ഈസ്റ്റ് റുഥർഫോഡ്, ന്യൂ ജേഴ്‌സി: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിന്റെ (ഐ.എ.പി.സി.)  തുടക്കത്തിനു പിന്തുണയും അഭിനന്ദനവുമായി ന്യൂയോർക്ക്ട്രൈ സ്‌റ്റേറ്റ് മേഖലയിലെ മുൻനിര മാദ്ധ്യമ, കമ്യൂണിറ്റി, ബിസിനിസ് നേതാക്കൾ.  ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റുഫർഫോഡിലുള്ള ഹോംവുഡ് സ്യൂട്ട്‌സ് ഓഫ് ഹിൽട്ടണിൽ നടന്ന  ഐ.എ.പി.സി.യുടെ ഗംഭീരമായ ഉദ്ഘാടനച്ചചടങ്ങിൽ ആശംസകൾ അർപ്പിച്ചു സിനിമായ മീഡിയ  സ്ഥാപകനും പബ്ലിഷറുമായ സുനീൽ ഹാലി, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചീഫ് യു.എസ്. കറസ്‌പോണ്ടന്റ് ലളിത് കെ. ഝാ, സ്‌പോൺസർമാർ, കമ്യൂണിറ്റി, ബിസിനിസ് ലീഡർമാർ, ഐ.ഐ.പി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ദേശീയ ഡയറക്ടർമാർ, ബോർഡ് ഓഫ് ട്രസ്റ്റീസ് എന്നിവരാണ് പരമ്പരാഗതമായ തിരി തെളിക്കൽ ചടങ്ങോടെ ചരിത്രപരമായ ഉദ്ഘാടന ചടങ്ങിനു തുടക്കമിട്ടത്. മാദ്ധ്യമലോകത്തു പ്രവർത്തിക്കുന്നവരുടെ ശബ്ദമാകാനും സ്വതന്ത്രവും നീതിയുക്തവുമായ മാദ്ധ്യമ പ്രവർത്തനം  ലക്ഷ്യമിട്ടും  തുടങ്ങിയ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിന്റെ ചരിത്രത്തിനു തുടക്കം കുറിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ ഇരുനൂറോളം മാദ്ധ്യമപ്രവർത്തകർ, കോർപറേറ്റ്, കമ്യൂണിറ്റി നേതാക്കൾ, സ്‌പോൺസർമാർ എന്നിവർ പങ്കെടുത്തു.

ഐ.എ.പി.സി. തുടങ്ങുന്നതിനുള്ള കാരണങ്ങളും ലക്ഷ്യങ്ങളും ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് പ്രസിഡന്റ് അജയ് ഘോഷ് തന്റെ അധ്യക്ഷപ്രസംഗത്തിൽ വിശദീകരിച്ചു. രാജ്യത്തുടനീളമുള്ള മാദ്ധ്യമപ്രവർത്തകരുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും വിപുലമായ ശൃംഖലയിലെ സഹകരണത്തിനുംവേണ്ടി അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യൻ വംശജരായ മാദ്ധ്യമപ്രവർത്തകവർക്കു വേണ്ടി  തുടങ്ങിയ ദൃഢമായ മാതൃകയായാണ്  മാസങ്ങളുടെ ആസൂത്രണത്തിനു ശേഷം ഐ.എ..പി.സി. രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.


