ചേർത്തല: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിൽ യുവതി പിടിയിലായത് തിരുവനന്തപുരം സ്വദേശിനിയും ആലപ്പുഴ സ്വദേശി ഷാരോണിന്റെ ഭാര്യയുമായ ഇന്ദു ഷാരോൺ. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപ തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. മുൻ മന്ത്രിയായിരുന്ന വി എസ്.ശിവകുമാറിന്റെ പി.എ വാസുദേവൻനായരുടെടെ മകളാണ് ഇന്ദുവെന്നും ഇവരുടെ ഭർത്താവ് ഷാരോൺ മണ്ണഞ്ചേരിയിൽ കൊലപാതക കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

ഇതിനകം 37 പരാതികളാണ് ഇവർക്കെതിരെ പൊലീസിൽ ലഭിച്ചത്. പണം തട്ടിപ്പിൽ ഇടനിലക്കാരനായ ആളടക്കം പിടിയിലുണ്ടെന്നാണ് വിവരം. സംസ്ഥാനത്താകെ ഇവർ തട്ടിപ്പ് നടത്തിയതായി സംശയം ഉയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുന്നതായി ചേർത്തല പൊലീസ് പറഞ്ഞു. മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ നേരത്തെ ഒരു കേസുണ്ടായിരുന്നു. ഈ കേസിൽ ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചില്ല. ഇതാണ് പുതിയ തട്ടിപ്പിലേക്ക് വഴിയൊരുക്കിയത്.

വി എസ്. ശിവകുമാർ എംഎൽഎയുടെ പഴ്സനൽ സ്റ്റാഫ് അംഗം മാത്രമല്ല വാസുദേവൻ നായർ. ശിവകുമാറിന്റെ അടുത്ത ബന്ധുകൂടിയാണ്. ശിവകുമാറിനെ കുട്ടിക്കാലത്ത് കെ എസ് യുവിലേക്ക് എത്തിച്ചതും അയൽവാസി കൂടിയായ വാസുദേവൻ നായരായിരുന്നു. അങ്ങനെ കോൺഗ്രസ് നേതാവിന് ആത്മബന്ധമുള്ള വ്യക്തിയാണ് വാസുദേവൻ നായർ. ശിവകുമാറും വാസുദേവൻ നായരും നെയ്യാറ്റിൻകരയിലാണ് പഠിച്ച് വളർന്നതും. എന്നാൽ വാസുവിന്റെ മകൾ ആദ്യ തട്ടിപ്പിൽ കുടുങ്ങുന്ന സമയത്ത് അറിയപ്പെടുന്ന സിപിഎം സൈബർ അനുഭാവിയായിരുന്നു. വാസവുമായി ഏറെ നാളായി മകൾക്ക് ബന്ധവുമില്ല.

പുതിയ തട്ടിപ്പിൽ തിരുവനന്തപുരം ജെ.എം. അപ്പാർട്ടുമെന്റിൽ രണ്ട് ഡി ഫ്‌ളാറ്റിൽ ഇന്ദു (സാറ -35), ചേർത്തല നഗരസഭ 34-ാം വാർഡ് മന്നനാട്ട് വീട്ടിൽ ശ്രീകുമാർ (53) എന്നിവരെയാണു ചേർത്തല പൊലീസ് അറസ്റ്റുചെയ്തത് എന്നാണ് ഔദ്യോഗിക വിശദീകരണം. പൊതുമേഖലാ സ്ഥാപനങ്ങളിലും മാനേജ്മെന്റ് സ്‌കൂളുകളിലും ജോലി വാഗ്ദാനംചെയ്ത് കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായാണു പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. തുടരന്വേഷണത്തിലാണ് ഇന്ദുവിന്റെ പഴയ തട്ടിപ്പ് ചർച്ചയായത്. ഈ കേസ് ഒതുക്കി തീർത്തിരുന്നു.

