ന്യൂയോർക്ക്: അമേരിക്കയിലെ  മലയാളി വ്യവസായികളുടെയും സംരംഭകരുടെയും കൂട്ടായ്മയായ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ്  (ഐ എ എം സി സി) 26ന് ന്യൂയോർക്കിൽ കുടുംബ സംഗമം സംഘടിപ്പിക്കുന്നതായി ഐ എ എം സി സി പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.  ഐ എ എം സി സിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ്  ഈ ചടങ്ങ് നടത്തുന്നത്.

വൈറ്റ്  പ്ലേൻസിലുള്ള  റോയൽ പാലസ് ബാങ്കറ്റ് ഹാളിൽ  വൈകുന്നേരം 6 മണിക്ക് ചടങ്ങുകൾ ആരംഭിക്കുമെന്ന്   ഐ എ എം സി സി  ഇവന്റ്റ്  കോർഡിനേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ പറഞ്ഞു. ന്യൂയോർക്കിലെ ഇന്ത്യൻ  കോൺസുൽ (ട്രേഡ് ) ജി. ശ്രീനിവാസ റാവു മുഖ്യാതിഥിയായി  ചടങ്ങിൽ പങ്കെടുക്കും.  

അമേരിക്കയിലെ മലയാളി ബിസിനസ്സ് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി  പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ്  അമേരിക്കയിലും ഇന്ത്യയിലുമായി  സമീപ കാലത്ത് നടത്തിയ  ബിസിനസ് സമ്മേളനങ്ങൾ വിജയകരമായിരുന്നു. അമേരിക്കയിലുള്ള മലയാളികളായ  ബിസിനസ്  സംരംഭകർക്ക്  പ്രയോജനകരമായ പദ്ധതികൾ എന്തെന്ന്   മനസ്സിലാക്കി അവ നടപ്പിലാക്കാനുള്ള  നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും  പരസ്പര സഹകരണം ഉറപ്പിക്കുകയും ചെയ്യാൻ  ശക്തമായി പ്രവർത്തിക്കുമെന്ന്  ഐ എ എം സി സി എക്‌സിക്യൂട്ടീവ് ബോർഡ്   അറിയിച്ചു.

ഐ എ എം സി സി വൈസ്പ്രസിഡന്റ് ജോർജ് കുട്ടി, സെക്രട്ടറി വിൻസന്റ് സിറിയക്ക് , ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം, ട്രഷറർ കോശി ഉമ്മൻ,  ജോയിന്റ് ട്രഷറർ  സുധാകർ മേനോൻ, മുൻ പ്രസിഡന്റ് റോയ് എണ്ണശേരിൽ, നെറ്റ് വർക്കിങ് കമ്മിറ്റി ചെയർമാൻ  ജിൻസ്‌മോൻ പി. സക്കറിയ തുടങ്ങിയവർ കുടുംബ സംഗമ പരിപാടികൾക്ക്  നേതൃത്വം നൽകും.  ബിസിനസ്, സാമൂഹ്യ, സാംസ്‌കാരിക മാദ്ധ്യമ മേഖലകളിലെ പ്രമുഖ വ്യക്തികൾ  കുടുംബ സംഗമത്തിൽ പങ്കു ചേരാൻ എത്തുന്നുണ്ട്. ആസ്വാദ്യകരമായ കലാപരിപാടികൾ ഉണ്ടായിരിക്കും.

ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