- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹൂർത്തവും താലി ചാർത്തലും ഒന്നുമില്ലാതെ ഇന്ദുലേഖ വിനീതിന്റെ ജീവിത സഖിയായി; കതിർ മണ്ഡപവും ചടങ്ങുകളുമില്ലാത്ത വിവാഹത്തിന് ഇന്ദുലേഖ എത്തിയത് ഒരു തരി സ്വർണം പോലും അണിയാതെ; ആർഭാടങ്ങൾ കൊണ്ടു കൊഴുക്കുന്ന ന്യൂജനറേഷൻ കല്ല്യാണ നാളിൽ കൈലാസൻ മകളെ കൈ പിടിച്ചു നൽകിയത് ആഡംബരങ്ങളെയും ആചാരങ്ങളെയും പടിക്ക് പുറത്താക്കി
കണ്ണൂർ: ആർഭാടവും ആഡംബരവും കൊണ്ട് കൊഴുക്കുന്ന ന്യൂജനറേഷൻ കല്ല്യാണങ്ങളാണ് ഇപ്പോൾ നമുക്ക് ചുറ്റും നടക്കുന്നത്. ആഡംബരം അൽപ്പം കുറയുന്ന കല്ല്യാണത്തെ കുറിച്ച് ഇന്നത്തെ ചെക്കനും പെണ്ണിനും ഒന്നും ചിന്തിക്കാനെ വയ്യ. പാട്ടുപാടിയും ഡാൻസു ചെയ്തുമൊക്കെയാണ് ഇന്ന് ചെക്കനും പെണ്ണുമൊക്കെ വിവാഹ വേദിയിൽ എത്തുന്നത്. എന്നാൽ ഇന്നത്തെ തലമുറയുടെ കല്ല്യാണ വിശേഷങ്ങളിൽ നിന്നും അൽപ്പം മാറി ചിന്തിച്ചിരിക്കുകയാണ് ഇന്ദുലേഖയും വിനീതും. അതുകൊണ്ട് തന്നെ ആഡംബരങ്ങളെയും ആചാരങ്ങളെയും പടിക്ക് പുറത്താക്കി ആയിരുന്നു ഇവരുടെ വിവാഹം. മുഹൂർത്തവും താലി ചാർത്തലും മോതിരം മാറലുമൊന്നും ഇല്ലാതെ എല്ലാ ആചാരങ്ങളോടും കടക്ക് പുറത്ത് പറഞ്ഞ ശേഷമായിരുന്നു ഇന്ദുലേഖ വിനീതിന്റെ ജീവിതസഖിയായത്. തോട്ടട കിഴുന്നയിലെ മതിയമ്പത്ത് വീട്ടിൽ കൈലാസിന്റെയും ഷെമിയുടെയും മകൾ ഇന്ദുലേഖയാണ് കതിർമണ്ഡപത്തിലെ ചടങ്ങുകളില്ലാതെ, ഒരു തരി സ്വർണം പോലും അണിയാതെ മുല്ലപ്പൂ മാലകളുടെ അലങ്കാരമില്ലാതെ വിവാഹിതയായത്. ഇന്നലെ മേലേചൊവ്വ സഹന ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മ
കണ്ണൂർ: ആർഭാടവും ആഡംബരവും കൊണ്ട് കൊഴുക്കുന്ന ന്യൂജനറേഷൻ കല്ല്യാണങ്ങളാണ് ഇപ്പോൾ നമുക്ക് ചുറ്റും നടക്കുന്നത്. ആഡംബരം അൽപ്പം കുറയുന്ന കല്ല്യാണത്തെ കുറിച്ച് ഇന്നത്തെ ചെക്കനും പെണ്ണിനും ഒന്നും ചിന്തിക്കാനെ വയ്യ. പാട്ടുപാടിയും ഡാൻസു ചെയ്തുമൊക്കെയാണ് ഇന്ന് ചെക്കനും പെണ്ണുമൊക്കെ വിവാഹ വേദിയിൽ എത്തുന്നത്. എന്നാൽ ഇന്നത്തെ തലമുറയുടെ കല്ല്യാണ വിശേഷങ്ങളിൽ നിന്നും അൽപ്പം മാറി ചിന്തിച്ചിരിക്കുകയാണ് ഇന്ദുലേഖയും വിനീതും. അതുകൊണ്ട് തന്നെ ആഡംബരങ്ങളെയും ആചാരങ്ങളെയും പടിക്ക് പുറത്താക്കി ആയിരുന്നു ഇവരുടെ വിവാഹം.
