- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ എത്തിയ വ്യാജ എഞ്ചിനിയർമാരിൽ ഇന്ത്യക്കാർ രണ്ടാമത്; വ്യാജന്മാർക്കെതിരെ കർശന നടപടിയുമായി രാജ്യം
റിയാദ്: സൗദിയിൽ വ്യാജ എഞ്ചിനിയറിങ് സർട്ടിഫിക്കറ്റുമായി എത്തിയവരിൽ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. സൗദി എൻജിനീയറിങ് കൗൺസിലിന്റെതാണ് ഈ വെളിപ്പെടുത്തൽ. ഏറ്റവും കൂടുതൽ വ്യാജ സർട്ടിഫിക്കറ്റുകളുമായെത്തിയത് ഫിലിപ്പീനിൽ നിന്നാണ്. 460 പേർ. വ്യജന്മാരായ 250 ഇന്ത്യക്കാരെയാണ് കണെ്ടത്തിയത്. 180 പേരുമായി ഈജിപ്ത് മൂന്നാം സ്ഥാനത്തും 110 പേരുമായി പാ
റിയാദ്: സൗദിയിൽ വ്യാജ എഞ്ചിനിയറിങ് സർട്ടിഫിക്കറ്റുമായി എത്തിയവരിൽ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. സൗദി എൻജിനീയറിങ് കൗൺസിലിന്റെതാണ് ഈ വെളിപ്പെടുത്തൽ. ഏറ്റവും കൂടുതൽ വ്യാജ സർട്ടിഫിക്കറ്റുകളുമായെത്തിയത് ഫിലിപ്പീനിൽ നിന്നാണ്. 460 പേർ. വ്യജന്മാരായ 250 ഇന്ത്യക്കാരെയാണ് കണെ്ടത്തിയത്. 180 പേരുമായി ഈജിപ്ത് മൂന്നാം സ്ഥാനത്തും 110 പേരുമായി പാക്കിസ്ഥാൻ നാലാം സ്ഥാനത്തുമുണ്ട്.
2014ൽ ആകെ 2,000 വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റുകളാണ് കണെ്ടത്തിയത്. ഇതിൽ സ്വദേശികളായ 40 പേരും ഉൾപ്പെടുമെന്ന് കൗൺസിൽ അറിയിച്ചു. കഴിഞ്ഞ വർഷം അവസാനത്തിൽ മാത്രം 150 വ്യാജ എൻജിനീയർമാരെ കണെ്ടത്തി.രാജ്യത്ത് വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റുമായെത്തിയവരുടെ പേരു വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുമെന്ന് സൗദി എൻജിനീയറിങ് കൗൺസിൽ മേധാവി ഹമദ് അൽ ഷഖാവി വ്യക്തമാക്കിയിരുന്നു. എന്നാൽ വ്യാജന്മാരായ എൻജിനീയർമാരുടെ സാന്നിധ്യം മൂലം പല പദ്ധതികളെയും അവതാളത്തിലാക്കുന്നുണെ്ടന്നും ഇത് കണക്കിലെടുത്ത് ജയിൽ ശിക്ഷയും പിഴയും നൽകുന്ന നിയമം നടപ്പിലാക്കണമെന്നും വിദഗ്ദ്ധർമാർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
വ്യാജ എൻജിനീയർമാർ രാജ്യത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളാനാണ് അധികൃതരുടെ പദ്ധതി. ഇത്തരക്കാരെ പൂർണമായും കരിമ്പട്ടികയിൽ പെടുത്തും. ഇതിനായി സൗദി തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് നടപടിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്.
വ്യാജന്മാരായ സ്വദേശി എൻജിനീയർമാരെയും മേഖലയിൽ നിന്നു പൂർണമായും ഒഴിവാക്കും. പിന്നീട് ഇവർ യഥാർത്ഥ സർട്ടിഫിക്കറ്റുമായി എത്തിയാലും ജോലിക്ക് അനുവദിക്കില്ല. വിദേശികളാണെങ്കിൽ അവരെ പിന്നീട് സൗദിയിലേക്ക് പ്രവേശിക്കുന്നത് തടയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.