ൻഡിവുഡ് ബില്യണേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തോടുകൂടി ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടന്ന ആദ്യ ഇൻഡിവുഡ് സ്റ്റാർട്ടപ്പ് അവാർഡ്‌സ് 2021, ഏപ്രിൽ 16ന് വിജയകരമായി സമാപിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ വെർക്ച്വലായായിരുന്നു പുരസ്‌കാരച്ചടങ്ങുകൾ . 'എഫിസ' ത്തിന്റെ ആസൂത്രണത്തിൽ ബിസ് ഈവന്റ്‌സ് മാനേജ്‌മെന്റാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആസൂത്രണം ചെയ്ത ഈ പുരസ്‌കാരമേളയ്ക്ക് ലഭിച്ച സ്വീകാര്യത പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നുവെന്ന് ഇൻഡിവുഡ് ബില്യണേഴ്‌സ് ക്ലബ് സ്ഥാപക പ്രസിഡന്റ് ഡോ. സോഹൻ റോയ് പറഞ്ഞു.

' ഈ പുരസ്‌കാരത്തിനായി രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളെല്ലാം ഒന്നിനൊന്ന് മികച്ചവയായിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവും മികച്ചവ തിരഞ്ഞെടുക്കുക എന്നുള്ളത് വിധികർത്താക്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയതായി മാറി. എന്നിരുന്നാലും, വരും വർഷങ്ങളിൽ ലോകത്ത് ആശയപരമായും സാങ്കേതികപരമായും വിപ്ലവം സൃഷ്ടിക്കാൻ കരുത്തുള്ള മികച്ച സ്റ്റാർട്ടപ്പുകളെ തന്നെയാണ് ഈ പുരസ്‌കാരത്തിലൂടെ ഞങ്ങൾ ആദരിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ, ഈ മേഖലയിൽ ഞങ്ങളുടെ ആദ്യ പുരസ്‌കാര സംരംഭം ആയിരുന്നിട്ടുകൂടി വളരെ വലിയ സ്വീകാര്യതയാണ് ഇൻഡിവുഡ് സ്റ്റാർട്ടപ്പ് അവാർഡുകൾക്ക് ലഭിച്ചത്. ഇതിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു ' ഡോ. സോഹൻ റോയ് പറഞ്ഞു.

നൂറ്റിഅൻപത് എൻട്രികളാണ് ഈ അവാർഡിലേയ്ക്ക് പരിഗണിക്കപ്പെടാനായി അപേക്ഷിച്ചത്. ഇതിൽനിന്ന് ഏറ്റവും മികച്ച ഇരുപത് സ്റ്റാർട്ടപ്പുകളെ വിധികർത്താക്കൾ തെരഞ്ഞെടുക്കുകയും പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഇവയിൽനിന്ന് തിരഞ്ഞെടുത്ത ആറ് സ്റ്റാർട്ടപ്പുകൾക്ക് ഇൻഡിവുഡ് ബില്ല്യണയേഴ്‌സ് ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് അവരുടെ ആശയം പ്രാവർത്തികമാക്കാനുള്ള അവസരം ലഭിക്കും.

എഡ്യുക്കേഷൻ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ (ഫ്യൂച്ചറിസ്റ്റിക് സ്‌കിൽ ട്രെയിനിങ് പ്രൊവൈഡർ) - റോബോട്ട് ഗുരു എഡ്യൂക്കേഷൻ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്‌നോളജി ബേസ്ഡ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ (അഡ്വാൻസ്ഡ് മറൈൻ ടെക്‌നോളജി പ്രൊവൈഡർ) - ഐറോവ് (ഐറോവ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്), സോഷ്യൽ ഇംപാക്റ്റ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ - ആൾ എബൗട്ട് ഇന്നൊവേഷൻസ് (WOLF), ഇന്നൊവേറ്റീവ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ - ഐബോസൺ ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,പ്രോമിസിങ് സ്റ്റാർട്ടപ്പ് ഓഫ് ദ ഇയർ ( ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം ഫോർ ഹോം മെയ്ഡ് ബ്രാൻഡ്സ് ) - ഗാർഗ എം-കൊമേഴ്സ്, എഡ്യുക്കേഷൻ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ (ഓൺലൈൻ ടീച്ചിങ് സൊല്യൂഷൻ പ്രൊവൈഡർ) - ട്യൂട്ടർഹൗ സയന്റിഫിക് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡ്.

