കോട്ടയം: റബ­റിന്റെ രാജ്യാ­ന്ത­ര­വില ഉയർന്നിട്ടും ആഭ്യ­ന്ത­ര­വില കുത്തനെ ഇടി­യു­ന്ന­തിന്റെ പിന്നിൽ കേന്ദ്ര­സർക്കാ­രിന്റെ റബർ കർഷ­ക­വി­രുദ്ധനില­പാടും റബർ ബോർഡിന്റെ ഒത്താ­ശ­യു­മാ­ണന്നും ഉരു­ക്കിനും പരു­ത്തിക്കും അട­യ്ക്കായ്ക്കും അടി­സ്ഥാ­ന­വില നിശ്ച­യി­ച്ച­വർ റബ­റിന്റെ കാര്യ­ത്തിൽ സ്വീക­രി­ച്ചി­രി­ക്കുന്ന വിരുദ്ധ നില­പാട് തി­രു­ത്ത­ണ­മെന്നും ഇൻഫാം ദേശീയ സെക്ര­ട്ടറി ജന­റൽ ഷെവ­ലി­യർ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യൻ ആവ­ശ്യ­പ്പെ­ട്ടു. 

റബ­റിന്റെ ആഭ്യ­ന്ത­ര­വില കിലോ­ഗ്രാ­മിന് ഇതി­നോ­ടകം 127 രൂപ­യിൽ നിന്ന് 113 രൂപ­യി­ലേയ്ക്ക് താണു. ഈ സ്ഥിതി തുടർന്നാൽ ഏതാനും ദിവ­സ­ങ്ങൾക്കു­ള്ളിൽ 100 രൂപ­യാ­കും. അതേ­സ­മയം അന്താ­രാ­ഷ്ട്ര­വില 106ൽ നിന്ന് 111 രൂപ­യായി വർദ്ധി­ച്ചി­രി­ക്കു­ന്നു. ഭര­ണ­സം­വി­ധാ­ന­ങ്ങളെ നോക്കു­കു­ത്തി­ക­ളാക്കി വൻകിട വ്യാപാരികൾ ­പ്രകൃ­തി­ദത്ത റബറിന്റെ ആഭ്യ­ന്തരവില നിശ്ച­യി­ക്കു­മ്പോൾ ഇവർക്കു­മു­മ്പിൽ കേ­ന്ദ്ര­സർക്കാർ മുട്ടു­മ­ട­ക്കി­യി­രി­ക്കു­ന്നത് കർഷ­ക­രോ­ടുള്ള വഞ്ച­നാ­പ­ര­മായ നില­പാ­ടാ­ണ്. ദേശീയ റബർനയം വന്നാൽ പ്രശ്‌ന­ങ്ങൾക്കു പരി­ഹാ­ര­മാ­കു­മെന്ന് ചില കേന്ദ്ര­ങ്ങൾ നട­ത്തുന്ന പ്രചാ­രണം വാസ്ത­വ­വി­രു­ദ്ധ­മാ­ണ്. കേന്ദ്ര­സർക്കാ­രിന്റെ റബർനയം വൻകിട വ്യവ­സാ­യ­ലോ­ബിയെ സംര­ക്ഷി­ക്കു­വാ­നാ­ണെ­ന്നു­ള്ളത് കർഷ­കർ തിരി­ച്ച­റി­യ­ണം. സംയോ­ജിത സാമ്പ­ത്തിക പങ്കാ­ളിത്ത ഉട­മ്പ­ടി­യെന്ന പുത്തൻ അന്താ­രാഷ്ട്ര കരാ­റി­ലൂടെ 2017 ജനു­വരി മുതൽ ആസി­യാൻ രാജ്യ­ങ്ങ­ൾ ഉൾപ്പെടെ 16 രാജ്യങ്ങളിൽനിന്ന് പ്രകൃ­തി­ദത്ത റബറും റബ­റു­ല്പ­ന്ന­ങ്ങളും നികു­തി­ര­ഹി­ത­മായി ഇറ­ക്കു­മ­തി ചെയ്യ­പ്പെ­ടുകയാണ്. വിദേ­ശ­രാ­ജ്യ­ങ്ങ­ളിൽ സ്ഥലം പാട്ട­ത്തി­നെ­ടുത്ത് റബർകൃഷി ചെയ്യുന്ന ഇന്ത്യ­യിലെ വൻ റബർവ്യവ­സാ­യി­ക­ളു­ടേ­താണ് നികു­തി­യി­ല്ലാതെ ഇറ­ക്കു­മ­തി­ചെ­യ്യുന്ന പ്രകൃ­തി­ദത്ത റബ­റി­ന്റെയും റബറു­ല്പ­ന്ന­ങ്ങളുടെയും നല്ലൊരു ശത­മാ­നവും. ഇതിന് കേന്ദ്ര­സർക്കാർ പച്ച­ക്കൊടി കാ­ണി­ച്ചി­രി­ക്കു­മ്പോൾ വരും­നാ­ളു­ക­ളിൽ കേര­ള­ത്തിലെ കർഷ­കർ റബർകൃഷി ഉപേ­ക്ഷി­ക്കേണ്ട സാഹ­ചര്യം സൃഷ്ടി­ക്ക­പ്പെ­ടു­മെന്നും നില­നി­ല്പി­നായി ബഹു­വിള കൃഷി­യി­ലേയ്ക്ക് കർഷ­കർ അടി­യ­ന്ത­ര­മായി മാറ­ണ­മെന്നും വി.­സി.­സെ­ബാ­സ്റ്റ്യൻ പറ­ഞ്ഞു. 

ഇൻഫാ­മിന്റെ നേതൃ­ത്വ­ത്തിൽ കേര­ള­ത്തിലെ വിവിധ കേന്ദ്ര­ങ്ങ­ളിൽ പുത്തൻ അന്താ­രാഷ്ട്ര കരാ­റു­ക­ളെ­ക്കു­റിച്ചും കാർഷി­ക­മേ­ഖല നേരി­ടുന്ന വെല്ലു­വി­ളി­ക­ളെ­ക്കു­റിച്ചും കർഷ­ക­ബോ­ധ­വൽക്ക­രണ സെമി­നാ­റു­കൾ നവംബർ മാസ­ത്തിൽ സംഘ­ടി­പ്പി­ക്കു­­ന്ന­താ­ണ്.