മസ്‌കത്ത്: ജിസിസി രാജ്യങ്ങളിൽ ജയിലുകളിലെ ഇന്ത്യക്കാരുടെ എണ്ണം ഇന്ത്യൻ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് പുറത്ത് വിട്ടു. ഇന്ത്യയിൽ നിന്നുള്ള തൊഴിലന്വേഷകരുടെ മുഖ്യ ലക്ഷ്യ സ്ഥാനങ്ങളിലൊന്നായ ഒമാനിലെ ജയിലുകളിൽ 135 ഇന്ത്യൻ പൗരന്മാർ ശിക്ഷ അനുഭവിക്കുന്നവരായുണ്ടെന്ന് വെളിപ്പെടുത്തൽ.

ഏറ്റവും കൂടുതൽ തടവുകാരുള്ളത് സഊദി അറേബ്യയിലാണ്. സഊദിയിൽ ഉള്ള തടവിലുള്ള ഇന്ത്യക്കാരുടെ എണ്ണം മന്ത്രി പുറത്തു വിട്ട കണക്കുകൾ പ്രകാരം 1,400 വരും. ബഹ്‌റൈനിൽ 86, കുവൈത്തിൽ 274 എന്നിങ്ങനെയാണ് ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണം.

ഓസ്‌ട്രേലിയ, ഓസ്ട്രിയ, സൈപ്രസ്, ഈജിപ്ത്, ജർമനി, ഗ്രീസ്, ഇന്തോനീഷ്യ, ഇറാൻ, മൗറീഷ്യസ്, ഡെന്മാർക്ക് തുടങ്ങി രാജ്യങ്ങളിലെ ജയിലുകളിലും ഇന്ത്യക്കാർ തടവിലുള്ളതായി ഇന്ത്യൻ അധികൃതർ വ്യക്തമാക്കുന്നു.