ഏറ്റവും മികച്ചതായി തിരഞ്ഞെടുത്ത ആറ് സ്റ്റാർട്ടപ്പുകളിൽ, സാർസ് കോവ് -2 വൈറസിൽ (കോവിഡ് -19) പരീക്ഷിച്ച് അവയെ നശിപ്പിക്കാൻ ശേഷിയുള്ളതെന്ന് കണ്ടെത്തിയ ഇന്ത്യയിലെ ആദ്യത്തെ ''അയോൺ അധിഷ്ഠിത എയർമാസ്‌ക്'' വൂൾഫ് എയർ മാസ്‌ക് , മിഡിൽ ഈസ്റ്റിലെ ബഹുരാഷ്ട്ര കമ്പനിയായ ഏരീസ് ഗ്രൂപ്പുമായി നിക്ഷേപത്തിനുള്ള കരാറിലും ഒപ്പിട്ടു.

ഏരീസ് ഗ്രൂപ്പുമായി ഇത്തരമൊരു ഇൻവെസ്റ്റ്‌മെന്റ് കരാറിൽ ഏർപ്പെടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ആൾ എബൗട്ട് ഇന്നോവേഷൻസിന്റെ സ്ഥാപകൻ ശ്യാം കുറുപ്പ് പ്രതികരിച്ചു. ' സ്റ്റാർട്ടപ്പ് അവാർഡുകൾ പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ വലിയ ആശയങ്ങളുമായി സംരംഭങ്ങൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന പുതിയ സംരംഭകരെ സംബന്ധിച്ചെടുത്തോളം വലിയ പ്രോത്സാഹനമാണ്. 'വൂൾഫ് എയർമാസ്‌ക് ' പോലെയുള്ള ഉൽപ്പന്നങ്ങൾ ഒരു കണ്ടുപിടിത്തം എന്നതിലുപരി ഇപ്പോഴത്തെ സാഹചര്യത്തിൽ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അത്യന്താപേക്ഷിതമായ ഒരു ഉൽപന്നം കൂടിയാണ്. അതുകൊണ്ടുതന്നെ ഇൻഡിവുഡ് ബില്യണയേഴ്‌സിന്റെ ഈ പുരസ്‌കാരവും ഏരീസ് ഗ്രൂപ്പിന്റെ നിക്ഷേപ അവസരവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ നിർണായകഘട്ടത്തിൽ വളരെ പെട്ടെന്ന് കടന്നു ചെല്ലുവാൻ ഞങ്ങളെ സഹായിക്കും. അത് ഞങ്ങളോടൊപ്പം സമൂഹത്തിനും വളരെയധികം പ്രയോജനം ചെയ്യും ' ശ്യാം കുറുപ്പ് പറഞ്ഞു.

സാമൂഹിക ജീവിതരീതിയെ മാറ്റിമറിക്കുവാൻ കെൽപ്പുള്ള സാങ്കേതികവിദ്യകളേയും ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അവയ്ക്ക് ആഗോളതലത്തിൽ നിക്ഷേപാവസരങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഡിവുഡ് ബില്യണയേഴ്‌സ് ക്ളബ്ബ് സ്റ്റാർട്ടപ്പ് അവാർഡുകൾ സംഘടിപ്പിക്കപ്പെട്ടത്. ഇവയ്‌ക്കൊപ്പം അർഹതപ്പെട്ട നവ സംരംഭങ്ങൾക്ക് ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഇൻക്യുബേഷൻ നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.

വിനോദ മേഖലയിലേയും സാങ്കേതികരംഗത്തേയും നിക്ഷേപങ്ങളിലൂടെ രണ്ടായിരത്തി മുപ്പതോടുകൂടി ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കുവാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രവാസി വ്യവസായികളുടെ കൂട്ടായ്മയാണ് ഇൻഡിവുഡ് ബില്യണയേഴ്‌സ് ക്ലബ്ബ്. ഒരു ഇന്ത്യൻ രൂപ ഒരു ഡോളറിനൊപ്പം മൂല്യമുള്ളതാക്കിത്തീർക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ സ്വപ്നം.