മുഹൂർത്തവും താലി ചാർത്തലും മോതിരം മാറലുമൊന്നും ഇല്ലാതെ എല്ലാ ആചാരങ്ങളോടും കടക്ക് പുറത്ത് പറഞ്ഞ ശേഷമായിരുന്നു ഇന്ദുലേഖ വിനീതിന്റെ ജീവിതസഖിയായത്. തോട്ടട കിഴുന്നയിലെ മതിയമ്പത്ത് വീട്ടിൽ കൈലാസിന്റെയും ഷെമിയുടെയും മകൾ ഇന്ദുലേഖയാണ് കതിർമണ്ഡപത്തിലെ ചടങ്ങുകളില്ലാതെ, ഒരു തരി സ്വർണം പോലും അണിയാതെ മുല്ലപ്പൂ മാലകളുടെ അലങ്കാരമില്ലാതെ വിവാഹിതയായത്.
ഇന്നലെ മേലേചൊവ്വ സഹന ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിലായിരുന്നു ഈ അപൂർവ്വ വിവാഹം. ജീവിതത്തിൽ വ്യത്യസ്തമായ വഴികൾ തിരഞ്ഞെടുത്ത കൈലാസ് മകളുടെ വിവാഹത്തിനും മതപരമായ ചടങ്ങുകളെല്ലാം ഒഴിവാക്കുകയായിരുന്നു. ചെടികളിലെ പൂക്കൾ പറിക്കരുതെന്ന കാഴ്ചപ്പാടുള്ള കൈലാസിന്റെ മകളുടെ വിവാഹത്തിന് പൂക്കളും ഉപയോഗിച്ചില്ല. തലമുടിയിൽ മുല്ലപ്പൂ ചൂടാതെയും കഴുത്തിൽ പൂമാല അണിയാതെയുമായിരുന്നു ഇരുവരുടേയും വിവാഹം.
ഇന്നലെ മേലേചൊവ്വ സഹന ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിലായിരുന്നു ഈ അപൂർവ്വ വിവാഹം. അടൂർ പനോനേരി ഇല്ലത്തക്കണ്ടി ഹൗസിൽ വിനീതാണ് ഇന്ദുലേഖയെ സ്വന്തമാക്കിയത്. അതിഥികകൾക്ക് സദ്യവട്ടങ്ങളൊരുക്കിയിരുന്നു. അനസ്‌തേഷ്യ ടെക്‌നോളജിയിൽ ബിരുദധാരിയാണ് ഇന്ദുലേഖ. വിജയൻ- പത്മിനി ദമ്പതികളുടെ മകനാണ് ബഹ്റിനിൽ ജോലി ചെയ്യുന്ന വിനീത്..
വർഷങ്ങൾക്ക് മുമ്പ് കൈലാസും തേടിയത് ആഭരണങ്ങളൊന്നും അണിയാത്ത ഒരു പെണ്ണിനെയായിരുന്നു. അങ്ങനെയാണ് കാതുപോലും കുത്താത്ത ഗുരുവായൂർ സ്വദേശിനി ഷെമി വധുവായി എത്തിയത്. ഇവരുടെ പെൺമക്കൾ ഇന്ദുലേഖയും ചിത്രലേഖയും മകൻ ധർമ്മേന്ദ്രയും ആഭരണങ്ങൾ ആഗ്രഹിച്ചിട്ടില്ല.