- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ-രാജ്യാന്തരവില ഉയർന്നിട്ടും ആഭ്യന്തര വിപണി തകരുന്നു;സർക്കാർ ഇടപെടൽ അടിയന്തരം: ഇൻഫാം
കോട്ടയം: റബറിന്റെ രാജ്യാന്തരവില തുടർച്ചയായി ഉയർന്നിട്ടും ആഭ്യന്തര വില തകർന്നി രിക്കുന്നത് റബർ കർഷകരുടെ ഭാവിപ്രതീക്ഷകൾ തകർക്കുന്നുവെന്നും കേന്ദ്രസർക്കാർ ഇടപെടൽ നടത്താതെ മുഖം തിരിഞ്ഞുനിൽക്കുന്നത് കർഷകരോടുള്ള വെല്ലുവിളിയാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. രാജ്യാന്തരവില ചുരുങ്ങിയ നാളുകൾക്കുള്ളിൽ 106 രൂപയിൽ നിന്ന് 114.25 രൂപയായി വർദ്ധിച്ചു. ആഭ്യന്തര വ്യാപാരിവിലയാകട്ടെ 113 രൂപയായി തുടരുകയാണ്. റബർ ബോർഡ് പ്രഖ്യാപിക്കുന്ന നിരക്കിൽ റബർ വിപണനം നടക്കുന്നുമില്ല. രാജ്യാന്തരവിലയേക്കാൾ കുറവിൽ ആഭ്യന്തരവിപണിയിൽ റബർ വ്യാപാരം നടക്കുന്നത് വരാൻപോകുന്ന വൻ പ്രതിസന്ധി യിലേക്കാണ് വിരൽചൂണ്ടുന്നത്. 25 ശതമാനം ഇറക്കുമതിത്തീരുവയും ഇതര ചാർജുകളും ഉൾപ്പെടെ ഒരു കിലോ റബർ ഇന്ത്യയിലെത്തുന്നതിന് 150 രൂപയാകുമെന്നിരിക്കെ ആഭ്യന്തരവിപണി തകർത്ത് ചെറുകിട കർഷകന്റെ ജീവിതം വഴിമുട്ടിക്കുവാൻ കേന്ദ്ര സർക്കാരും റബർബോർഡും ഒത്താശചെയ്യുന്നത് ദുഃഖകരമാണ്. റബറുല്പാദനമുള്ള മാസങ്ങളാണിപ്പോൾ. മനഃപൂർവ്വം ആഭ്യ
കോട്ടയം: റബറിന്റെ രാജ്യാന്തരവില തുടർച്ചയായി ഉയർന്നിട്ടും ആഭ്യന്തര വില തകർന്നി രിക്കുന്നത് റബർ കർഷകരുടെ ഭാവിപ്രതീക്ഷകൾ തകർക്കുന്നുവെന്നും കേന്ദ്രസർക്കാർ ഇടപെടൽ നടത്താതെ മുഖം തിരിഞ്ഞുനിൽക്കുന്നത് കർഷകരോടുള്ള വെല്ലുവിളിയാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
രാജ്യാന്തരവില ചുരുങ്ങിയ നാളുകൾക്കുള്ളിൽ 106 രൂപയിൽ നിന്ന് 114.25 രൂപയായി വർദ്ധിച്ചു. ആഭ്യന്തര വ്യാപാരിവിലയാകട്ടെ 113 രൂപയായി തുടരുകയാണ്. റബർ ബോർഡ് പ്രഖ്യാപിക്കുന്ന നിരക്കിൽ റബർ വിപണനം നടക്കുന്നുമില്ല. രാജ്യാന്തരവിലയേക്കാൾ കുറവിൽ ആഭ്യന്തരവിപണിയിൽ റബർ വ്യാപാരം നടക്കുന്നത് വരാൻപോകുന്ന വൻ പ്രതിസന്ധി യിലേക്കാണ് വിരൽചൂണ്ടുന്നത്. 25 ശതമാനം ഇറക്കുമതിത്തീരുവയും ഇതര ചാർജുകളും ഉൾപ്പെടെ ഒരു കിലോ റബർ ഇന്ത്യയിലെത്തുന്നതിന് 150 രൂപയാകുമെന്നിരിക്കെ ആഭ്യന്തരവിപണി തകർത്ത് ചെറുകിട കർഷകന്റെ ജീവിതം വഴിമുട്ടിക്കുവാൻ കേന്ദ്ര സർക്കാരും റബർബോർഡും ഒത്താശചെയ്യുന്നത് ദുഃഖകരമാണ്.
റബറുല്പാദനമുള്ള മാസങ്ങളാണിപ്പോൾ. മനഃപൂർവ്വം ആഭ്യന്തരവിലയിടിക്കുവാൻ വ്യവസായികൾ ശ്രമിക്കുമ്പോൾ, സർക്കാർ ഇടപെടലുകൾ അടിയന്തരമാണ്. അടിസ്ഥാനവിലയും അടിസ്ഥാന ഇറക്കുമതിവിലയും നിശ്ചയിക്കാൻ റബർ ആക്ടിന്റെ പതിമൂന്നാം വകുപ്പുപ്രകാരം കേന്ദ്രസർക്കാരിന് അധികാരമുണ്ട്.
റബർ ബോർഡിന്റെ ആഭ്യന്തര റബർ ഉല്പാദനകണക്കുകൾ വിശ്വസനീയമല്ല. ഉല്പാദനവർദ്ധനവ് ചൂണ്ടിക്കാട്ടി വിലയിടിക്കുവാനുള്ള തന്ത്രമായിട്ടേ ഇതിനെ കരുതാനാവൂ. മറിച്ചാണെങ്കിൽ, രാജ്യാന്തരവിലയുടെ 25 ശതമാനം ഇറക്കുമതിച്ചുങ്കവും 6 ശതമാനം സെസും ഉൾപ്പെടെയുള്ള തുക അടിസ്ഥാനമാക്കി ആഭ്യന്തരവില പ്രഖ്യാപിച്ച് വിപണിയിൽ ഇടപെടൽ നടത്താനും റബർ സംഭരണത്തിനും കേന്ദ്രസർക്കാരും റബർബോർഡും തയ്യാറാകണം. സർക്കാർ സംവിധാനങ്ങളെപ്പോലും നിഷ്‌ക്രിയമാക്കുന്ന വൻലോബികളുടെ നിയന്ത്രണത്തിൽ റബർമേഖല മാറിയിരിക്കുമ്പോൾ റബർ കൃഷിയിൽനിന്ന് ബഹുവിള കൃഷിയിലേയ്ക്ക് മാറിയില്ലെങ്കിൽ കർഷകരുടെ നിലനില്പ് തന്നെ അപകടത്തിലാകുമെന്ന് വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു