- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാത്തുവേട്ടന് ഇപ്പോൾ മമ്മൂട്ടിയേക്കാൾ സൗന്ദര്യമുണ്ട്..! ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചിട്ടും സൗന്ദര്യം കൂടാത്തതിന് കോടതിയിൽപോയ ചാത്തുവിനെ 30000 രൂപ കൊടുത്ത് ഒതുക്കി; മമ്മൂട്ടിയുടെ പരസ്യത്തട്ടിപ്പിന് പകരം വീട്ടിയ വയനാട്ടുകാരന്റെ കഥ..
കൽപ്പറ്റ: വ്യാജപരസ്യം നൽകി ബാത്ത് സോപ്പ് മാർക്കറ്റ് ചെയ്യാനിറങ്ങിയ ഇന്ദുലേഖയ്ക്ക് ഇതിലേറെ തിരിച്ചടി ഇനി ഉണ്ടാകാനില്ല. ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാൽ സൗന്ദര്യം തേടി വരുമെന്ന പരസ്യം കണ്ട് സോപ്പ് വാങ്ങി ഉപയോഗിച്ചിട്ടും ഫലമുണ്ടാകാത്തതിനാൽ നിയമയുദ്ധം നടത്തിയ ചാത്തുവെന്ന വയനാട്ടുകാരൻ ഇപ്പോൾ നാടിന്റെ മുഴുവൻ താരമാണ്. വ്യാജപരസ്
കൽപ്പറ്റ: വ്യാജപരസ്യം നൽകി ബാത്ത് സോപ്പ് മാർക്കറ്റ് ചെയ്യാനിറങ്ങിയ ഇന്ദുലേഖയ്ക്ക് ഇതിലേറെ തിരിച്ചടി ഇനി ഉണ്ടാകാനില്ല. ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാൽ സൗന്ദര്യം തേടി വരുമെന്ന പരസ്യം കണ്ട് സോപ്പ് വാങ്ങി ഉപയോഗിച്ചിട്ടും ഫലമുണ്ടാകാത്തതിനാൽ നിയമയുദ്ധം നടത്തിയ ചാത്തുവെന്ന വയനാട്ടുകാരൻ ഇപ്പോൾ നാടിന്റെ മുഴുവൻ താരമാണ്. വ്യാജപരസ്യത്തിനെതിരെ പോരാടി തന്റെ ഭാഗം വിജയിച്ച സന്തോഷത്തിലാണ് മാനന്തവാടി സ്വദേശി ചാത്തു. മമ്മൂട്ടി അഭിനയിച്ച ഇന്ദുലേഖ വൈറ്റ് സോപ്പിന്റെ പരസ്യത്തിനെതിരെയാണ് ചാത്തു നിയമയുദ്ധം നടത്തിയത്.
മമ്മൂട്ടിയുടെ വാഗ്ദാനത്തിൽ വഞ്ചിക്കപ്പെട്ടെന്ന് ആരോപിച്ച് ജില്ലാ ഉപഭോക്തൃ കോടതിയിൽ പരാതിനൽകിയിരുന്നു ഈ മാനന്തവാടി സ്വദേശി. കേസ് പുലിവാലാകുമെന്ന് കണ്ടപ്പോൽ എതിർകക്ഷിയായ ഇന്ദുലേഖ പരാതിക്കാരന് 30000 രൂപ നൽകി കേസ്സൊതുക്കുകയായിരുന്നു. ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാൽ സൗന്ദര്യം വരുമെന്ന നടൻ മമ്മൂട്ടിയുടെ വാഗ്ദാനത്തിൽ വഞ്ചിക്കപ്പെട്ടെന്ന് ആരോപിച്ച് വയനാട് ജില്ലാ ഉപഭോക്തൃ കോടതിയിൽ അമ്പുകുത്തി കൂപ്പിൽ വീട്ടിൽ കെ. ചാത്തുവാണ് പരാതി നൽകിയത്.
താനും തന്റെ കുടുംബവും ഒരു വർഷമായി ഇന്ദുലേഖ സോപ്പാണ് ഉപയോഗിക്കുന്നതെന്നും മമ്മൂട്ടിയുടെ പരസ്യവാചകം കേട്ടാണ് ഈ സോപ്പ് ഉപയോഗിക്കാൻ തുടങ്ങിയതെന്നും എന്നാൽ തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന പരാതി ഉന്നയിച്ചാണ് ചാത്തു ഉപഭോക്തൃകോടതിയിൽ പരാതി നൽകിയിരുന്നത്. ഓഗസ്റ്റ് 24 നായിരുന്നു ചാത്തുപരാതി നൽകിയത്.
