ഇസ്ലാമാബാദ്: പാക് ജയിലിൽ കഴിയുന്ന 145 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ഇവർ വെള്ളിയാഴ്ച വാഗാ അതിർത്തി കടക്കും. മത്സ്യത്തൊഴിലാളികളെ കറാച്ചിയിൽനിന്നും അതാരി-വാഗ അതിർത്തിയിൽ എത്തിച്ചു. ഈദി ഫൗണ്ടേഷൻ ഇവർക്ക് വസ്ത്രവും 5000 രൂപയും വീതം നൽകി. അതിർത്തി കടക്കുംവരെ ഭക്ഷണവും നൽകുമെന്ന് ഈദി ഫൗണ്ടേഷൻ വക്താവ് മുഹമ്മദ് യൂനസ് പറഞ്ഞു.

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ പാക് നാവിക സേന പിടികൂടിയത്. ഇവരെ സിന്ധ് പ്രവിശ്യയിലെ മലിർ ജയിലിലാണ് അടച്ചിരുന്നതത്.