- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കാത്ത വിദേശികൾക്കെതിരെ ശക്തമായ നടപടിയെന്ന മുന്നറിയിപ്പുമായി വീണ്ടും കുവൈത്ത്; പുതിയതായി പാസ്‌പോർട്ടിന് രണ്ടുവർഷം കാലാവധിയാക്കാനും ആഭ്യന്തര മന്ത്രാലയ നിർദ്ദേശം
വിദേശികൾക്കെതിരെ കർശന നടപടികളുമായി കുവൈത്ത് വീണ്ടും രംഗത്ത്. പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കി നല്കാത്ത വിദേശികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കൂടാതെ പുതുതായി വരാനാഗ്രഹിക്കുന്നവർക്കുമേലും പുതിയ നിബന്ധന ഏർപ്പെടുത്താനാണ് നീക്കം. ആദ്യമായത്തെുന്നവരുടെ പാസ്‌പോർട്ടിന് ചു
വിദേശികൾക്കെതിരെ കർശന നടപടികളുമായി കുവൈത്ത് വീണ്ടും രംഗത്ത്. പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കി നല്കാത്ത വിദേശികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കൂടാതെ പുതുതായി വരാനാഗ്രഹിക്കുന്നവർക്കുമേലും പുതിയ നിബന്ധന ഏർപ്പെടുത്താനാണ് നീക്കം.
ആദ്യമായത്തെുന്നവരുടെ പാസ്‌പോർട്ടിന് ചുരുങ്ങിയത് രണ്ടു വർഷം കാലപരിധിയുണ്ടായിരിക്കണമെന്നതാണ്നിബന്ധന.പാസ്‌പോർട്ടിൽ രണ്ടു വർഷത്തിൽ കുറഞ്ഞ കാലപരിധിയുള്ള വിദേശികൾക്ക് ഇഖാമ ഇഷ്യൂ ചെയ്യില്‌ളെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോർട്ട്,
പൗരത്വകാര്യ അണ്ടർ സെക്രട്ടറി കേണൽ മാസിൻ അൽ ജർറാഹ് ആണ് വ്യക്തമാക്കിയത്. സമീപകാലത്തായി വിദേശികളുടെ
പാസ്‌പോർട്ടിനെയും ഇഖാമയെയും ബന്ധിപ്പിക്കുന്ന കാര്യത്തിൽ രാജ്യത്ത് നിയമം ശക്തമാക്കിയിരിക്കുകയാണ്.
ഇഖാമ പുതുക്കുന്ന സമയത്ത് രാജ്യത്തുള്ള വിദേശികളുടെ പാസ്‌പോർട്ടിന് ചുരുങ്ങിയത് ഒരു വർഷത്തെ കാല പരിധി യുണ്ടായിരിക്കണമെന്ന് അധികൃതർ നേരത്തേ അറിയിച്ചതാണ്. ഒരു വർഷത്തിൽ കുറഞ്ഞ കാലപരിധിയുള്ള പാസ്‌പോർട്ടുകളിൽ ഒരു കാരണവശാലും ഇഖാമ അടിക്കില്‌ളെന്നും അത്തരക്കാർ തങ്ങളുടെ പാസ്‌പോർട്ട് പുതുക്കി കാലപരിധി കൂട്ടാൻ ജാഗ്രത കാണിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. അതുപോലെ, പുതുക്കിയ പാസ്‌പോർട്ടുകളിലേക്ക് നിശ്ചിത കാലയളവിനുള്ളിൽ ഇഖാമ വിവരങ്ങൾ മാറ്റിയിരിക്കണമെന്നും വീഴ്ച വരുത്തുന്നവരുടെ മേൽ പിഴ ഏർപ്പെടുത്തുമെന്നുമുള്ള നിയമവും പ്രാബല്യത്തിലുണ്ട്.
കുവൈത്തിൽ ഒരു ലക്ഷത്തിൽപ്പരം വിദേശികൾ ഇനിയും പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കി നൽകിയിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തൽ. വിദേശികളുടെ പാസ്‌പോർട്ടിനെ ഇഖാമയുമായി ബന്ധിപ്പിക്കുന്നതിനുള്ള കാമ്പയിൽ രാജ്യത്തെ ജവാസാത്തുകളിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാസ്‌പോർട്ടിനെ തങ്ങളുടെ ഇഖാമയുമായി ബന്ധിപ്പിക്കാനുള്ള നടപടികൾക്കായി എത്തുന്ന വിദേശികളുടെ ആധിക്യം കണക്കിലെടുത്ത് ബന്ധപ്പെട്ട എല്ലാ ഡിപ്പാർട്ടുമെന്റുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കുകയും സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട് ഇതിനുപുറമെ, വിദേശികൾക്ക് കുവൈത്തിലേക്ക് സന്ദർശക വിസ ലഭിക്കുന്നതിന് പാസ്‌പോർട്ടിന് ചുരുങ്ങിയത് ആറു മാസം കാലപരിധിയുണ്ടായിരിക്കണമെന്ന നിബന്ധനയും പുതുതായി ഏർപ്പെടുത്തി. ആറു മാസത്തിൽ കുറഞ്ഞ കാലപരിധിയുള്ള പാസ്‌പോർട്ട് ഉടമകൾക്ക് സന്ദർശക വിസ അനുവദിക്കില്‌ളെന്നും ശൈഖ് മാസിൻ വ്യക്തമാക്കി.