പിന്നീട് അസുഖം മൂലം 2 തവണ കോടതിയിൽ ഹാജരാകാൻ ചാത്തുവിന് കഴിഞ്ഞിരുന്നില്ല. ഒടുവിൽ ജനുവരി 6ന് കേസ്സ് വിളിച്ചിരിക്കുകയായിരുന്നു. എന്നാൽ ജനുവരി 5ന് തന്നെ എതിർകക്ഷികളുടെ വക്കീൽ ചാത്തുവിന്റെ വക്കീലായ അബ്ദുൾ സലീമിനെ സമീപിച്ച് ഒത്തുതീർപ്പിനുവേണ്ടി സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 30000രൂപ ചാത്തുവിന് നൽകാമെന്ന അടിസ്ഥാനത്തിൽ കേസ്സ് പിൻവലിപ്പിക്കുകയായിരുന്നു. ഇന്ദുലേഖ കമ്പനി ഹിന്ദുസ്ഥാൻ ലീവർ ഏറ്റെടുക്കുന്നതിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായാണ് കേസ്സ് ഒതുക്കിത്തീർത്തതെന്നും സൂചനയുണ്ട്.
നിരവധി സൗന്ദര്യവർധക ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ സിനിമാ നടന്മാരും നടിമാരും അഭിനയിക്കുന്നുണ്ട്. കമ്പനിയുടെ പരസ്യവാചകങ്ങൾ പറയുന്ന ഇവർക്ക് ഉൽപന്നങ്ങളുടെ നിലവാരത്തെക്കുറിച്ച് അറിവില്ലാത്തവരാണ്. പണം വാങ്ങി ജനങ്ങളെ കബളിപ്പിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇവർ കൂട്ടു നിൽക്കുന്നത് തടയാനാണ് ഈ കേസ് ഫയൽ ചെയ്തതെന്നാണ് ചാത്തുവിന്റെ പക്ഷം. 50,000 രൂപ നഷ്ടപരിഹാരവും മറ്റു ചെലവുകളും ലഭിക്കണമെന്ന് ചാത്തു ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ആളുകളെ കബളിപ്പിക്കുന്ന വിധത്തിൽ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ അടുത്തിടെ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. ചാത്തു കേസുമായി മുന്നോട്ടുപോയാൽ ഓഹരിമാറ്റം അടക്കമുള്ളവ പ്രതിസന്ധിയിലായേക്കുമെന്ന ഭയംകൊണ്ടാണ് ഒത്തുതീർപ്പുമായി രംഗദത്തെത്തിയതെന്നാണ് സൂചന.
മമ്മൂട്ടിയും സിനിമാ നടി ശ്വേതാ റെഡ്ഡിയുമാണ് ഈ ഇന്ദുലേഖ വൈറ്റ് സോപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. പരസ്യത്തിന് ഒടുവിലായി മമ്മൂട്ടി പറയുന്ന ഡയലോഗാണ് പരാതിക്ക് കാരണം. പരസ്യചിത്രത്തിൽ ഇന്റർവ്യൂവിന് ഒരു യുവതി എത്തുന്നതും ആദ്യഘട്ടത്തിൽ പരാജപ്പെട്ട ശേഷം രണ്ടാം ഘട്ടത്തിൽ ഇന്ദുലേഖ ഉപയോഗിച്ച് സൗന്ദര്യം മെച്ചപ്പെടുത്തി എത്തുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ദുലേഖ ഉപയോഗിക്കുന്നതോടെ സൗന്ദര്യം കൂടിയ യുവതിക്ക് മമ്മൂട്ടി ജോലിയും നൽകുന്നു. പരസ്യത്തിന് ഒടുവിലായി താരം 'ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാൽ സൗന്ദര്യം ഇനി നിങ്ങളെ തേടി വരും' എന്ന ഡയലോഗ് പറയുകയും ചെയ്യുന്നു. ഈ ഡയലോഗാണ് മമ്മൂട്ടിക്ക് വിനയായതും ചാത്തുവേട്ടന് തുണയായതും.