- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മാദ്ധ്യമവും മതവും രാഷ്ട്രീയവും: ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് ചർച്ച സംഘടിപ്പിച്ചു
ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് സംഘടിപ്പിച്ച അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തോടനുബന്ധിച്ചു മാദ്ധ്യമവും മതവും രാഷ്ട്രീയവും എന്ന വിഷയത്തിൽ ചൂടുപിടിച്ച ചർച്ച നടന്നു. മാദ്ധ്യമവും രാഷ്ട്രീയവും പരസ്പര പൂരകങ്ങളാണെന്നു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ പറഞ്ഞു. എന്നാൽ, മതം രാഷ്ട്രീയത്തിലും മാദ്ധ്യമങ്ങളിലും ഒര
ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് സംഘടിപ്പിച്ച അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തോടനുബന്ധിച്ചു മാദ്ധ്യമവും മതവും രാഷ്ട്രീയവും എന്ന വിഷയത്തിൽ ചൂടുപിടിച്ച ചർച്ച നടന്നു. മാദ്ധ്യമവും രാഷ്ട്രീയവും പരസ്പര പൂരകങ്ങളാണെന്നു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ പറഞ്ഞു. എന്നാൽ, മതം രാഷ്ട്രീയത്തിലും മാദ്ധ്യമങ്ങളിലും ഒരുപരിധിവരെ ഇടപെടുന്നത് നല്ലതാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗം തന്നെയാണ് പത്രപ്രവർത്തനം. മാദ്ധ്യമവുമായി കൂടിച്ചേർന്നാലെ ഇന്നത്തെ കാലത്ത് രാഷ്ട്രീയ പ്രവർത്തനം കാര്യക്ഷമമായി നടത്താൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചയിൽ പങ്കടുത്ത എല്ലാവരും ഈ വിഷയത്തിൽ തങ്ങളുടേതായ അഭിപ്രായങ്ങൾ പങ്കുവച്ചു. മാദ്ധ്യമവും മതവും രാഷ്ട്രീയവും എന്ന വിഷയത്തിൽ പി.ടി. ചാക്കോയുടെ വീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ചർച്ച മുന്നോട്ടുപോയത്. ഈ വിഷയത്തിൽ കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലാകമാനമുള്ളതുമായ പ്രശ്‌നങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു. ചർച്ചയിൽ പങ്കെടുത്തവർ വിവിധ ഉദാഹരണങ്ങൾ സഹിതം തങ്ങളുടെ വാദഗതികൾ ഉന്നയിച്ചു. ഷാജി രാമപുരം മോഡറേറ്ററായിരുന്നു.



