- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ വിദേശികളിൽ കൂടുതലും ഇന്ത്യക്കാർ; 24 ലക്ഷം വരുന്ന വിദേശികളിൽ ആറ് ലക്ഷത്തിലധികവും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്
കുവൈത്തിൽ താമസിക്കുന്ന വിദേശികളിൽ കൂടുതലും ഇന്ത്യക്കാരെന്ന് പുതിയ കണക്ക്. രാജ്യത്തെ 24 ലക്ഷം വരുന്ന വിദേശികളിൽ 6 ലക്ഷത്തിലധികം പേരാണ് ഇന്ത്യക്കാരായി ഉള്ളതെന്നാണ് പുതിയ വിവരം.താമസകാര്യ വകുപ്പ് പുറത്തുവിട്ട സ്ഥിതി വിവര കണക്കുപ്രകാരമാണ് ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ട് ഉള്ളത്. കുവൈത്തിലുള്ള വിദേശികളുടെ എണ്ണ
കുവൈത്തിൽ താമസിക്കുന്ന വിദേശികളിൽ കൂടുതലും ഇന്ത്യക്കാരെന്ന് പുതിയ കണക്ക്. രാജ്യത്തെ 24 ലക്ഷം വരുന്ന വിദേശികളിൽ 6 ലക്ഷത്തിലധികം പേരാണ് ഇന്ത്യക്കാരായി ഉള്ളതെന്നാണ് പുതിയ വിവരം.താമസകാര്യ വകുപ്പ് പുറത്തുവിട്ട സ്ഥിതി വിവര കണക്കുപ്രകാരമാണ് ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ട് ഉള്ളത്. കുവൈത്തിലുള്ള വിദേശികളുടെ എണ്ണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സ്ഥിതിവിവര ക്കണക്കാണ് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് റസിഡൻസി അഫയേഴ്‌സ് പുറത്തു വിട്ടത്.
രാജ്യത്ത് എണ്ണം കൊണ്ട് ഏറ്റവും കൂടുതലുള്ള വിദേശി സമൂഹം ഇന്ത്യക്കാർ തന്നെയാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. 6,70,000 ഇന്ത്യക്കാരാണ് ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുപ്രകാരം കുവൈത്തിലുള്ളത്. മൊത്തം ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം വരുന്ന രാജ്യത്തെ പ്രവാസി സമൂഹത്തിന്റെ എണ്ണം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കു പ്രകാരം 24,33,559 ൽ എത്തിയിരിക്കുകയാണ്. ഇതിൽ 16,12,699 പേർ പുരുഷന്മാരും 8,20,860 പേർ സ്ത്രീകളുമാണ്.
വിദേശികളിൽ 1,192,105 പേർ സ്വകാര്യ മേഖലയിലും 99,940 പേർ പൊതുമേഖലയിലുമാണ് ജോലി ചെയ്യുന്നത്. ഗാർഹിക വിസയിൽ 6,19,895 വിദേശികൾ രാജ്യത്ത് താമസിക്കുന്നുണ്ട്. ആശ്രിത വിസയിൽ 5,18,377പേരും വിദ്യാർത്ഥിവിസയിൽ 655 പേരും കുവൈത്തിൽ പ്രവാസ ജീവിതം നയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.