- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുംപിടുത്തം വിട്ട് ട്രംപിന്റെ മനംമാറി; ഇന്തോ-അമേരിക്കൻ പ്രോസിക്യൂട്ടർ ഡയാൻ ഗുജറാത്തിക്ക് ഫെഡറൽ കോടതി ജഡ്ജിയായി നാമനിർദ്ദേശം; റിപ്പബ്ലിക്കൻസും ഡെമോക്രാറ്റ്സും തുണച്ചാൽ ഗുജറാത്തിക്ക് നിയമനം
ന്യൂയോർക്ക്: ഇന്തോ-അമേരിക്കൻ പ്രോസിക്യൂട്ടർ ഡയാൻ ഗുജറാത്തിയെ ന്യുയോർക്ക് ഫെഡറൽ കോടതി ജഡ്ജിയായി പ്രസിഡന്റ് ട്രംപ് നാമനിർദ്ദേശം ചെയ്തു. വ്യാഴാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്ട് ഫെഡറൽ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് ഓഫ് ക്രിമിനൽ ഡെപ്യൂട്ടി ചീഫായി പ്രവർത്തിച്ചുവരികയായിരുന്നു ഡയാൻ ഗുജറാത്തി. കഴിഞ്ഞ വർഷം മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ സ്ഥാനം ഒഴിയുന്നതിനു മുന്പ് ഗുജറാത്തിയെ ഫെഡറൽ ജഡ്ജിയായി നോമിനേറ്റു ചെയ്തിരുന്നെങ്കിലും ട്രംപ് അധികാരമേറ്റെടുത്തതോടെ നിയമനം തത്കാലത്തേയ്ക്കു മരവിപ്പിച്ചിരിക്കുകയായിരുന്നു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും ഒരേപോലെ ഗുജറാത്തിയെ പിന്തുണയ്ക്കുമെന്നതിനാൽ സെനറ്റിന്റെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യേൽ ലൊ സ്‌കൂൾ, ബർണാഡ കോളജ് ഓഫ് കൊളംബിയ തുടങ്ങി യൂണിവേഴ്‌സിറ്റികളിൽനിന്നു നിയമ പഠനം പൂർത്തിയാക്കിയ ഗുജറാത്തി, ക്രിമിനൽ ഡിവിഷൻ അസിസ്റ്റന്റ് യുഎസ് അറ്റോർണിയായും ഏഷ്യൻ അമേരിക്കൻ ബാർ അസോസിയേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായും പ്രവർത്തിച്ചിട്ടുണ
ന്യൂയോർക്ക്: ഇന്തോ-അമേരിക്കൻ പ്രോസിക്യൂട്ടർ ഡയാൻ ഗുജറാത്തിയെ ന്യുയോർക്ക് ഫെഡറൽ കോടതി ജഡ്ജിയായി പ്രസിഡന്റ് ട്രംപ് നാമനിർദ്ദേശം ചെയ്തു. വ്യാഴാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്ട് ഫെഡറൽ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് ഓഫ് ക്രിമിനൽ ഡെപ്യൂട്ടി ചീഫായി പ്രവർത്തിച്ചുവരികയായിരുന്നു ഡയാൻ ഗുജറാത്തി.
കഴിഞ്ഞ വർഷം മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ സ്ഥാനം ഒഴിയുന്നതിനു മുന്പ് ഗുജറാത്തിയെ ഫെഡറൽ ജഡ്ജിയായി നോമിനേറ്റു ചെയ്തിരുന്നെങ്കിലും ട്രംപ് അധികാരമേറ്റെടുത്തതോടെ നിയമനം തത്കാലത്തേയ്ക്കു മരവിപ്പിച്ചിരിക്കുകയായിരുന്നു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും ഒരേപോലെ ഗുജറാത്തിയെ പിന്തുണയ്ക്കുമെന്നതിനാൽ സെനറ്റിന്റെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യേൽ ലൊ സ്‌കൂൾ, ബർണാഡ കോളജ് ഓഫ് കൊളംബിയ തുടങ്ങി യൂണിവേഴ്‌സിറ്റികളിൽനിന്നു നിയമ പഠനം പൂർത്തിയാക്കിയ ഗുജറാത്തി, ക്രിമിനൽ ഡിവിഷൻ അസിസ്റ്റന്റ് യുഎസ് അറ്റോർണിയായും ഏഷ്യൻ അമേരിക്കൻ ബാർ അസോസിയേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. യുഎസ് മിലിട്ടറി അക്കാഡമി പ്രഫസർ ദാമോദർ ഗുജറാത്തിയാണ് പിതാവ്.