- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പാക്കിസ്ഥാന് ഇന്ത്യയുടെ സ്‌നേഹ സമ്മാനം; പാക്കിസ്ഥാൻ ദേശീയ ഗാനത്തിന് ഇന്ത്യൻ സംഗീത ബാന്റിന്റെ കാപ്പല്ല വെർഷൻ; വോക്‌സ്‌കോഡ് അക്കപ്പെല്ല ബാന്റാണ് സംഗീതം ഒരുക്കിയത്
എഴുപതാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന പാക്കിസ്ഥാന് ഇന്ത്യൻ സംഗീത ബാന്റ് സ്‌നേഹ സമ്മാനം നൽകുന്നു. മറ്റൊന്നുമല്ല പാക്കിസ്ഥാൻ ദേശീയ ഗാനത്തിന് ഇന്ത്യൻ ബാന്റിന്റെ ക്യാപ്പല വെർഷൻ. ക്യാപ്പല എന്നാൽ സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാതെയുള്ള പാട്ട് എന്നാണ്. വോക്‌സ്‌കോഡ് അക്കപ്പെല്ല ബാന്റാണ് വ്യത്യസ്തമായ സ്‌നേഹ സമ്മാനം ഒരുക്കിയത്. വെള്ളിയാഴ്ച യൂട്യൂബിൽ അപ്ലോഡ് ചെയ്ത ഗാനം ഇപ്പോൾ തന്നെ 57000 ത്തിന് മുകളിൽ പേർ ഇഷ്ടപ്പെട്ട് കഴിഞ്ഞു. രണ്ട് മിനിറ്റാണ് വീഡിയോ ഗാനത്തിന്റെ ദൈർഘ്യം. ഈ സ്വാതന്ത്ര്യദിനത്തിൽ ഞങ്ങളുടെ അയൽക്കാർക്കായി ഒരു ഗാനം സമ്മാനിക്കുന്നു എന്ന് എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടി കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ബാന്റിൽ ഏഴ് അംഗങ്ങളാണുള്ളത്. ഇന്ത്യൻ ബാന്റിന്റെ നൂതന ആശയത്തിന് പാക്കിസ്ഥാൻ മാധ്യമങ്ങളുടെ അനുമോദനം പ്രോത്സാഹനവും ബാന്റിന് ലഭിക്കുന്നുണ്ട്. ഏതാനം ദിവസങ്ങൾക്ക് മുൻപ് മാത്രം പുറത്ത് വന്ന ഗാനം പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും സംഗീത ആസ്വദകരുടെ മനം കവർന്നു കഴിഞ്ഞു.
എഴുപതാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന പാക്കിസ്ഥാന് ഇന്ത്യൻ സംഗീത ബാന്റ് സ്‌നേഹ സമ്മാനം നൽകുന്നു. മറ്റൊന്നുമല്ല പാക്കിസ്ഥാൻ ദേശീയ ഗാനത്തിന് ഇന്ത്യൻ ബാന്റിന്റെ ക്യാപ്പല വെർഷൻ. ക്യാപ്പല എന്നാൽ സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാതെയുള്ള പാട്ട് എന്നാണ്. വോക്‌സ്‌കോഡ് അക്കപ്പെല്ല ബാന്റാണ് വ്യത്യസ്തമായ സ്‌നേഹ സമ്മാനം ഒരുക്കിയത്. വെള്ളിയാഴ്ച യൂട്യൂബിൽ അപ്ലോഡ് ചെയ്ത ഗാനം ഇപ്പോൾ തന്നെ 57000 ത്തിന് മുകളിൽ പേർ ഇഷ്ടപ്പെട്ട് കഴിഞ്ഞു.
രണ്ട് മിനിറ്റാണ് വീഡിയോ ഗാനത്തിന്റെ ദൈർഘ്യം. ഈ സ്വാതന്ത്ര്യദിനത്തിൽ ഞങ്ങളുടെ അയൽക്കാർക്കായി ഒരു ഗാനം സമ്മാനിക്കുന്നു എന്ന് എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടി കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ബാന്റിൽ ഏഴ് അംഗങ്ങളാണുള്ളത്.
ഇന്ത്യൻ ബാന്റിന്റെ നൂതന ആശയത്തിന് പാക്കിസ്ഥാൻ മാധ്യമങ്ങളുടെ അനുമോദനം പ്രോത്സാഹനവും ബാന്റിന് ലഭിക്കുന്നുണ്ട്. ഏതാനം ദിവസങ്ങൾക്ക് മുൻപ് മാത്രം പുറത്ത് വന്ന ഗാനം പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും സംഗീത ആസ്വദകരുടെ മനം കവർന്നു കഴിഞ്ഞു.