- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബ് ട്രൈസ്‌റ്റേറ്റ് ചാപ്റ്റർ യോഗം ന്യൂജേഴ്സിയിൽ അരങ്ങേറി
ന്യൂജേഴ്‌സി: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബ് ഒക്ടോബർ 9 മുതൽ 12 വരെ ന്യൂയോർക്കിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ മാദ്ധ്യമ സമ്മേളനത്തിന്റെ മുന്നോടിയായി െ്രെടസ്‌റ്റേറ്റ് കേന്ദ്രീകരിച്ച് ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പുതിയ ചാപ്റ്റർ രൂപീകരിക്കുന്നതിനുള്ള യോഗം ന്യൂജേഴ്‌സിയിലെ ഇസ്ലിനിൽ നടന്നു. ജൂണിൽ ചാപ്റ്ററിന്റെ ഭാരവാഹികളെ പ്രഖ്യാ

ന്യൂജേഴ്‌സി: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബ് ഒക്ടോബർ 9 മുതൽ 12 വരെ ന്യൂയോർക്കിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ മാദ്ധ്യമ സമ്മേളനത്തിന്റെ മുന്നോടിയായി െ്രെടസ്‌റ്റേറ്റ് കേന്ദ്രീകരിച്ച് ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പുതിയ ചാപ്റ്റർ രൂപീകരിക്കുന്നതിനുള്ള യോഗം ന്യൂജേഴ്‌സിയിലെ ഇസ്ലിനിൽ നടന്നു. ജൂണിൽ ചാപ്റ്ററിന്റെ ഭാരവാഹികളെ പ്രഖ്യാപ്പിക്കുകയും, ഔദ്യോഗികമായ ഉദ്ഘാടനം നടത്തുകയും ചെയ്യുമെന്ന് യോഗത്തിൽ തീരുമാനമായി.
അമേരിക്കൻ മണ്ണിൽ ചിതറിപോയ മാദ്ധ്യമ പ്രവർത്തകരെ ഏകോപിപ്പിച്ച് അവരുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് പിന്തുണ നൽകുക എന്ന ഉദ്ധേശത്തോടെ 2014 നവംബറിൽ രൂപം കൊണ്ട ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബ് ഒരു ദേശീയ മാദ്ധ്യമ സംഘടന എന്ന നിലയിൽ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ആറു മാസ കാലയളവിൽ കാനഡയിലും അമേരിക്കയിലുമായി വിവിധ സംസ്ഥാന തല ചാപ്റ്ററുകൾ രൂപീകരിക്കാൻ സാധിച്ചു.
വ്യതസ്തമായ ആശയങ്ങളും പ്രവർത്തന ശൈലിയുമുള്ള ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിൽ മാദ്ധ്യമ രംഗത്തെ സമസ്ത മേഖലകളിലുമുള്ള പ്രവർത്തകർ അംഗങ്ങളായുണ്ടെന്നത് ഈ പ്രസ്ഥാനത്തെ വേറിട്ടു നിർത്തുന്നു. അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ ഇതിനോടകം തന്നെ ഹൃദയത്തിലേറ്റിയ ഈ സംഘടന ചെയ്ത പ്രവർത്തനങ്ങൾ സമൂഹത്തിന്റെ മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റി. ദാരുണവും ദുരൂഹവുമായ സാഹചര്യത്തിൽ വിദേശത്തു മരണമടഞ്ഞ യുവമാദ്ധ്യപ്രവർത്തകൻ സിബിൻ തോമസിന്റെ കുടുംബത്തിന് സഹായാർഥം ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബ് ഒരു ലക്ഷം രൂപ നൽകി.
പ്രശസ്ത അമേരിക്കൻ ഫോട്ടോ ജേർണലിസ്റ്റായ ഡാരിൽ ഹോക്കിന്റെ നേതൃത്വത്തിൽ നടത്തിയ സെമിനാർ ഫോട്ടോ ജേർണലിസത്തിൽ താൽപര്യമുള്ള എല്ലാ വ്യക്തികൾക്കും മറക്കാനാകാത്ത ഒരു പഠന അനുഭവമായിരുന്നു. വളർന്ന് വരുന്ന മാദ്ധ്യപ്രവർത്തകർക്ക് പ്രോൽസാഹനം നൽകുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടത്തിവരുന്ന ഫോട്ടോ ജേർണലിസം വിദ്യാർത്ഥികളിൽ നിന്നും മികച്ച വിദ്യാർത്ഥിയ കണ്ടെത്തി സമ്മാനത്തുക നൽകി വരികയാണ്.
ജനാധിപത്യത്തിലും സുതാര്യതയിലും ഊന്നിയ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബ് ജേർണലിസത്തിന്റെ എല്ലാ മേഖലകളിലും യുവതലമുറയെ പരിശീലിപ്പിക്കുന്നതിനുള്ള വിവിധ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌ക്കരിക്കും. അതോടൊപ്പം മാദ്ധ്യമപ്രവർത്തനത്തിൽ താൽപര്യമുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതും മറ്റും ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ ഭാവി പരിപാടികളിൽ ചിലതു മാത്രം.
ട്രൈസ്‌റ്റേറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക രൂപീകരണത്തിനു മുന്നോടിയായി ചേർന്ന യോഗത്തിൽ ഐഎപിസി ഡയറക്ടർ ബോർഡ് ചെയർമാൻ ജിൻസ്‌മോൻ സക്കറിയ, ജനറൽ സെക്രട്ടറി വിനീത നായർ, ട്രഷറർ രാജശ്രീ പിന്റോ, ഡയറക്ടർ ബോർഡ് അംഗങ്ങളായ രാജു ചിറമണ്ണിൽ, ജോജി കവനാൽ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോർജ് കൊട്ടാരത്തിൽ, അനിൽ മാത്യു, ജിനേഷ് തമ്പി, സുരേഷ് ഇല്ലിക്കൻ, ജിനു മാത്യു, ബിനു ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.


