- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ :-രാജ്യാന്തരവില കുതിച്ചിട്ടും ആഭ്യന്തരവിപണി അട്ടിമറിക്കപ്പെടുന്നു : വി സി.സെബാസ്റ്റ്യൻ
കോട്ടയം: റബറിന്റെ അന്താരാഷ്ട്ര വില കുതിച്ചുയർന്നിട്ടും ആഭ്യന്തരവിപണിയെ അനുപാതികമായിട്ടുയർത്താതെ പിന്നോക്കം വലിച്ച് വൻവ്യവസായികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ ഒത്താശ ചെയ്യുന്ന റബർബോർഡിന്റെയും കേന്ദ്രസർക്കാരിന്റെയും നിലപാട് കർഷകവഞ്ചനയാണെന്നും സംസ്ഥാന സർക്കാരും എംപിമാരും ഇതര ജനപ്രതിനിധികളും ഈ നീതിനിഷേധത്തിനെതിരെ കർഷകരെ സംരക്ഷിക്കുവാൻ മുന്നോട്ടുവരണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ബാങ്കോക്ക് മാർക്കറ്റിൽ റബർ വില ഡിസംബർ 14ന് 155.14 രൂപയാണ്. ആഭ്യന്തര വിപണിയിലാകട്ടെ റബർ ബോർഡ്വില 131 രൂപയും കർഷകരിൽ നിന്ന് വ്യാപാരികൾ റബർ വാങ്ങിക്കുന്നത് 127 രൂപയ്ക്കും. 25 ശതമാനം ഇറക്കുമതിച്ചുങ്കത്തോടൊപ്പം മൂന്ന് ശതമാനം സെൻട്രൽ എക്സൈസ് സെസ്സ്, മൂന്ന് ശതമാനം കസ്റ്റംസ് സെസ്സ്, നാലുശതമാനം കൗണ്ടർ വെയ്ലിങ് ഡ്യൂട്ടി ഉൾപ്പെടെ മുപ്പത്തഞ്ച് ശതമാനം ചുങ്കമടച്ചാൽ മാത്രമേ ഇറക്കുമതി സാധ്യമാകൂ. ബാങ്ക് ചാർജും കടത്തുകൂലിയും വേറെ. ഇവയെല്ലാം പരിഗണിച്ച് ആഭ്യന്തവില 220 രൂപയിലധികമായി പ്ര
കോട്ടയം: റബറിന്റെ അന്താരാഷ്ട്ര വില കുതിച്ചുയർന്നിട്ടും ആഭ്യന്തരവിപണിയെ അനുപാതികമായിട്ടുയർത്താതെ പിന്നോക്കം വലിച്ച് വൻവ്യവസായികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ ഒത്താശ ചെയ്യുന്ന റബർബോർഡിന്റെയും കേന്ദ്രസർക്കാരിന്റെയും നിലപാട് കർഷകവഞ്ചനയാണെന്നും സംസ്ഥാന സർക്കാരും എംപിമാരും ഇതര ജനപ്രതിനിധികളും ഈ നീതിനിഷേധത്തിനെതിരെ കർഷകരെ സംരക്ഷിക്കുവാൻ മുന്നോട്ടുവരണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ബാങ്കോക്ക് മാർക്കറ്റിൽ റബർ വില ഡിസംബർ 14ന് 155.14 രൂപയാണ്. ആഭ്യന്തര വിപണിയിലാകട്ടെ റബർ ബോർഡ്വില 131 രൂപയും കർഷകരിൽ നിന്ന് വ്യാപാരികൾ റബർ വാങ്ങിക്കുന്നത് 127 രൂപയ്ക്കും. 25 ശതമാനം ഇറക്കുമതിച്ചുങ്കത്തോടൊപ്പം മൂന്ന് ശതമാനം സെൻട്രൽ എക്സൈസ് സെസ്സ്, മൂന്ന് ശതമാനം കസ്റ്റംസ് സെസ്സ്, നാലുശതമാനം കൗണ്ടർ വെയ്ലിങ് ഡ്യൂട്ടി ഉൾപ്പെടെ മുപ്പത്തഞ്ച് ശതമാനം ചുങ്കമടച്ചാൽ മാത്രമേ ഇറക്കുമതി സാധ്യമാകൂ. ബാങ്ക് ചാർജും കടത്തുകൂലിയും വേറെ. ഇവയെല്ലാം പരിഗണിച്ച് ആഭ്യന്തവില 220 രൂപയിലധികമായി പ്രഖ്യാപിക്കുന്നതിനുപകരം റബർബോർഡ് വിപണി അട്ടിമറിക്കുകയാണ്.
