ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (IAPC) പ്രഥമ അന്തർദേശീയ മാദ്ധ്യമ സമ്മേളനത്തിന്  ആവേശകരമായ പിന്തുണ.  സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, ബിസിനസ്  രംഗങ്ങളിലെ പ്രമുഖരാണ് പിന്തുണയറിയിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത്.

2015 ഒക്ടോബർ 9  മുതൽ 12 വരെ ന്യൂയോർക്കിലെ റോൺകോൺകോമ ക്ലാരിയോൺ ഹോട്ടൽ ആൻഡ് കോൺഫറൻസ് സെന്ററിൽ നടക്കുന്ന ഇൻഡോഅമേരിക്കൻ പ്രസ്‌ക്ലബിന്റെ അന്തർദേശീയ മാദ്ധ്യമ സമ്മേളനത്തിന്റെ  സ്‌പോൺസർഷിപ്പിനായി  വിവിധ രംഗങ്ങളിലെ പ്രമുഖർ സന്നദ്ധത അറിയിച്ചത് ഈ സംഘടനയെ സമൂഹത്തിന്റെ വിവിധ ശ്രേണിയിൽപ്പെട്ട ആളുകൾ എങ്ങനെ കാണുന്നുവെന്നതിന്റെ തെളിവാണ്. ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രസക്തി മനസിലാക്കി ഇവർ മുന്നോട്ടുവരുകയായിരുന്നുവെന്നതാണ് ശ്രദ്ധേയം. സാമൂഹ്യപ്രതിബദ്ധതയോടെയാണ് പ്രസ്‌ക്ലബ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് വേറിട്ട കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ചരിത്രപ്രധാന്യമുള്ള ആദ്യ സമ്മേളനത്തിൽ   ഭാഗഭാക്കാകുവാൻ നിരവധി ആളുകളും സംഘടനകളും മുന്നോട്ടു വരുന്നത്. ജനാധിപത്യത്തിലും സുതാര്യതയിലും ഊന്നിയ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഈ പ്രസ്ഥാനത്തിനു പിന്തുണ നൽകികൊണ്ട് സ്വന്തം സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുന്നതിനുള്ള അവസരമായാണ് അന്തർദേശീയ മാദ്ധ്യമ സമ്മേളനത്തെ പലരും കാണുന്നത്.

അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനത്തിന്റെ സ്‌പോൺസർഷിപ്പ് പ്രഖ്യാപിച്ച് ആദ്യദിവസങ്ങളിൽ തന്നെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള  നിരവധി  പേരാണ് പിന്തുണയുമായി രംഗത്തുവന്നത്. അമേരിക്കയിലെ ഇന്ത്യക്കാരായ ഫിസിഷ്യന്മാരുടെ കേന്ദ്ര സംഘടനയായ ആപ്പി (അഅജക) അമേരിക്കയിൽ  വളരെ സ്വാധീനമുള്ള സംഘടനയാണ്. പ്രസ്‌ക്ലബിന്റെ രൂപീകരണം മുതൽ എല്ലാ പ്രവർത്തനങ്ങളിലും ഇവർ സഹകരിക്കുന്നുണ്ട്. ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ  അറിയപ്പെടുന്ന വ്യക് തിയായ കമലേഷ് മേത്ത  പ്രസ്‌ക്ലബിന്റെ പ്രവർത്തനങ്ങളിൽ അതീവ തൽപ്പരനും തുടക്കം മുതൽ തന്നെ പ്രസ്‌ക്ലബുമായി ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയുമാണ് . നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയായ കമലേഷ്  മേത്ത ഫോർസൈറ്റ്  മീഡിയ ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയാണ്.

അമേരിക്കയിലെ പ്രമുഖ ജ്വലറിയായ വിൻസന്റ് ജ്വലറി ഉടമ ബോബ് വർഗീസ്  ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ പ്രവർത്തനങ്ങൾക്ക്  തന്റെ  ശക്തമായ പിന്തുണ അറിയിച്ചു .  അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനം ഇന്ത്യൻ കമ്മ്യൂണിറ്റിക്ക്  ഒരു വന്മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ  തനിക്ക്  സംശയമില്ലെന്ന്   അദ്ധേഹം പറഞ്ഞു.  എം.ബി.എൻ ഇൻഷുറൻസ് ആൻഡ് ഫിനാൻഷ്യൽ സർവ്വീസസ് ഗ്രൂപ്പ്  മേധാവിയും,  ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡണ്ടും, നാമം സാംസ്‌കാരിക സംഘടനയുടെ സ്ഥാപക നേതാവുമായ   മാധവൻ ബി. നായർ  ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ തുടക്കം മുതൽ  ശക്തമായ  പിന്തുണയുമായി കൂടെയുണ്ട് ; പ്രസ്‌ക്ലബിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകാപരമാണെന്ന്  മാധവൻ  ബി നായർ  പറഞ്ഞു.

ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ  അന്തർദേശീയ മാദ്ധ്യമ സമ്മേളനത്തിന്  പിന്തുണ നൽകുന്നതിൽ അഭിമാനമുണ്ടെന്നാണ്   ജി എം ടി അസോസിയേറ്റ് സ്  ഉടമ ജോർജ്  തോമസ്  പറഞ്ഞത് . ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് മുൻ പ്രസിഡന്റും ഗ്രാൻഡ്  മെട്രോ റിയൽ എസ്‌റ്റേറ്റ് , ഹോംവേർ കമ്പനി മേധാവിയുമായ റോയ് എണ്ണശേരിൽ വ്യതസ്ത സമീപനവുമായി മുന്നോട്ടു കുതിക്കുന്ന കഅജഇ ക്ക്  എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. 

ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ മുൻ പ്രസിഡന്റ്, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്  മുൻ പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി മെംബർ തുടങ്ങി സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖനായ ജോൺ പോൾ കഅജഇയുടെ അർത്ഥവത്തായ യാത്രയിൽ താൻ എപ്പോഴും സഹയാത്രികനായിരിക്കുമെന്ന്  പറഞ്ഞു.
പ്രസ്‌ക്ലബ് ഇന്ത്യൻ സമൂഹത്തിന് അഭിമാനാർഹമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് പ്രമുഖ അഭിഭാഷകനും ഫോകാന ജനറൽ സെക്രട്ടറിയുമായ  വിനോദ്  കെയാർകെ തന്റെ പിന്തുണ അറിയിച്ചു കൊണ്ട്  പറഞ്ഞു.

പ്രമുഖ റിയൽ എസ്‌റ്റേറ്റ് ബിസിനസ്‌കാരനായ വർഗീസ് ഉലഹന്നാൻ പുതിയ ആശയങ്ങൾ പിന്തുടരുന്ന കഅജഇ ക്ക്  എല്ലാ ഭാവുകങ്ങളും നേർന്ന്  സ്‌പോൺസർഷിപ്പ്  വാഗ്ദാനം ചെയ്തു.
പ്രസ്‌ക്ലബിന്റെ പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിന്  അനുയോജ്യമാണെന്ന്  പറഞ്ഞ്  ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ്  ജോയിന്റ് ട്രഷററും പ്ലാനെറ്റ് ഓഫ് വൈൻ കമ്പനി ഉടമയുമായ സുധാകർ മേനോൻ സ്‌പോൺസർഷിപ്പ്  നല്കാൻ സന്നദ്ധനായി.
വാർത്തകളിലൂടെയും  വിവിധ  പരിപാടികളിലൂടെയും ഏറെ ജനശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന  അമേരിക്കയിലെ പ്രമുഖ റേഡിയോ ഗ്രൂപ്പായ മഴവിൽ എഫ് എം നോർത്ത്  അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരുടെ ഉന്നമനത്തിനായി  പോരാടുന്ന  ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിനോടൊപ്പം  അണിനിരക്കുന്നതിൽ  സന്തോഷമുണ്ടെന്ന്  അറിയിച്ചു.     
 നടനും സംവിധായകനും നിർമ്മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണി ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്  എല്ലാവിധ ആശംസകളും നേരുന്നതായും തന്റെ പിന്തുണ ഈ പ്രസ്ഥാനത്തിന്   ഉണ്ടായിരിക്കുമെന്നും പറഞ്ഞു.

ചലച്ചിത്ര നിർമ്മാതാവ് സോമൻ പല്ലാട്ട്  ഈ മാദ്ധ്യമ കൂട്ടായ്മയിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിൽ  അതീവ സന്തുഷ്ദനാനെന്നു  പറഞ്ഞു. അന്തർദേശീയ മാദ്ധ്യമ സമ്മേളനത്തിന്  ഇമിഗ്രേഷൻ, റിയൽ എസ്‌റ്റേറ്റ് മേഖലകളിലെ പ്രമുഖയായ അറ്റോർണി വിദ്യ ഹരിദാസിന്റെ  പിന്തുണയും ലഭിച്ചിട്ടുണ്ട് .  ഡയാന ഓട്ടോ ബോഡി ഉടമ ബാലചന്ദ്ര പണിക്കർ അന്തർദേശീയ മാദ്ധ്യമ സമ്മേളനത്തെ  സന്തോഷത്തോടെ പിന്തുണക്കുമെന്ന്  അറിയിച്ചു.
  പ്രമുഖ എഴുത്തുകാരനും പ്രസ്‌ക്ലബിന്റെ ഭാരവാഹിയുമായ ഈശോ ജേക്കബ്  IAPC അന്തർദേശീയ മാദ്ധ്യമ സമ്മേളനം പുതുചരിത്രം കുറിക്കുമെന്ന് പ്രഖ്യാപിച്ചു. ന്യൂജേഴ്‌സിയിലെ പ്രമുഖ അഭിഭാഷകനായ തോമസ് വിനു  അലൻ വേറിട്ട കാഴ്ചപ്പാടോടെ മുന്നോട്ടു നീങ്ങുന്ന കഅജഇയുടെ കൂടെ താൻ എന്നുമുണ്ടാകുമെന്നു പറഞ്ഞു.

