ന്യൂയോർക്ക്: ഇന്നത്തെ കാലത്ത് മാദ്ധ്യമരംഗത്തുള്ള സോഷ്യൽ മീഡിയയുടെ സ്വാധീനം ഒഴിവാക്കാൻ കഴിയാത്ത ഒന്നായി മാറിയതായി ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി  ബ്യുറോ ചീഫുമായ ജോർജ് കള്ളിവയലിൽ പറഞ്ഞു. ഇന്നു മിക്ക കാര്യങ്ങളും ജനങ്ങൾ അറിയുന്നതും ചർച്ച ചെയ്യുന്നതും സോഷ്യൽ മീഡിയയിലൂടെയാണ്. പലപ്പോഴും മാദ്ധ്യമപ്രവർത്തകർക്ക് വാർത്തകൾ ലഭിക്കുന്നയിടമായും സോഷ്യൽ മീഡിയ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയുടെ പ്രസക്തിയെക്കുറിച്ച് നിരവധി ഉദാഹരണങ്ങൾ സഹിതമാണ് അദ്ദേഹം വിശദമാക്കിയത്.

ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസിൽ നടന്ന സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയ വന്നതോടുകൂടി ആളുകൾക്ക് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാൻ സാധിക്കുന്നുണ്ട്. ഇതിൽ ശരിതെറ്റുകളുണ്ടെങ്കിലും ആളുകൾ ഇതിനെ ഏറ്റെടുത്തുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അരുൺ ഗോപാലകൃഷ്ണൻ മോഡറേറ്ററായിരുന്ന സെമിനാറിൽ