ബംഗളൂരു: ഇന്ത്യയിലെ ആദ്യ ഹെലികോപ്ടർ ടാക്സി സർവ്വീസിന് ബംഗളൂരുവിൽ തുടക്കമാരും. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളവുമായി സഹകരിച്ച് തുമ്പി ഏവിയേഷനാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത നവംബറോടെ പദ്ധതി നടപ്പിലാക്കും.

ആദ്യഘട്ടത്തിൽ ബംഗളൂരു കെമ്പ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഐടി ഹബ്ബായ ഇലട്രോണിക് സിറ്റിയിലേക്കാണ് ഹെലികോപ്ടർ സർവ്വീസ് നടത്തുക. ഹെലികോപ്ടർ സർവ്വീസ് ആരംഭിക്കുന്നതോടെ രണ്ടു മണിക്കൂർ ആയിരുന്ന റോഡ് യാത്ര 15 മിനറ്റ് ആയി ചുരുങ്ങും.

ആദ്യഘട്ടത്തിൽ രണ്ട് ഹെലികോപ്ടറുകളാണ് ഉപയോഗിക്കുക. പതിമൂന്ന് യാത്രക്കാരും രണ്ട് പൈലറ്റുമാരും സഞ്ചരിക്കുന്ന ബെൽ 412 ഹെലികോപ്ടറും, അഞ്ച് യാത്രക്കാരും രണ്ട് പൈലറ്റുമാരും സഞ്ചരിക്കുന്ന ബെൽ 407 ഹെലികോപ്ടറും. ഹെലികോപ്ടർ ടാക്സിയുടെ യാത്രാനിരക്കുകൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

സാധാരണക്കാർക്ക് കൂടി താങ്ങാവുന്ന തരത്തിലാകും യാത്രനിരക്കെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ പറഞ്ഞു. 3000-4000 നും ഇടയിലാകും യാത്രനിരക്കെന്ന് തുമ്പി എവിയേഷൻ മേധാവി കെ.എൻ.ജി നായർ നൽകുന്ന സൂചന.