കഴിഞ്ഞ നാളുകളിൽ റബർ വിപണിയുടെ തകർച്ചയുടെ കാരണങ്ങളായി കേന്ദ്രസർക്കാരും, റബർ ബോർഡും, വ്യവസായികളും, രാഷ്ട്രീയ നേതൃത്വങ്ങളും അക്കമിട്ട് റബർ കർഷകരെ പറഞ്ഞുവിശ്വസിപ്പിച്ചത് അന്താരാഷ്ട്ര മാർക്കറ്റിലെ വിലയിടിവ്, ആഭ്യന്തര ഉല്പാദനക്കുറവുമൂലമുള്ള അനിയന്ത്രിതമായ ഇറക്കുമതി, ക്രൂഡോയിലിന്റെ വിലത്തകർച്ച, സിന്തറ്റിക് റബറിന്റെ ഉപഭോഗ വർദ്ധനവ്, വിവിധ രാജ്യങ്ങളിലെ റബർകൃഷി വ്യാപനവും ഉല്പാദനവർദ്ധനവും, ആഭ്യന്തര ഉല്പാദനത്തിൽ വർദ്ധനവ് എന്നിവയാണ്. ഈ കാരണങ്ങളെല്ലാം ചതിക്കെണിയായിരുന്നുവെന്ന് കർഷകനിപ്പോൾ തിരിച്ചറിയുന്നു. രാജ്യാന്തരവില കുതിച്ചുയർന്നിട്ടും ആഭ്യന്തരവിലയിൽ അനുപാതികമായ ഉയർച്ചയുണ്ടാകാതെ തകർച്ച നേരിടുന്നത് ഇവരുടെ വാദങ്ങളുടെ മുനയൊടിക്കുക മാത്രമല്ല കർഷകരോടുള്ള ഇക്കൂട്ടരുടെ നിഷേധനിലപാടുമാണ് വ്യക്തമാക്കുന്നത്.
പെറുവിലെ ലാമയിൽ നവംബർ 18ന് ചേർന്ന ഏഷ്യൻ പസഫിക് സാമ്പത്തിക കോർപ്പറേഷന്റെ ഉന്നതതല സമ്മേളനത്തെത്തുടർന്ന് ടയർ ഉൾപ്പെടെ റബറധിഷ്ഠിത ഉല്പന്നങ്ങളുടെ ആഗോളവിപണിയിലെ പങ്കാളിത്തം സജീവമാക്കുവാൻ ചൈന മുന്നോട്ടിറങ്ങിയിരിക്കുന്നു. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ് താൻ അധികാരമേറ്റെടുത്ത് ആദ്യ നൂറ്ദിനങ്ങളിൽ നടത്തുന്ന ഭരണനടപടികളെക്കുറിച്ച് നവംബർ 21 ന് നടത്തിയ പ്രഖ്യാപനത്തിൽ ട്രാൻസ് പസഫിക് പാർട്ണർഷിപ്പ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനം ചൈനയുടെ റബർ വിപണിയിൽ വൻ ഉണർവ്വേകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി റബറധിഷ്ഠിത വ്യവസായങ്ങൾക്ക് ഒട്ടേറെ പ്രോത്സാഹനവും ഇളവുകളും ചൈനസർക്കാർ പ്രഖ്യാപിച്ചു. ആസിയാൻ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളുടെയും ആർസിഇപി കരട് കരാറിന്റെയും അടിസ്ഥാനത്തിൽ ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള സ്വാഭാവിക റബറിന്റെ ഇറക്കുമതി ചൈന കുത്തനെ കൂട്ടിയതാണ് രാജ്യാന്തരവില ഉയരുവാനുള്ള പ്രധാന കാരണം. രാജ്യാന്തരവില ഉയരുമ്പോൾ സ്വാഭാവികമായും ഇന്ത്യയുടെ ആഭ്യന്തരവിപണിയിലും അനുപാതികമായ ഉയർച്ചയുണ്ടാകേണ്ടതാണ്. രാജ്യാന്തരവില കുതിച്ചുയർന്നപ്പോൾ ഇന്ത്യയിലെ ഇറക്കുമതിക്കാർക്കുണ്ടായ വൻനഷ്ടം ഒഴിവാക്കാനാണ് റബർ ബോർഡ് അനുപാതികമായി ആഭ്യന്തരവില ഉയർത്താത്തതെന്ന് സംശയിക്കുന്നതായി വി സി.സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.