- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇൻഡോ-അമേരിക്കൻ പ്രസ്ക്ലബ് സുവനീറിലേക്ക് രചനകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (IAPC) പ്രഥമ അന്തർദേശീയ മാദ്ധ്യമ സമ്മേളനം ഒക്ടോബർ 9 മുതൽ 12 വരെ ന്യൂയോർക്കിൽ നടക്കുന്നതാണ്. ചുരുങ്ങിയ കാലംകൊണ്ട് മാദ്ധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും നിരവധി പദ്ധതികൾ IAPC കാഴ്ചവച്ചു വരികയാണ
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (IAPC) പ്രഥമ അന്തർദേശീയ മാദ്ധ്യമ സമ്മേളനം ഒക്ടോബർ 9 മുതൽ 12 വരെ ന്യൂയോർക്കിൽ നടക്കുന്നതാണ്. ചുരുങ്ങിയ കാലംകൊണ്ട് മാദ്ധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും നിരവധി പദ്ധതികൾ IAPC കാഴ്ചവച്ചു വരികയാണ്. സെമിനാറുകൾക്കും സമ്മേളനങ്ങൾക്കും ശിൽപശാലകൾക്കും പുറമേ വളർന്ന് വരുന്ന മാദ്ധ്യമ പ്രവർത്തകർക്ക് പുതിയ അവസരങ്ങളും നൽകുന്ന ശക്തമായ ഒരു സംഘടനായി IAPC വളർന്നുകൊണ്ടിരിക്കുന്നു. ഈ കൂട്ടായ്മ അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ പരസ്പര സഹകരണം ഉയർത്തുവാനും പത്രപ്രവർത്തന രംഗത്തെ നൂതന സംവിധാനങ്ങളും ആശയങ്ങളും പങ്കുവെക്കുവാനും ലക്ഷ്യമിടുന്നു.
ഒക്ടോബറിൽ വിപുലമായ രീതിയിൽ നടക്കാനിരിക്കുന്ന അന്തർദേശീയ മാദ്ധ്യമ സമ്മേളനം വളരെ ശ്രദ്ധയാകർഷിക്കപ്പെടാൻ പോവുകയാണ്. സിറ്റിസൺ ജേർണലിസം, ലോക മാദ്ധ്യമ രംഗത്തെ പുത്തൻ പ്രവണതകൾ, മാദ്ധ്യമപ്രവർത്തനത്തിലെ സോഷ്യൽ മീഡിയ സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള സംവാദങ്ങൾ നടക്കും. മാദ്ധ്യമ പ്രവർത്തനത്തെയും അതിന്റെ ചരിത്രത്തെയും അടുത്തറിയാനുതകുന്ന ഫോട്ടോപ്രദർശനവും ഈ കോൺഫറൻസിന്റെ മുഖ്യ ആകർഷണമാണ്. വിവിധ രാജ്യങ്ങളിലുള്ള പ്രശസ്തരായ മാദ്ധ്യമ പ്രവർത്തകർ ഈ സെമിനാറിന്റെ ഭാഗമാകുന്നുവെന്നു മാത്രമല്ല അവർ നയിക്കുന്ന ഉന്നത നിലവാരമുള്ള സെമിനാറുകളും വർക്കുഷോപ്പുകളും ഈ കോൺഫറൻസിനെ മികവുറ്റതാക്കുമെന്നതിൽ സംശയമില്ല.
ഇതോടനുബന്ധിച്ച് ബൃഹത്തായ ഒരു സുവനീർ പ്രകാശനം ചെയ്യപ്പെടുന്നതാണ്. അമേരിക്കയിലെയും ഇന്ത്യയിലെയും പ്രശസ്തരായ എഴുത്തുകാരുടെ ഈടുറ്റ ലേഖനങ്ങളും, കഥകളും, കവിതകളും, പരിചയപ്പെടുത്തലുകളും, ചരിത്രസംഭവങ്ങളും, ചിത്രങ്ങളും കൊണ്ട് സമ്പന്നമായ, ഒരു സ്മരണികയായി എന്നും സൂക്ഷിക്കാവുന്ന രീതിയിൽ ഈ സുവനീർ പ്രസിദ്ധീകരിക്കാനുള്ള പരിപാടികൾ കഅജഇ ആസൂത്രണം ചെയ്തുവരുന്നു. ഇതിനുപുറമേ IAPC അംഗങ്ങളുടെ എഴുത്തുശൈലികളും കഴിവും വെളിവാക്കുന്ന രചനകളും IAPC യുടെ അഭൂതപൂർവ്വമായ വളർച്ചയുടെ ഫോട്ടോകളും ഉൾപ്പെടുത്തുന്നതാണ്. വ്യക്തികളുടെയും കുടുംബങ്ങളുടെയും കോംപ്ലിമെന്റുകളും ഈ സുവനീറിൽ ഉൾപ്പെടുത്തുന്നതാണ്.
IAPC സുവനീറിന്റെ എഡിറ്റോറിയൽ ടീമിന് നേതൃത്വം നല്കുന്നത് രാജു തരകൻ, മാത്യു ജോയ്‌സ് എന്നിവരാണ്. ഈ സുവനീറിൽ പങ്കുചേരുവാൻ താൽപര്യമുള്ളവർ ഫുൾസ്‌കാപ്പ് പേപ്പറിൽ നാല്/അഞ്ച് പേജിനകം വരുന്ന ലേഖനമോ, കഥകളോ അല്ലെങ്കിൽ ഒരു പേജിൽ ഒതുങ്ങുന്ന കവിതകളോ അയച്ചുതരുവാൻ ക്ഷണിച്ചു കൊള്ളുന്നു. മലയാളത്തിലും ഇംഗ്ലീഷിലും രചനകൾ അയക്കാവുന്നതാണ്. ഇവ ലഭിക്കേണ്ട അവസാന തീയതി: 2015 ജൂലൈ 20.
രചനകൾ അയക്കേണ്ട ഈമെയിൽ: iapcsouvenir@gmail.com. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: രാജു തരകൻ 4692742926, മാത്യു ജോയ്‌സ് 5133109270.