സന്തോഷത്തോടെ പിന്തുണ അറിയിച്ച മറ്റൊരു  പ്രമുഖ വ്യക്തിയാണ്  ഡെന്റൽകെയർ ആയൂർവേദ ഉത്പന്നങ്ങളുടെ ഉടമസ്ഥനും റിയൽറ്ററുമായ മാത്തുക്കുട്ടി ഈശോ.
ജെ പി ആർ അസോസിയേറ്റ് സ്  ഉടമ ജോൺസൺ ഡാനിയേൽ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബുമായി സഹകരിച്ചു  പ്രവർത്തിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.
 രാജ് ഓട്ടോയുടെ ഉടമയും പ്രമുഖ പ്രോഗ്രാം കോർഡിന്റേ്‌ററുമായ രാജേഷ് പുഷ്പരാജും  ആദ്യഘട്ടത്തിൽ തന്നെ  സ്‌പോൺസർഷിപ്പ്  തയ്യാറായി മുന്നോട്ടു വന്നു. വ്യത്യസ്തമായ ആശയങ്ങളും പ്രവർത്തന ശൈലിയുമുള്ള ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ്ബിൽ മാദ്ധ്യമ രംഗത്തെ സമസ്ത മേഖലകളിലുമുള്ള പ്രവർത്തകർ അംഗങ്ങളായുണ്ടെന്നത് ഈ പ്രസ്ഥാനത്തെ വേറിട്ടു നിർത്തുന്നു. അമേരിക്കയിലെയും കാനഡയിലെയും  ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ ഇതിനോടകം തന്നെ ഹൃദയത്തിലേറ്റിയ ഈ സംഘടന  മാദ്ധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും നിരവധി പദ്ധതികൾ  കാഴ്ചവച്ചു വരികയാണ്.  ഈ കൂട്ടായ്മ അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ പരസ്പര സഹകരണം ഉയർത്തുവാനും പത്രപ്രവർത്തന രംഗത്തെ നൂതന സംവിധാനങ്ങളും ആശയങ്ങളും പങ്കുവെക്കുവാനും ലക്ഷ്യമിടുന്നു.  ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ്ബ് ജേർണലിസത്തിന്റെ എല്ലാ മേഖലകളിലും യുവതലമുറയെ പരിശീലിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

വിപുലമായ രീതിയിൽ നടക്കാനിരിക്കുന്ന അന്തർദേശീയ മാദ്ധ്യമ സമ്മേളനം വളരെ ശ്രദ്ധയാകർഷിക്കപ്പെടാൻ പോവുകയാണ്. സിറ്റിസൺ ജേർണലിസം, ലോക മാദ്ധ്യമ രംഗത്തെ പുത്തൻ പ്രവണതകൾ, മാദ്ധ്യമപ്രവർത്തനത്തിലെ സോഷ്യൽ മീഡിയ സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള സംവാദങ്ങൾ നടക്കും. മാദ്ധ്യമ പ്രവർത്തനത്തെയും അതിന്റെ ചരിത്രത്തെയും അടുത്തറിയാനുതകുന്ന ഫോട്ടോപ്രദർശനവും ഈ കോൺഫറൻസിന്റെ മുഖ്യ ആകർഷണമാണ്. വിവിധ രാജ്യങ്ങളിലുള്ള പ്രശസ്തരായ മാദ്ധ്യമ പ്രവർത്തകർ ഈ സമ്മേളനത്തിന്റെ ഭാഗമാകുന്നുവെന്നു മാത്രമല്ല അവർ നയിക്കുന്ന ഉന്നത നിലവാരമുള്ള സെമിനാറുകളും വർക്കുഷോപ്പുകളും ഈ കോൺഫറൻസിനെ മികവുറ്റതാക്കുമെന്നതിൽ സംശയമില്ല.
 
കൂടുതൽ വിവരങ്ങൾക്ക് :
അജയ് ഘോഷ്: 203 583 6750
ജിൻസ്‌മോൻ സക്കറിയ: 516 776 7061
ഫാ. ജോൺസൻ പുഞ്ചകോണം: 770 310 9050
വിനി നായർ: 732 874 3168