- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് ഉദ്ഘാടനച്ചടങ്ങിന്റെ പ്രോഗ്രാം ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു
ന്യൂജേഴ്‌സി: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ ഉദ്ഘാടനച്ചടങ്ങിന്റെയും ഏകദിന ദേശീയ സെമിനാറിന്റെയും പ്രോഗ്രാം ഷെഡ്യൂൾ പ്രസിദ്ധീകരിച്ചതായി ബോർഡ് ഓഫ് ഡയറക്ടർസ് ചെയർമാൻ ജിൻസ് മോൻ സക്കറിയ അറിയിച്ചു. നവംബർ 15 ന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റതർഫോഡിലുള്ള ഹിൽട്ടൺ ഹോട്ടലിൽ രാവിലെ ഒൻപതിന് ചടങ്ങുകൾ ആരംഭിക്കും. ഒൻപതു മുതൽ 12 വരെ നടക്കുന്ന ആദ്യസെഷ
ന്യൂജേഴ്‌സി: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ ഉദ്ഘാടനച്ചടങ്ങിന്റെയും ഏകദിന ദേശീയ സെമിനാറിന്റെയും പ്രോഗ്രാം ഷെഡ്യൂൾ പ്രസിദ്ധീകരിച്ചതായി ബോർഡ് ഓഫ് ഡയറക്ടർസ് ചെയർമാൻ ജിൻസ് മോൻ സക്കറിയ അറിയിച്ചു. നവംബർ 15 ന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റതർഫോഡിലുള്ള ഹിൽട്ടൺ ഹോട്ടലിൽ രാവിലെ ഒൻപതിന് ചടങ്ങുകൾ ആരംഭിക്കും. ഒൻപതു മുതൽ 12 വരെ നടക്കുന്ന ആദ്യസെഷനിൽ ഐഎപിസി ടീമിന്റെ മീറ്റിങ്. തുടർന്ന് റിസ്‌ക് മാനേജ്‌മെന്റ് ഫോർ ജേർണലിസ്റ്റ്‌സ് എന്ന വിഷയത്തിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകൻ ഈശോ ജേക്കബ് ക്ലാസെടുക്കും. അതിനു ശേഷം ലീഗൽ ആസ്‌പെക്ട്‌സ് ആൻഡ് റിലേറ്റഡ് ഇഷ്യൂസ് സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകർക്കായി ആനന്ദ് അഹൂജ നേതൃത്വം നൽകുന്ന ബോധവൽക്കരണ ക്ലാസ് നടക്കും.
12 മുതൽ 1.30 വരെയുള്ള ലഞ്ച് ബ്രേക്കിനു ശേഷം രണ്ടാമത്തെ സെഷൻ ആരംഭിക്കും. 1.30 മുതൽ 4.30 വരെ രണ്ടു സെമിനാറുകളാണുള്ളത്. നിരവധി ഫോട്ടോഗ്രാഫി ബുക്കുകളുടെ രചയിതാവായ ഡാരിൽ ഹാക്കിന്റെ നേതൃത്വത്തിൽ ദി ആർട്ട് ഓഫ് ഫോട്ടോ ഡോക്യുമെന്ററി എന്ന വിഷയത്തിലും പ്രശസ്ത ഫോട്ടോഗ്രഫർ പരേഷ് ഗാന്ധിയുടെ നേതൃത്വത്തിൽ ദി ആർട്ട് ഓഫ് ഫോട്ടോഗ്രാഫി എന്ന വിഷയത്തിലും സെമിനാർ നടക്കും. വൈകിട്ട് ആറുമുതൽ രാത്രി ഒൻപതു വരെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ന്യൂയോർക്കിലെ ഡെപ്യൂട്ടി കൗൺസുൽ ജനറൽ ഓഫ് ഇന്ത്യ ഡോ. മനോജ് കുമാർ മൊഹപത്ര മുഖ്യപ്രഭാഷണം നടത്തും. ഒൻപതു മണിക്ക് ഡിന്നറോടെ ചടങ്ങുകൾ അവസാനിക്കും.



