- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ.സി.ഇ.പി. രാജ്യാന്തര കരാറിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം: നികുതിരഹിത കാർഷിക ഇറക്കുമതിക്കെതിരെ കർഷകസംഘടനകൾ
കൊച്ചി: വൻ പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യയുടെ കാർഷികമേഖലയെ നികുതിരഹിത കാർഷികോല്പന്ന ഇറക്കുമതിക്കും ആഗോളവിപണിക്കുമായി തുറന്നുകൊടുക്കുന്ന പുത്തൻ രാജ്യാന്തര സാമ്പത്തിക കരാറിനെതിരെ പ്രതിഷേധവുമായി കർഷക സംഘടനകൾ രംഗത്ത്. ചൈനയുടെയും ആസിയാൻ രാജ്യങ്ങളുടെയും നേതൃത്വത്തിലുള്ള സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി(റീജണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ണർഷിപ്പ്)യിൽ പങ്കാളിയാകാനുള്ള ഇന്ത്യയുടെ നീക്കം ആത്മഹത്യാപരമാണെന്നും ഇതിനെതിരെ ഇൻഫാമിന്റെയും വിവിധ കർഷകസംഘടനകളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെയും നേതൃത്വത്തിൽ കർഷകപ്രക്ഷോഭമാരംഭിക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. ഗാട്ട്, ആസിയാൻ ഉമ്പടി പ്രകാരമുള്ള അനിയന്ത്രിതമായ ഇറക്കുമതിമൂലം കാർഷിക മേഖലയ്ക്കേറ്റ വൻ പ്രഹരമാണ് ഇപ്പോഴുള്ള കാർഷികത്തകർച്ചയുടെ പ്രധാന കാരണം. പത്ത് ആസിയാൻ രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാൻ, സൗത്തുകൊറിയ, ആസ്ത്രേലിയ, ന്യൂസിലാന്റ് ഉൾപ്പെടെ 16 രാജ്യങ്ങളുടെ കൂട്ടായ്മ വ്യാപാരവിപണിയിൽ പസഫിക്-ഏഷ്യ ഒറ്റക്കമ്പോളമായ
കൊച്ചി: വൻ പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യയുടെ കാർഷികമേഖലയെ നികുതിരഹിത കാർഷികോല്പന്ന ഇറക്കുമതിക്കും ആഗോളവിപണിക്കുമായി തുറന്നുകൊടുക്കുന്ന പുത്തൻ രാജ്യാന്തര സാമ്പത്തിക കരാറിനെതിരെ പ്രതിഷേധവുമായി കർഷക സംഘടനകൾ രംഗത്ത്. ചൈനയുടെയും ആസിയാൻ രാജ്യങ്ങളുടെയും നേതൃത്വത്തിലുള്ള സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി(റീജണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ണർഷിപ്പ്)യിൽ പങ്കാളിയാകാനുള്ള ഇന്ത്യയുടെ നീക്കം ആത്മഹത്യാപരമാണെന്നും ഇതിനെതിരെ ഇൻഫാമിന്റെയും വിവിധ കർഷകസംഘടനകളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെയും നേതൃത്വത്തിൽ കർഷകപ്രക്ഷോഭമാരംഭിക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
ഗാട്ട്, ആസിയാൻ ഉമ്പടി പ്രകാരമുള്ള അനിയന്ത്രിതമായ ഇറക്കുമതിമൂലം കാർഷിക മേഖലയ്ക്കേറ്റ വൻ പ്രഹരമാണ് ഇപ്പോഴുള്ള കാർഷികത്തകർച്ചയുടെ പ്രധാന കാരണം. പത്ത് ആസിയാൻ രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാൻ, സൗത്തുകൊറിയ, ആസ്ത്രേലിയ, ന്യൂസിലാന്റ് ഉൾപ്പെടെ 16 രാജ്യങ്ങളുടെ കൂട്ടായ്മ വ്യാപാരവിപണിയിൽ പസഫിക്-ഏഷ്യ ഒറ്റക്കമ്പോളമായി മാറുന്നതും, നികുതിരഹിത ഇറക്കുമതിയും, ഇന്ത്യൻ കാർഷികമേഖലയിൽ രാജ്യാന്തര ഇടപെടലുകൾ ശക്തമാക്കും. കൂടാതെ അമേരിക്കയുടെ നേതൃത്വത്തിലുള്ള ട്രാൻസ് പസഫിക് പാർട്ട്ണർഷിപ്പും ഇന്ത്യൻ കാർഷികമേഖലയ്ക്ക് വൻ വെല്ലുവിളിയുയർത്തും. യുപിഎ സർക്കാർ ആരംഭം കുറിച്ച ആർ.സി.ഇ.പി.കരാർ ചർച്ചകൾ 15 റൗണ്ടുകൾ ഇതിനോടകം പൂർത്തിയാക്കി. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന രണ്ട് റൗണ്ട് ചർച്ചകൾക്കുശേഷം 2017 ജനുവരിയിൽ ഉടമ്പടിയാക്കുവാനാണ് നീക്കം. ചർച്ചകളുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ രഹസ്യമാക്കിവച്ചിരിക്കുന്നതിൽ ദുരൂഹതകളുണ്ടെന്നും പൊതുസമൂഹത്തിന്റെ പഠനത്തിനും നിർദ്ദേശങ്ങൾക്കുമായി അവ പ്രസിദ്ധപ്പെടുത്തണമെന്നും വി സി. സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
ആർ.സി.ഇ.പി.കരാറിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രതികരണങ്ങൾ സ്വാഗതാർഹമാണ്. ഈ കരാറുകൾക്കെതിരെ വിവിധ രാഷ്ട്രീയകക്ഷികളെയും കർഷക പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ചുള്ള നീക്കങ്ങൾക്ക് സംസ്ഥാന സർക്കാർ മുൻകൈ എടുക്കണം. കർഷക ഐക്യവേദിയായ ദ പീപ്പിളിന്റെ സംസ്ഥാന നേതൃസമിതി നവംബർ 18ന് ചേർന്ന് പുത്തൻ കരാറിനെതിരെ പ്രക്ഷോഭപരിപാടികൾക്ക് രൂപം നൽകുമെന്ന് വി സി. സെബാസ്റ്റ്യൻ പറഞ്ഞു.