- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ സിക്കിമിനെക്കുറിച്ച് ചൈനയുടെ അവകാശവാദം എന്താണ്? സിക്കിംകാരുടെ മനസ്സ് ആർക്കൊപ്പം? ആരോടും വഴക്കിന് പോകാത്ത ഭൂട്ടാൻ എന്തുകൊണ്ടാണ് ഇന്ത്യക്കൊപ്പം നിൽക്കുന്നത്? ഇന്തോ-ചൈന പ്രതിസന്ധിക്കിടെ, ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ഇന്ത്യയും ചൈനയുമായുള്ള അതിർത്തിത്തർക്കങ്ങളിൽ സുപ്രധാന വിഷയമാണ് സിക്കിം. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന അവരുടേതെന്നും വിശേഷിപ്പിക്കുന്ന ഭൂമി. കാലങ്ങളായി ഇന്ത്യയുടെ ഭാഗമായ സിക്കിമിനുമേൽ ചൈന അവകാശവാദം ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? ദോഘ്‌ലാ മേഖലയെച്ചൊല്ലി ഭൂട്ടാനും ചൈനയും തർക്കത്തിലേർപ്പെടുമ്പോൾ അതെന്തുകൊണ്ട് ഇന്ത്യ-ചൈന തർക്കമായി മാറുന്നുവെന്നും ചിന്തിച്ചിട്ടുണ്ടോ? വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഇന്ത്യയുടെ വാതിലാണ് ചിക്കൻ നെക്ക് എന്നറിയപ്പെടുന്ന സിലിഗുഡി ഇടനാഴി. ദോഘ്‌ലാ മേഖല സ്വന്തമാക്കിയാൽ, തന്ത്രപ്രധാനമായ സിലിഗുഡി ഇടനാഴിയിലേക്ക് പെട്ടെന്ന് മുന്നേറാനാവും എന്നതാണ് ചൈനയുടെ താത്പര്യത്തിന് കാരണം. ദോഘ്‌ലായിൽ പിടിമുറുക്കിയാൽ, ചുംബി ബാലിയുടെയും ട്രൈജങ്ഷന്റെയും നിയന്ത്രണം സ്വന്തമാക്കാനാവുമെന്നും ചൈനയ്ക്കറിയാം. സി്ക്കിമിലെ ജനത ഇന്ത്യയിൽ തുടരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് ചൈനീസ് മാധ്യമങ്ങൾ തുടരെ പടച്ചുവിടുന്ന നുണ. എന്നാൽ, സിക്കിമിൽനിന്നുള്ള പാർലമെന്റംഗമായ പ്രേം ദാസ് റായിയുട
ഇന്ത്യയും ചൈനയുമായുള്ള അതിർത്തിത്തർക്കങ്ങളിൽ സുപ്രധാന വിഷയമാണ് സിക്കിം. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന അവരുടേതെന്നും വിശേഷിപ്പിക്കുന്ന ഭൂമി. കാലങ്ങളായി ഇന്ത്യയുടെ ഭാഗമായ സിക്കിമിനുമേൽ ചൈന അവകാശവാദം ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? ദോഘ്‌ലാ മേഖലയെച്ചൊല്ലി ഭൂട്ടാനും ചൈനയും തർക്കത്തിലേർപ്പെടുമ്പോൾ അതെന്തുകൊണ്ട് ഇന്ത്യ-ചൈന തർക്കമായി മാറുന്നുവെന്നും ചിന്തിച്ചിട്ടുണ്ടോ?
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഇന്ത്യയുടെ വാതിലാണ് ചിക്കൻ നെക്ക് എന്നറിയപ്പെടുന്ന സിലിഗുഡി ഇടനാഴി. ദോഘ്‌ലാ മേഖല സ്വന്തമാക്കിയാൽ, തന്ത്രപ്രധാനമായ സിലിഗുഡി ഇടനാഴിയിലേക്ക് പെട്ടെന്ന് മുന്നേറാനാവും എന്നതാണ് ചൈനയുടെ താത്പര്യത്തിന് കാരണം. ദോഘ്‌ലായിൽ പിടിമുറുക്കിയാൽ, ചുംബി ബാലിയുടെയും ട്രൈജങ്ഷന്റെയും നിയന്ത്രണം സ്വന്തമാക്കാനാവുമെന്നും ചൈനയ്ക്കറിയാം.
സി്ക്കിമിലെ ജനത ഇന്ത്യയിൽ തുടരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് ചൈനീസ് മാധ്യമങ്ങൾ തുടരെ പടച്ചുവിടുന്ന നുണ. എന്നാൽ, സിക്കിമിൽനിന്നുള്ള പാർലമെന്റംഗമായ പ്രേം ദാസ് റായിയുടെ അഭിപ്രായത്തിൽ ഇത് കല്ലുവെച്ച നുണയാണ്. സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി ചൈന അംഗീകരിച്ചതാണ്. എന്നിട്ടിപ്പോൾ പുതിയ വാദങ്ങളുമായി രംഗപ്രവേശം ചെയ്യുന്നത് ന്യൂനപക്ഷമായ സിക്കിം സ്വാതന്ത്ര്യവാദികളെ പ്രകോപിപ്പിച്ച് രംഗത്തിറക്കാൻ മാത്രമാണെന്ന് അദ്ദേഹം പറയുന്നു.
സിക്കിം ഇന്ത്യയുടെ ഭാഗമായത് അംഗീകരിച്ചതിനുശേഷവും തർക്കമുന്നയിച്ച് രംഗത്തെത്തുന്നത് ചൈനയുടെ മറ്റു താത്പര്യങ്ങളുടെ ഭാഗമാണ്. ഭൂട്ടാനെ സമ്മർദത്തിലാഴ്‌ത്തി കൂടെനിർത്താനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. എന്നാൽ, സമാധാന കാംഷികളായ ഭൂട്ടാൻ ഇന്ത്യയോട് അകലാൻ താത്പര്യം കാട്ടില്ല. ഭൂട്ടാന്റെ പ്രധാന വരുമാന സ്രോതസ്സുകൾ ഇന്ത്യയിലാണ്. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവ എത്തുന്നതും ഇന്ത്യയിൽനിന്നാണ്.
ഭൂട്ടാനിലെ നാല് പ്രധാന ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾക്ക് ധനസഹായം നൽകുന്നത് ഇന്ത്യയാണ്. മാത്രമല്ല, ഇവിടെ ഉദ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ സിംഹഭാഗവും വാങ്ങുന്നതും ഇന്ത്യയാണ്. ഇതാണ് ഭൂട്ടാന്റെ പ്രധാന സ്രോതസ്സുകളിലൊന്ന്. ഇത് നഷ്ടപ്പെടുത്താൻ അവർ തയ്യാറാവുകയില്ല. എന്നാൽ, ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നതിന് അയൽരാജ്യങ്ങളുടെ പിന്തുണ തേടിയെടുക്കുകയെന്ന തന്ത്രം പയറ്റുന്ന ചൈന ഭൂട്ടാനുമേൽ സമ്മർദം ചെലുത്തി അവരുടെ പിന്തുണ തേടാനാണ് ശ്രമിക്കുന്നത്.