- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡൊമിനിക് ചക്കോണൽ, ആഷ്‌ലി ജെ. മാങ്ങഴ ഇന്തോ അമേരിക്കൻ പ്രസ്‌ക്ലബ് ഡയറക്ടർ ബോർഡ് അംഗങ്ങൾ
ന്യൂയോർക്ക്: ഇന്തോ അമേരിക്കൻ പ്രസ്‌ക്ലബ് ഡയറക്ടർ ബോർഡ് അംഗങ്ങളായി ഡൊമിനിക് ചക്കോണലിനെയും ആഷ്‌ലി ജെ. മാങ്ങഴയെയും തെരഞ്ഞെടുത്തതായി ഡയറക്ടർ ബോർഡ് പ്രസിഡന്റ് ജിൻസ്‌മോൻ സഖറിയ, ഡയറക്ടർ ബോർഡ് സെക്രട്ടറി ജയിൻ മുണ്ടയ്ക്കൽ എന്നിവർ അറിയിച്ചു. ഗ്വിൻഡി എൻജിനീയറിങ് കോളജിൽ നിന്ന് ബിരുദവും ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നിന്നു സൈക്കോളജിയി
ന്യൂയോർക്ക്: ഇന്തോ അമേരിക്കൻ പ്രസ്‌ക്ലബ് ഡയറക്ടർ ബോർഡ് അംഗങ്ങളായി ഡൊമിനിക് ചക്കോണലിനെയും ആഷ്‌ലി ജെ. മാങ്ങഴയെയും തെരഞ്ഞെടുത്തതായി ഡയറക്ടർ ബോർഡ് പ്രസിഡന്റ് ജിൻസ്‌മോൻ സഖറിയ, ഡയറക്ടർ ബോർഡ് സെക്രട്ടറി ജയിൻ മുണ്ടയ്ക്കൽ എന്നിവർ അറിയിച്ചു.
ഗ്വിൻഡി എൻജിനീയറിങ് കോളജിൽ നിന്ന് ബിരുദവും ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നിന്നു സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഡൊമിനിക് ചക്കോണൽ ദോഹയിലെ അൽ ഷാർക്ക് ആൻഡ് ദ പെനിൻസുല ദിനപത്രത്തിൽ ജോലി ചെയ്തുകൊണ്ടാണ് പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത്. ദശാബ്ദങ്ങളുടെ അനുഭവ പരിചയത്തിലൂടെ വിശ്വസ്തതയും ധാർമ്മികതയും നിക്ഷ്പക്ഷതയും മുറുകെ പിടിക്കുന്ന എഴുത്തു രീതികളിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ജോലി ചെയ്തുള്ള പരിചയത്തിലൂടെ സത്യസന്ധമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വിജയം കൈവരിക്കാനും എഴുത്തിലുള്ള തന്റെ അഭിനിവേശം വളർത്തിയെടുക്കാനും ഡൊമിനിക്കിനു കഴിഞ്ഞിട്ടുണ്ട്. നിരന്തരം മാറ്റങ്ങൾക്കു വിധേയമാകുന്ന നമ്മുടെ സമൂഹത്തിൽ പത്രസ്വാതന്ത്ര്യത്തിന്റെ പ്രസക്തി വിലകുറച്ചു കാണാനാകില്ലെന്നു വിശ്വസിക്കുന്ന വ്യക്തികൂടിയാണദ്ദേഹം.
അമേരിക്കയിൽ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായ ജയ്ഹിന്ദ്‌വാർത്തയുടെ എഡിറ്റോറിയൽ ബോർഡ് അംഗമാണ് ആഷ്‌ലി. ഫ്‌ളോറിഡയിൽ നിന്നു പ്രസിദ്ധീകരിച്ച മലയാളി മനസ് എന്ന പത്രത്തിലെ റിപ്പോർട്ടറായിട്ടായി 2003 ൽ പത്രപ്രവർത്തന ജീവിതം ആരംഭിച്ച അദ്ദേഹം പുതിയ കുടിയേറ്റക്കാർക്കായി 2006 ൽ പ്രസിദ്ധീകരിച്ച യാത്ര എന്ന മാഗസിന്റെ ചീഫ് എഡിറ്ററായിരുന്നു. കൂടാതെ, അമേരിക്കയിലെ പ്രമുഖ മലയാളം മാസികയായ അക്ഷരത്തിന്റെ മാനേജിങ് എഡിറ്ററായി 2007 മുതൽ 2009 വരെ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ എഡ്മണ്ടനിലെ സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ച് 2013 ൽ പുറത്തിറക്കിയ പ്രയാണം എന്ന സുവനീറിന്റെ ചീഫ് എഡിറ്ററായിരുന്നു.സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യവിഷയങ്ങളിൽ ആഷ്‌ലിയുടേതായി നിരവധി ലേഖനങ്ങളാണ് ഇതിനോടകം തന്നെ അച്ചടി, ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മികച്ച സംഘാടകനായ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഷിക്കാഗോ രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ നിർദേശപ്രകാരം എഡ്മണ്ടനിൽ സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ച് സ്ഥാപിക്കുന്നത്. തുടർന്ന് പള്ളിയുടെ ആദ്യ എക്‌സിക്യൂട്ടീവ് കമ്മറ്റി പ്രസിഡന്റ് ആയും പ്രവർത്തിച്ചു. എഡ്മണ്ടൻ കാത്തലിക് അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചിട്ടുള്ള ആഷ്‌ലി നിരവധി അസോസിയേഷനുകളുടെയും ക്ലബുകളുടെയും സ്ഥാപകനാണ്.
1999 ൽ അമേരിക്കയിലെത്തിയ അദ്ദേഹം മികച്ച സംഘാടകനെന്ന നിലയിൽ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. ഇപ്പോൾ കാനഡയിലെ പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന ആഷ്‌ലി അമേരിക്കയിൽ വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ നിർമല കോളജിൽ നിന്നു ബോട്ടണിയിൽ ബിരുദം നേടിയിട്ടുള്ള ആഷ്‌ലി പഠനകാലത്തുതന്നെ രാഷ്ടീയ, സാമൂഹ്യരംഗങ്ങളിൽ സജീവമായിരുന്നു. പിന്നീട്, ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദം നേടി അമേരിക്കയിലെത്തുകയായിരുന്നു. മൂവാറ്റുപുഴ കടവൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായിരുന്ന മാങ്ങഴ എം.ജി. ജോസഫിന്റെയും മേരിയുടെയും മകനാണ്. ജില്ലിമോളാണ് ഭാര്യ. മക്കൾ: അഞ്ജലീന, ബ്രയേൺ.
ഡൊമിനിക് ചക്കോണൽ, ആഷ്‌ലി ജെ. മാങ്ങഴ എന്നിവരുടെ പ്രവർത്തനപാടവങ്ങൾ ഇൻഡോഅമേരിക്കൻ പ്രസ് ക്ലബിന് ഒരു വരദാനമാണെന്നും, എല്ലാവിധ ഭാവുകങ്ങൾ അർപ്പിക്കുന്നതായും പ്രസിഡന്റ് അജയ് ഘോഷ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോൺസൺ പുഞ്ചക്കോണം, വൈസ് പ്രസിഡന്റ് ജേക്കബ് ഈശോ, ജനറൽ സെക്രട്ടറി വിനീത നായർ, ട്രഷറർ രാജശ്രീ പിന്റൊ, ഡയറക്ടർ ബോർഡ് ചെയർമാൻ ജിൻസ്‌മോൻ സഖറിയ, ഡയറക്ടർ ബോർഡ് സെക്രട്ടറി ജയിൻ മാത്യു മുണ്ടയ്ക്കൽ എന്നിവർ അഭിപ്രായപ്പെട്ടു.



