- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിന്റെ ഇൻഡിക് പ്രൊജക്ടിനു തുടക്കമായി
തിരുവനന്തപുരം: ഭാഷ സാങ്കേതികവിദ്യാരംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ച സങ്കേതങ്ങൾ ഇനി മറ്റ് ഇന്ത്യൻ ഭാഷകൾക്കും സ്വന്തം. ഡെസ്‌ക് ടോപ്പും വെബ്ബും മൊബൈലും അടക്കമുള്ള മേഖലകളിൽ ഇന്ത്യൻ ഭാഷകൾക്കു പൊതുവായിവേണ്ട സ്വതന്ത്ര സാങ്കേതിക അടിത്തറയുടെ നിർമ്മാണം ലക്ഷ്യമാക്കിയുള്ള ഇൻഡിക് പ്ര
തിരുവനന്തപുരം: ഭാഷ സാങ്കേതികവിദ്യാരംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ച സങ്കേതങ്ങൾ ഇനി മറ്റ് ഇന്ത്യൻ ഭാഷകൾക്കും സ്വന്തം. ഡെസ്‌ക് ടോപ്പും വെബ്ബും മൊബൈലും അടക്കമുള്ള മേഖലകളിൽ ഇന്ത്യൻ ഭാഷകൾക്കു പൊതുവായിവേണ്ട സ്വതന്ത്ര സാങ്കേതിക അടിത്തറയുടെ നിർമ്മാണം ലക്ഷ്യമാക്കിയുള്ള ഇൻഡിക് പ്രോജക്റ്റിനു തുടക്കമായി. ഇൻഡ്‌ലിനക്‌സ് സ്ഥാപകനും ഗൂഗിൾ ഇന്ത്യയുടെ മുൻ പോളിസി ഡയറക്ടറുമായ വെങ്കിടേഷ് ഹരിഹരൻ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ പതിമൂന്നാം വാർഷികാഘോഷത്തിൽ പ്രൊജക്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഇന്ത്യൻ ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്ത് ഉണ്ടാവേണ്ട പ്രവർത്തനങ്ങളെപ്പറ്റി നാസ്‌കോമിന്റെ ദേവാങ്ങ് മെഹ്ത ഫൗണ്ടേഷനുവേണ്ടി താൻ നടത്തിയ പഠനം വെങ്കിടേഷ് ഹരിഹരൻ പങ്കുവച്ചു. ഇൻഡിക്‌പ്രൊജക്റ്റ് പോലുള്ള സംരംഭങ്ങൾ ജനകീയ പിന്തുണയോടുകൂടിയ സാങ്കേതികവിദ്യാവികസനത്തെ അടുത്തപടിയിലേയ്ക്കുയർത്തുമെന്ന് കേരളസർക്കാരിന്റെ സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രമോഷനുള്ള ഏജൻസിയായ ഐസിഫോസിന്റെ(ICFOSS) ഡയറക്ടർ സതീഷ് ബാബു അഭിപ്രായപ്പെട്ടു.
മലയാളത്തിന്റെ സമഗ്രമായ ഗ്രന്ഥസൂചി സോഫ്റ്റ്‌വെയറായ ഗ്രന്ഥം പ്രോജക്റ്റിന്റെ പ്രകാശനം ഡോ. ബി. ഇക്‌ബാൽ നിർവ്വഹിച്ചു. 21ാം നൂറ്റാണ്ടിൽ മലയാളഭാഷയിൽ ഉണ്ടായ ഏറ്റവും ശക്തവും കാവ്യാത്മകവുമായ മുദ്രാവാക്യമാണ് 'എന്റെ കമ്പ്യൂട്ടറിനു എന്റെ ഭാഷ' എന്ന സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ മുദ്രാവാക്യമെന്ന് ഡോ. ബി. ഇക്‌ബാൽ അഭിപ്രായപ്പെട്ടു.
ഇവയ്ക്കു പുറമേ അഞ്ച് സോഫ്റ്റ്‌വെയർ പാക്കേജുകളും കേരളീയം, ചിലങ്ക എന്നീ മലയാളം ഫോണ്ടുകളും പ്രകാശനം ചെയ്തു. ഗൂഗിൾ സമ്മർ ഓഫ് കോഡിന്റെ ഭാഗമായി നിർമ്മിച്ച ഫയർഫോക്‌സ് മൊബൈലിനുള്ള ഇൻഡിക് കീബോർഡ്, ലിബ്ഇൻഡിക് ആൻഡ്രോയിഡ് ഡെവലപ്പർ ലൈബ്രറി, വർണ്ണം പ്രഡിക്റ്റീവ് ഇൻപുട്ട് ലൈബ്രറി, ഐബസ് ശാരദ ബ്രെയിൽ കീബോർഡ്, ഡയസ്‌പോറ സോഷ്യൽ നെറ്റ്‌വർക്കിന്റെ ഭാഷാ അരിപ്പ, എന്നിവയാണു് പ്രകാശനം ചെയ്ത പ്രൊജക്റ്റുകൾ. പരിസ്ഥിതി മാസികയായ കേരളീയത്തിനു വേണ്ടി കെ. എച്ച്. ഹുസൈൻ തയ്യാറാക്കിയ അക്ഷരരൂപങ്ങളുടെ യൂണിക്കോഡ് പതിപ്പായ കേരളീയം ഫോണ്ട് കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കായി സമർപ്പിച്ചതാണ്. കയ്യെഴുത്തു ശൈലിയിലുള്ള ചിലങ്ക ഫോണ്ട് സന്തോഷ് തോട്ടിങ്ങലും കാവ്യമനോഹറും ചേർന്നൊരുക്കിയതാണ്. ഫോണ്ടുകൾ മുരളി തുമ്മാരുകുടിയും നാരായണഭട്ടതിരിയും ഏറ്റുവാങ്ങി.
പ്രവീൺ അരിമ്പ്രത്തൊടിയിൽ അദ്ധ്യക്ഷത വഹിച്ചു. സത്യശീലൻ മാസ്റ്റർ , ജോസഫ് ആന്റണി , അനിവർ അരവിന്ദ്, സന്തോഷ് തോട്ടിങ്ങൽ, അനി പീറ്റർ, രജീഷ് കെ നമ്പ്യാർ, ഋഷികേശ് കെ. ബി എന്നിവർ സംസാരിച്ചു.