ഇതുവരെ 38-ഓളം പരാതികളാണ് ഇവർക്കെതിരേ ചേർത്തല പൊലീസിനു ലഭിച്ചത്. ചേർത്തലയിലെയും ആലപ്പുഴയിലെയും മുതിർന്ന രാഷ്ട്രീയ നേതാക്കളടക്കമാണു തട്ടിപ്പിനിരയായത്. വിവാഹത്തിലൂടെ ആലപ്പുഴ കലവൂരിലെത്തിയ സാറയെന്നു വിളിക്കുന്ന ഇന്ദുവാണു തട്ടിപ്പിലെ മുഖ്യ സൂത്രധാര. ഇവർക്കെതിരേ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ രണ്ടു സാമ്പത്തിക വഞ്ചനക്കേസുകൾ നിലവിലുണ്ട്. വയനാട് അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ ഒൻപതു പേരിൽ നിന്നായി 18 ലക്ഷം തട്ടിയതായ പരാതിയും ഉണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡുചെയ്തു.

യുവതിയുമായി നേരിട്ടു ബന്ധമുള്ളയാളാണു ചേർത്തല സ്വദേശി ശ്രീകുമാർ. വർഷങ്ങൾക്കുമുൻപ് താലൂക്കിൽ ആർഎസ്എസ്. നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന ഇയാൾവഴിയാണു തട്ടിപ്പിനിരയായവർ യുവതിക്കു പണം നൽകിയതെന്നാണ് പൊലീസ് പറയുന്നത്. യുവതി തന്റെ മക്കൾക്കു ജോലി നൽകാമെന്നുപറഞ്ഞ് 5.15 ലക്ഷം തട്ടിയെന്നുകാട്ടി ശ്രീകുമാറും പൊലീസിനു പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ദു പിടിയിലായത്.

ചോദ്യം ചെയ്യലിൽ ശ്രീകുമാറിനും തട്ടിപ്പുമായി ബന്ധമുണ്ടെന്നു വെളിപ്പെടുത്തലുണ്ടായതോടെയാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ ജാമ്യത്തിൽ വിട്ടു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഹോംകോയിലെയും മാനേജ്‌മെന്റ് സ്‌കൂളുകളിലെയും വ്യാജ ലെറ്റർപാഡുകളിൽ പ്രവേശനരേഖയടക്കം ഒരുക്കിയും ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഇ -മെയിൽ വിലാസം ഒരുക്കിയുമാണ് ഇവർ തട്ടിപ്പു നടത്തിയത്. ഹോംകോയിൽ പാർട്ടൈം അൺസ്‌കിൽഡ് ജോലിയാണു വാഗ്ദാനം ചെയ്തിരുന്നത്. ഹോംകോയിലേക്കു മൂന്നുലക്ഷവും സ്‌കൂളുകളിലേക്കുള്ള നിയമനത്തിന് എട്ടുലക്ഷം വരെയും വാങ്ങിയതായാണു പരാതി. ചേർത്തല ഡിവൈ.എസ്‌പി. ടി.ബി. വിജയൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ സി. വിനോദ്കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ എസ്‌ഐ. എം.എം. വിൻസെന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ശ്രീകുമാർ സംഘപരിവാർ സംഘടനകളുടെ യാതൊരു ചുമതലകളും വഹിക്കുന്നില്ലെന്നും ഇയാളുമായോ സാമ്പത്തിക തട്ടിപ്പു കേസുമായോ ആർ.എസ്.എസിനോ സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ലെന്നും ആർഎസ്എസ്. ജില്ലാ കാര്യകാരി പറഞ്ഞു. ചേർത്തല ഡി വൈ എസ് പി. ടി ബി വിജയൻ,സ്റ്റേഷൻ ഓഫീസർ സി വിനോദ്കുമാർ എന്നിവരുടെ മേൽ നോട്ടത്തിൽ എസ് ഐ .എം എം.വിൻസെന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇതുവരെ 38 ഓളം പരാതികളാണ് ഇവർക്കെതിരെ ചേർത്തല പൊലീസിനു ലഭിച്ചിരിക്കുന്നത്.

സാറയെന്നു വിളിക്കുന്ന ഇന്ദുവാണ് തട്ടിപ്പിലെ മുഖ്യ സൂത്രധാരിയെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും ഇവർ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഹോംകോയിലെയും മാനേജ്മെന്റ് സ്‌കൂളുകളിലെയും വ്യാജ ലെറ്റർ പാഡുകളിൽ പ്രവേശന രേഖയടക്കം ഒരുക്കിയും ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഇമെയിൽ വിലാസം ഒരുക്കിയുമാണ് ഇവർ തട്ടിപ്പു നടത്തിയത്. യുവതി കുടുങ്ങിയതോടെ ഇവരുടെ തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതികളുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.