- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒളിമ്പിക്സിനു യോഗ്യത നേടി; ചരിത്ര നേട്ടം 36 വർഷത്തിനുശേഷം
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഹോക്കി ടീമിനു ചരിത്ര നേട്ടം. 36 വർഷത്തിനുശേഷം ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ടീം ഇന്ത്യക്കു യോഗ്യത ലഭിച്ചു. ഹോക്കി വേൾഡ് ലീഗിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയാണ് ഇന്ത്യ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയത്. അടുത്ത വർഷം റിയോ ഡി ജനീറോയിലാണ് ഒളിമ്പിക്‌സ്. ഇന്ത്യ യോഗ്യത നേടിയ കാര്യം ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ സ്ഥിരീകരിച്ച
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഹോക്കി ടീമിനു ചരിത്ര നേട്ടം. 36 വർഷത്തിനുശേഷം ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ടീം ഇന്ത്യക്കു യോഗ്യത ലഭിച്ചു.
ഹോക്കി വേൾഡ് ലീഗിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയാണ് ഇന്ത്യ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയത്. അടുത്ത വർഷം റിയോ ഡി ജനീറോയിലാണ് ഒളിമ്പിക്‌സ്.
ഇന്ത്യ യോഗ്യത നേടിയ കാര്യം ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ സ്ഥിരീകരിച്ചു. 1980ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യൻ വനിതാ ടീം ആദ്യമായി യോഗ്യത നേടിയിരുന്നത്. അന്നു നാലാം സ്ഥാനം നേടുകയും ചെയ്തിരുന്നു. നേരത്തേ, ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയതിലൂടെ ഇന്ത്യൻ പുരുഷ ഹോക്കി ടീം 2016 ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു.
ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ ജന്മദിനവും ദേശീയ കായിക ദിനവുമായ ഓഗസ്റ്റ് 29നു തന്നെയാണ് ഇന്ത്യൻ വനിതകൾ ഈ നേട്ടം കൈവരിച്ചത്. യൂറോ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലുകളിൽ ഇംഗ്ലണ്ട് സ്‌പെയിനിനെയും നെതർലൻഡ് ജർമനിയേയും കീഴടക്കിയതോടെയാണ് ഇന്ത്യയുടെ ഒളിംപിക്‌സ് പ്രവേശനം കൂടുതൽ സുഗമമായത്. ചരിത്ര പ്രാധാന്യമുള്ള നേട്ടം കൈവരിച്ച ഇന്ത്യൻ ടീമിനെ ഹോക്കി ഇന്ത്യാ പ്രസിഡന്റ് നരീന്ദർ ബത്ര അഭിനന്ദിച്ചു. ഒളിംപിക്‌സിനു യോഗ്യത നേടുന്ന പത്താമത്തെ ടീമാണ് ഇന്ത്യ.