- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പുതുപുത്തൻ ആശയങ്ങളും വൻപരിപാടികളുമായ കുതിപ്പോടെ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് അന്തർദേശീയ മാദ്ധ്യമ കൺവൻഷൻ
60ൽപരം സ്ഥിരഅംഗങ്ങളുമായി ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് അതിന്റെ അന്തർദേശീയ മാദ്ധ്യമ കൺവൻഷൻ 2015നുള്ള ഒരുക്കങ്ങളിലെക്ക് പ്രവേശിക്കുകയായി. ഒക്ടോബർ ഒൻപതു മുതൽ 12 വരെ ന്യൂയോർക്കിലെ റോൺകോൺകോമ ക്ലാരിയോൺ ഹോട്ടൽ ആൻഡ് കോൺഫറൻസ് സെന്ററിൽ നടക്കുന്ന ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ അന്തർദേശീയ കൺവൻഷൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാദ്ധ്യമ പ
60ൽപരം സ്ഥിരഅംഗങ്ങളുമായി ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് അതിന്റെ അന്തർദേശീയ മാദ്ധ്യമ കൺവൻഷൻ 2015നുള്ള ഒരുക്കങ്ങളിലെക്ക് പ്രവേശിക്കുകയായി. ഒക്ടോബർ ഒൻപതു മുതൽ 12 വരെ ന്യൂയോർക്കിലെ റോൺകോൺകോമ ക്ലാരിയോൺ ഹോട്ടൽ ആൻഡ് കോൺഫറൻസ് സെന്ററിൽ നടക്കുന്ന ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ അന്തർദേശീയ കൺവൻഷൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകർ ഒത്തുചേരും.
നാലുദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ ഇന്ത്യ, അമേരിക്ക,കാനഡ,യു കെ, യൂറോപ്പ്, ഗൾഫ് തുടങ്ങിയ വിദേശ രാജ്യങ്ങളിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകടെയും, രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ പ്രമുഖരുടെയും സാന്നിധ്യം ഈ അന്തർദേശീയ കൺവൻഷന്റെ മുഖമുദ്രയാണ്. അമേരിക്കയിലെയും,കാനഡയിലെയും സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും ഈ അന്തർദേശീയ മാദ്ധ്യമ കൺവൻഷനിൽ അണിനിരക്കും.
ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ ആദ്യ അന്തർദേശീയ മാദ്ധ്യമ സമ്മേളനത്തോടനുബന്ധിച്ച് അമച്വർ പത്രപ്രവർത്തകരെയും ഫൊട്ടോഗ്രാഫേഴ്‌സിനെയും പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സിറ്റിസൺ ജേണലിസ്റ്റുകളെയും ഫൊട്ടോഗ്രാഫേഴ്‌സിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂസ്/ ഫീച്ചർ റയ്റ്റിങ്ങ്, ഫൊട്ടോഗ്രഫി, അടിക്കുറിപ്പ് എഴുത്ത് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നുണ്ട്. സിറ്റിസൺ ജേണലിസം, ലോക മാദ്ധ്യമ രംഗത്തെ പുത്തൻ ട്രെൻഡുകൾ, മാദ്ധ്യമപ്രവർത്തനത്തിലെ സോഷ്യൽ മീഡിയ സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിവിധ സെമിനാറുകൾ നടക്കും. പത്രപ്രവർത്തനവും മാദ്ധ്യമങ്ങളും സംബന്ധിച്ച ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.
അമേരിക്കയിലെയും ഇന്ത്യയിലെയും പ്രശസ്തരായ എഴുത്തുകാരുടെ ഈടുറ്റ ലേഖനങ്ങളും, കഥകളും, കവിതകളും, പരിചയപ്പെടുത്തലുകളും, ചരിത്രസംഭവങ്ങളും, ചിത്രങ്ങളും കൊണ്ട് സമ്പന്നമായ, ഒരു സ്മരണികയായി എന്നും സൂക്ഷിക്കാവുന്ന സുവനീറിന്റെ പ്രവർത്തനം ശ്രി.രാജു തരകൻ, ശ്രി.മാത്യു ജോയ്‌സ് എന്നിവരടങ്ങുന്ന എഡിറ്റോറിയൽ ടീമിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
ടെക്‌സാസ് ചാപ്റ്റർ, ന്യൂയോർക്ക് സ്‌റ്റേറ്റ് ചാപ്റ്റർ എന്നിവ ഇതിനോടകം നിലവിൽ വന്നു. 15ൽപരം അംഗങ്ങളുമായി തുടക്കമിടുന്ന കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം അടുത്ത ആഴ്ച നടക്കും. എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ച വൈകിട്ട് 9 മണിക്ക് നടക്കുന്ന കോൺഫറൻസ് കാളുകളിലൂടെ അമേരിക്കയിലെയും കാനഡയിലെയും മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മ തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്ക് വക്കും എന്നത് ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ്ബിന്റെ സുതാര്യത വിളിച്ചോതുന്നു. സാംസ്‌കാരിക സമ്മേളനങ്ങൾ, പാനൽ ചർച്ചകൾ, പുസ്തകപ്രകാശനം, സെമിനാറുകൾ, അവാർഡ്ദാനം,സോവനീർ പ്രകാശനം തുടങ്ങി വിവിധ ഇതളുകൾ വിരിയുന്ന ഈ സമ്മേളനം എന്തുകൊണ്ടും ശ്രദ്ധ ആകർഷിക്കപ്പെടുമെന്നു പ്രസക്ലബ് പ്രസിഡന്റ് അജയ് ഘോഷ് പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: അജയ് ഘോഷ്: (203) 5836750
ജിൻസ്‌മോൻ സക്കറിയ: 516 776 7061
ഫാ. ജോൺസൻ പുഞ്ചക്കോണം: 770 310 9050
വിനി നായർ: 732 874 3168



