ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസിന്റെ ബസ് കത്തി നശിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരെ റൺവേയിൽ നിന്നു ടെർമിനലിൽ എത്തിച്ച ശേഷം പാർക്ക് ചെയ്യുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇൻഡിഗോ എയർലൈൻസ് യാത്രക്കാരെ റൺവേയിൽ എത്തിക്കാനും തിരിച്ചു പോകാനുമായി ഉപയോഗിക്കുന്ന ബസാണ് അഗ്‌നിക്കിരയായത്.

തീപിടിത്തമുണ്ടായ ബസ് പൂർണമായും കത്തി നശിച്ചു. അപകടമുണ്ടായതിന് പിന്നാലെ അഗ്‌നി സുരക്ഷാ സേനയെത്തി തീയണച്ചതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി.