സ്റ്റാഫോർഡ്, ടെക്സാസ്: അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യക്കാരായ മാദ്ധ്യമപ്രവർത്തകരുടെ ഉന്നമനത്തിനുവേണ്ടി നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്ന ഇൻഡോ അമേരിക്കൻ പ്രസ്ക്ലബിന്റെ (ഐഎപിസി) ഹ്യൂസ്റ്റൺ ചാപ്റ്റർ ഐഎപിസി ഡയറക്ടർ ബോർഡ് ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ ഉദ്ഘാടനം ചെയ്തു.

ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റായി ഈശോ ജേക്കബിനെ നിയോഗിച്ചു. ഇന്ത്യയ്ക്കു പുറത്ത് മലയാളത്തിൽ കംപ്യൂട്ടറൈസ്ഡ് ടൈപ്പ്സെറ്റിങ് ഉപയോഗിച്ച് ആദ്യമായി പത്രം പ്രസിദ്ധീകരിച്ച ആളാണ് ഈശോ ജേക്കബ്. ഇവിടെ മലയാളമനോരാജ്യം, ഹ്യൂസ്റ്റൺ സ്മൈൽസ്, ഏഷ്യൽ സ്മൈൽസ് തുടങ്ങിയ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന ഈശോ ഇപ്പോൾ അമേരിക്കയിലെ മുൻനിര സാമ്പത്തിക സ്ഥാപനത്തിന്റെ പ്രതിനിധിയും സാമ്പത്തിക ഉപദേഷ്ടാവായും പ്രവർത്തിക്കുന്നു.

ഹ്യൂസ്റ്റണിലെ സാംസ്‌കാരിക നായകരെയും സംഘടനാ നേതാക്കളെയും ഉൾപ്പെടുത്തി ദേശി റെസ്റ്റോറന്റിൽ ഏപ്രിൽ 22 നു ചേർന്ന സമ്മേളനത്തിൽ ഫൊക്കാന മുൻ പ്രസിഡന്റ് ജി.കെ.പിള്ള, ഫോമ മുൻ പ്രസിഡന്റ് ശശിധരൻ നായർ, ഗ്രെയിറ്റർ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഏബ്രഹം ഈപ്പൻ, ഐ.എൻ.ഒ.സി. പ്രതിനിധി ജോർജ് ഏബ്രാഹം, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് സാലി സാമുവേൽ, ഓർവീസ് കേരള ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ലിഡാ തോമസ്, സീനിയർ സിറ്റിസൺസ് അസോസിയേഷൻ മുൻ പ്രസിഡന്റ് പൊന്നുപിള്ള, വോയിസ് ഓഫ് ഏഷ്യ പ്രസാധകൻ തോമസ് കോശി, സ്റ്റാഫോർഡ് സിറ്റി കൗൺസിലർ കെൻ മാത്യു, അമേരിക്കൻ മലയാളം സൊസൈറ്റി പ്രസിഡന്റ് ജോർജ് മണ്ണിക്കരേട്ട്, മലയാളി പ്രസ്‌കൗൺസിൽ പ്രസിഡന്റ് ബ്ലസൻ സാമുവേൽ, സെക്രട്ടറി എ.സി.ജോർജ്, കേരള റെറ്റേഴ്സ് ഫോറം പബ്ലിക്ക് റിലേഷൻസ് കോഓർഡിനേറ്റർ ജോസഫ് പൊന്നോലി, ഐഎപിസി നാഷ്ണൽ കമ്മിറ്റി പ്രതിനിധി ബാബു യേശുദാസ്, ഓവർസീസ് ചേംബർ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് ബോബി ജോസഫ്, കേരള റെറ്റേഴ്സ് ഫോറം പ്രതിനിധി ടോം വിരിപ്പൻ, അമേരിക്കൻ ജാലകം പ്രൊഡ്യൂസർ ജോർജ് തെക്കേമല, കമ്മ്യൂണിറ്റി അസോസിയേഷൻ ഫോർ പബ്ലിക്ക് സർവീസ് (സിഎപിഎസ്) സ്ഥാപക നേതാവ് നൈനാൻ മാത്തുള്ള, മലയാളി എഫ്എം റേഡിയോ ടെക്സാസ് ഡയറക്ടർ ബിജു വർഗീസ് എന്നിവർ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്ററിന് ആശംസകൾ നേർന്നു. മാദ്ധ്യമപ്രവർത്തകരുടെ സേവനങ്ങളെ ആദരിക്കുകയും പുരോഗമനപരമായ നിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഡോ. വേണുഗോപാൽ മേനോൻ അദ്ദേഹത്തിന്റെ ' My Mother Called Me Unni' എന്ന ജീവിതകഥ പരിചയപ്പെടുത്തി.

ഹ്യൂസ്റ്റൺ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ താഴെ പറയുന്നവരാണ്: ഈശോ ജേക്കബ് (പ്രസിഡന്റ്), ജേക്കബ് കുടശ്ശനാട്, മോട്ടി മാത്യു (വൈസ് പ്രസിഡന്റുമാർ), ജോസഫ് പൊന്നോലി (ജനറൽ സെക്രട്ടറി), റെനി കവലയിൽ തോമസ് (ജോയിന്റ് സെക്രട്ടറി), ജോജി ജോസഫ് (ട്രഷറർ). അംഗങ്ങളാകാൻ താൽപ്പര്യമുള്ള മാദ്ധ്യമപ്രവർത്തകർ പ്രസിഡന്റുമായി ബന്ധപ്പെടുക 832 771 7646. easojacob.leader@yahoo.com