നോർത്ത് അമേരിക്കയിലുള്ള ഇന്ത്യൻ  മാദ്ധ്യമപ്രവർത്തകർക്ക് തങ്ങളുടെ  വിജയം, ആശങ്കകൾ, വെല്ലുവിളികൾ എന്നിവയെല്ലാം  പങ്കുവയ്ക്കുന്നതിന് ഫലപ്രദമായ ഒരു പ്ലാറ്റ്‌ഫോം ഇല്ലായിരുന്നു. ഈ ആവശ്യത്തിൽ നിന്നാണ്  ഐ.എ.പി.സി. രൂപീകരിച്ചത്.' ഐ.എ.പി.സിയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറി വിനീതാ നായർ പറഞ്ഞു. പിഎസിയിലെ അംഗങ്ങൾ കഴിവും, പ്രാഗത്ഭ്യവും, പ്രവൃത്തിപരിചയവും ഉള്ളവരും സമൂഹത്തോട് ബാധ്യതയും കടപ്പാടും ഉള്ളവരുമാണെന്നും, ഐപിഎസിയിലെ മാദ്ധ്യമകൂട്ടായ്മയിലൂടെ മാദ്ധ്യമരംഗത്തു പ്രവർത്തിക്കുന്നവർക്കു പ്രചോദനമേകുവാനും ആശയങ്ങൾ കൈമാറുവാനും  കൂട്ടായ്മയിലെ അംഗങ്ങൾക്കു ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുന്നതുവഴി ലോകവ്യാപകമായി പ്രവർത്തിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും കഴിയുമെന്നു  ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ജിൻസ്‌മോൻ സക്കറിയ പറഞ്ഞു. ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുക വഴി ശക്തമായ  ഒരു പ്രവർത്തനമേഖല ഉറപ്പുവരുത്തിയെന്നും പ്രസന്നമായ ലോകത്തിനു വേണ്ടി ഒന്നിച്ചു ശബ്ദമുയർത്താൻ കഴിയുമെന്നും  ഐപിഎസി എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഫാ.ജോൺസൺ പുഞ്ചക്കോണം വിശദീകരിച്ചു.

ഇൻഡസ് അമേരിക്ക ബാങ്ക് വൈസ് പ്രസിഡന്റ് ദിനേശ് ഗോസ്വാമി, ഏഷ്യൻ അമേരിക്കൻ ഹോട്ടൽ ഓണേഴ്‌സ് ഡയറക്ടർ ചിരാഗ് ഷാ, നാമം പ്രസിഡന്റ് മാധവൻ  ബി. നായർ, ഡോ. ജോസ് കാനാട്ട്, ഡയസ്  ദാമോദരൻ (ഫ്രീഡിയ എന്റർടെയ്ന്റ്‌മെന്റ്), ശാന്തിഗ്രാം ആയുർവേദ സിഇഒ ഡോ.ഗോപിനാഥൻ നായർ, ഫോക്കാന ജനറൽ സെക്രട്ടറി വിനോദ് കെയാർക്കെ, ജോർജുകുട്ടി, റോയ് എണ്ണശേരിൽ, ജോൺ പോൾ, കൈരളി പത്രത്തിന്റെ എഡിറ്ററും പബ്ലിഷറുമായ  ജോസ് തയ്യിൽ, ഐഎൻഒസി ദേശീയ ചെയർമാൻ ജോർജ് എബ്രഹാം,  മഞ്ച്  പ്രസിഡന്റ്  ഷാജി വർഗീസ്, കരുണ ചാരിറ്റീസ്  പ്രസിഡന്റ് ഷീല ശ്രീകുമാർ, മഴവിൽ എഫ്എം ഡയറക്ടർ നിഷാന്ത് നായർ, പിആർഒ ആൻഡി ഭാട്യ, ഫോക്കാന വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്, ഫോക്കാന വുമൺസ് ഫോറം ചെയർപേഴ്‌സൺ ലീല മാരേട്ട്, ബോബ് വർഗീസ് (വിൻസന്റ് ജൂവലേഴ്‌സ്), ജേക്കബ് സാമുവൽ (റിയ ട്രാവൽസ്),  ഇന്ത്യൻ കാത്തലിക് അസോസിയേഷൻഓഫ്  അമേരിക്കയുടെ  സെക്രട്ടറി ചെറിയാൻ ചക്കാലപടിക്കൽ, ജോസ് തെക്കേടം (ഐഎൻഒസി കേരള ചാപ്റ്റർ), ഭാരത് ബോട്ട് ക്ലബ് പ്രസിഡന്റ് സജി താമരവേലിൽ, എൻവൈ സ്പോർട്സ് ക്ലബ് സെക്രട്ടറി സജി തോമസ്, ബെൻസി ജോണി (എടി ആൻഡ് ടി), അജയ് ജേക്കബ് (ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ്), സുനിൽ തോമസ് (ജിഎംടി അസോസിയേറ്റ്‌സ്), മാത്തുക്കുട്ടി ഈശോ (ടെൻഡർ കെയർ മെഡിക്കൽസ്), ജോൺ കെ. ജോർജ് (ഐസിഎഎ), പോൾ പനക്കൽ (നോർത്ത് അമേരിക്ക ലാറ്റിൻ കാത്തലിക് അസോസിയേഷൻ) തുടങ്ങിയവർ ചടങ്ങിൽ  ഐഎപിസിക്ക് പിന്തുണയും ആശംസകളും നേർന്ന  പ്രമുഖരാണ്.

