- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡോക്യുമെന്ററികളുടെ ലോകം അനാവരണം ചെയ്ത് സൈമണും ഗീതാഞ്ജലിയും
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരെ ലോകോത്തര ഡോക്യുമെന്ററികൾ പരിചയപ്പെടുത്തി പ്രഗത്ഭ ഡോക്യുമെന്റി സംവിധായകരായ സൈമൺ കുര്യനും ഗീതാഞ്ജലി കുര്യനും. ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തോടനുബന്ധിച്ചു നടന്ന വർക്ക്‌ഷോപ്പിലാണ് ഡോക്യുമെന്ററികളെക്കുറിച്ച് ഇവർ വിശദമായി ക്ലാസെടു
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരെ ലോകോത്തര ഡോക്യുമെന്ററികൾ പരിചയപ്പെടുത്തി പ്രഗത്ഭ ഡോക്യുമെന്റി സംവിധായകരായ സൈമൺ കുര്യനും ഗീതാഞ്ജലി കുര്യനും.
ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തോടനുബന്ധിച്ചു നടന്ന വർക്ക്‌ഷോപ്പിലാണ് ഡോക്യുമെന്ററികളെക്കുറിച്ച് ഇവർ വിശദമായി ക്ലാസെടുത്തത്. വിവിധ തരത്തിലുള്ള ഡോക്യുമെന്ററികളെക്കുറിച്ചും അവയുടെ നിർമ്മാണഘട്ടങ്ങളക്കുറിച്ചും വളരെ വിശദമായി ഇരുവരും ക്ലാസുകളെടുത്തു. ഒരു ഡോക്യുമെന്ററിയുടെ നിർമ്മാണഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കറിച്ച് ഉദാഹരണസഹിതമാണ് അവർ വ്യക്തമാക്കിയത്. ഡോക്യുമെന്ററികളെക്കുറിച്ച് സദസിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് വളരെ വിശദമായിതന്നെ ഇരുവരും മറുപടി പറഞ്ഞു. പോൾ പനയ്ക്കൽ ആയിരുന്നു മോഡറേറ്റർ.
വിവിധ സാമൂഹ്യ, പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ഇരുവരും ചേർന്നു ചെയ്ത ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു. ഒപ്പം, അവയുടെ ചിത്രീകരണ വേളയിലെ അനുഭവങ്ങളും പങ്കുവച്ചു. എച്ച്‌ഐവി രോഗികളുടെ അവസ്ഥയെക്കുറിച്ചുള്ളതും എൻഡോസൾഫാൻ പ്രശ്‌നത്തക്കുറിച്ചുള്ളതുമായ ഡോക്യുമെന്ററികളുടെ ചിത്രീകരണവേളയിലെ അനുഭവവും ഏവരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു.
രണ്ടര ദശകങ്ങളായി ഡോക്യുമെന്ററി നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന സൈമൺ ബിബിസി, ചാനൽ ഫോർ യു കെ തുടങ്ങിയവയ്ക്കായി നിരവധി ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്. ഇതിൽത്തന്നെ ശിവാസ് ഡിസൈപ്പിൾസ് എന്ന ഡോക്യുമെന്ററി ലോകപ്രശസ്തമാണ്.
സൈമണോടൊപ്പം ഭാര്യ ഗീതാഞ്ജലിയും ഈ പ്രവർത്തനങ്ങളിലെല്ലാം പങ്കാളിയാണ്. എഴുത്തുകാരിയായും ഗവേഷകയായും നിർമ്മാതാവായും അവരാണ് ഈ ഡോക്യുമെന്ററികളുടെ എല്ലാം പിന്നിലുള്ള ശക്തിയായി പ്രവർത്തിക്കുന്നത്.