സി.എൻ.എന്നിലെ ജി.പി.എസ്. ഹോസ്റ്റ് ഡോ. ഫരീദ് സക്കറിയ, അടുത്ത യു.എസ്. സർജൻ ജനറൽ ആയി  പ്രസിഡന്റ് ഒബാമയുടെ നോമിനി ഡോ. വിവേക് മൂർത്തി, സൗത്ത് ഏഷ്യൻ ടൈംസ് പബ്ലിഷർ കമലേഷ് മേത്ത, എ.എ.പി.ഐയുടെ നിയുക്ത പ്രസിഡന്റ് ഡോ. സീമാ ജെയിൻ, അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ ന്യൂജഴ്‌സി ചാപ്റ്റിന്റെ ഡോ. സഞ്ജയ് ജയിൻ, ഡോ. തോമസ് ആലപ്പാട്ട്, ഫൊക്കാനാ പ്രസിഡന്റ് ജോൺ പി ജോൺ, ജോയി ചെമ്മാച്ചേൽ, ഫെലിക്‌സ് സൈമൺ , ന്യൂയോർക്ക് ലോംഗ് ഐലൻഡിലെ കാഞ്ചന, ജാക്ക് പൂല എന്നിവരും ഐ.എ.പി.സിക്കു പിന്തുണ അറിയിച്ച പ്രമുഖരിൽപ്പെടും.

ചടങ്ങിനെ നയിച്ച മിനി നായരും റോഷി ജോർജും അടുത്തതലമുറയിലെ  പത്രപ്രവർത്തകർക്കുവേണ്ടി ഇത്തരത്തിലൊരു ചടുലമായ കൂട്ടായ്മ രൂപീകരിച്ചതിന്റെ ആവശ്യകതകൾ എടുത്തുകാട്ടി. ഐ.എ.പി.സി. വൈസ് പ്രസിഡണ്ട്  ജില്ലി സാമുവലിന്റെ ആമുഖ സെഷനോടുകൂടിയാണു ദിവസം തുടങ്ങിയത്. മാദ്ധ്യമപ്രവർത്തകർ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ, വേണ്ട മുൻകരുതലുകൾ എന്നിവയെ കുറിച്ചു ഐപിഎസി നാഷണൽ ഡയറക്ടർ ഈശോ  ജേക്കബ് ബോധവത്കരിച്ചു.

ലോകപ്രശസ്ത ഫോട്ടോ ജർണലിസ്റ്റും എഴുത്തുകാരനുമായ ഡാരിൽ ഹാക്ക് ' ദി ആർട് ഓഫ് ഫോട്ടോ ഡോക്യുമെന്ററി'യെക്കുറിച്ചു ശിൽപശാല സംഘടിപ്പിച്ചു. ഫോട്ടോഗ്രഫിയിലെ മികവും സാങ്കേതികവശങ്ങളും മനസിലാകാൻ ആഗ്രഹിക്കുന്നവർക്ക് പ്രസൻേ്‌റഷൻ മുതൽക്കൂട്ടായിരുന്നുവെന്ന് ഫോട്ടോ്രഗ്രഫിയെക്കുറിച്ചുള്ള ശിൽപശാലയുടെ കോഡിനേറ്റർ രാജശ്രീ പ്രിന്റോ പറഞ്ഞു.