- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ-കർഷക പങ്കാളിത്തത്തോടെ റബറധിഷ്ഠിത വ്യവസായങ്ങളുണ്ടാകണം: ഇൻഫാം
കോട്ടയം: സംസ്ഥാന സർക്കാരിന്റെയും കർഷകരുടെയും റബറുല്പാദന സംഘങ്ങളുടെയും പങ്കാളിത്തത്തോടുകൂടിയുള്ള റബറധിഷ്ഠിത വ്യവസായങ്ങളും വിപണന ശൃംഖലകളും അടിയന്തരമായിട്ടുണ്ടായാൽ മാത്രമേ റബർമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളൂവെന്നും ഇതിനുള്ള ബഹുമുഖപദ്ധതികൾ സർക്കാരുമായി പങ്കുവയ്ക്കാൻ ഇൻഫാം തയ്യാറാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. വിലയിടിവിൽ ചെറുകിട റബർ കർഷകർക്ക് ആശ്വാസമേകുന്ന സംസ്ഥാനസർക്കാരിന്റെ റബർ വിലസ്ഥിരതാ പദ്ധതിയുടെ മൂന്നാംഘട്ടം തുടരുവാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ജിഎസ്ടി വന്നതിനു ശേഷമുള്ള നികുതി അവ്യക്തതകൾ മൂലം പല റബറുല്പാദന സൊസൈറ്റികളും കർഷകരിൽനിന്ന് ബില്ലുവാങ്ങുന്നത് നിർത്തിവെച്ചിരിക്കുന്നു. മൂന്നാംഘട്ടം ആരംഭിക്കുന്നുവെന്നും പണം അനുവദിക്കുമെന്നുമുള്ള സർക്കാർ പ്രഖ്യാപിച്ചിരിക്കുമ്പോൾ കർഷകരിൽ നിന്ന് ബില്ലുകൾ സ്വീകരിക്കുവാൻ സൊസൈറ്റികളും തുടർനടപടികൾക്ക് റബർബോർഡും തയ്യാറാകണം. പദ്ധതിയിൽ നിലവിൽ അംഗങ്ങളാകാത്ത ചെറുകിട കർഷകർ മൂന്നാം ഘട്ടത്തിലെങ്കിലും അംഗത്വമെട
കോട്ടയം: സംസ്ഥാന സർക്കാരിന്റെയും കർഷകരുടെയും റബറുല്പാദന സംഘങ്ങളുടെയും പങ്കാളിത്തത്തോടുകൂടിയുള്ള റബറധിഷ്ഠിത വ്യവസായങ്ങളും വിപണന ശൃംഖലകളും അടിയന്തരമായിട്ടുണ്ടായാൽ മാത്രമേ റബർമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളൂവെന്നും ഇതിനുള്ള ബഹുമുഖപദ്ധതികൾ സർക്കാരുമായി പങ്കുവയ്ക്കാൻ ഇൻഫാം തയ്യാറാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
വിലയിടിവിൽ ചെറുകിട റബർ കർഷകർക്ക് ആശ്വാസമേകുന്ന സംസ്ഥാനസർക്കാരിന്റെ റബർ വിലസ്ഥിരതാ പദ്ധതിയുടെ മൂന്നാംഘട്ടം തുടരുവാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ജിഎസ്ടി വന്നതിനു ശേഷമുള്ള നികുതി അവ്യക്തതകൾ മൂലം പല റബറുല്പാദന സൊസൈറ്റികളും കർഷകരിൽനിന്ന് ബില്ലുവാങ്ങുന്നത് നിർത്തിവെച്ചിരിക്കുന്നു. മൂന്നാംഘട്ടം ആരംഭിക്കുന്നുവെന്നും പണം അനുവദിക്കുമെന്നുമുള്ള സർക്കാർ പ്രഖ്യാപിച്ചിരിക്കുമ്പോൾ കർഷകരിൽ നിന്ന് ബില്ലുകൾ സ്വീകരിക്കുവാൻ സൊസൈറ്റികളും തുടർനടപടികൾക്ക് റബർബോർഡും തയ്യാറാകണം. പദ്ധതിയിൽ നിലവിൽ അംഗങ്ങളാകാത്ത ചെറുകിട കർഷകർ മൂന്നാം ഘട്ടത്തിലെങ്കിലും അംഗത്വമെടുക്കണം.
റബറിന്റെ രാജ്യാന്തരവില അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു. കേരളത്തിൽ മഴ കാരണം ടാപ്പിങ് കുറഞ്ഞതും വിലയിടിവ്മൂലം നല്ലൊരുശതമാനം കർഷകർ ടാപ്പിങ് ഉപേക്ഷിച്ചിരിക്കുന്നുതുകൊണ്ട് ഉല്പാദനം പുറകോട്ടടിച്ചതുമാണ് ആഭ്യന്തരവിപണിവില ഈ നിലയിലെങ്കിലും തുടരുന്നത്. ഉല്പാദനം വർദ്ധിച്ചുവെന്നുള്ള റബർ ബോർഡിന്റെ പ്രസ്താവനകൾ വസ്തുതാവിരുദ്ധവും വിപണി ഇടിക്കുന്നതിനുള്ള കുതന്ത്രവുമാണ്. ഇന്നത്തെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വിലസ്ഥിരതാപദ്ധതി മാത്രമാണ് കർഷകർക്ക് ഏക ആശ്വാസം. സബ്സിഡികൾ താൽക്കാലിക ക്രമീകരണമാണെന്നിരിക്കെ സർക്കാരും കർഷകരും ഉല്പാദന സംഘങ്ങളും ചേർന്നുള്ള ദീർഘകാല റബറധിഷ്ഠിത വ്യവസായങ്ങളെക്കുറിച്ചും വിവിധ ഉല്പന്നങ്ങളുടെ നിർമ്മാണ വിപണനത്തെക്കുറിച്ചും ഗൗരവമായി ചിന്തിക്കണം. ആസിയാൻ, ആർസിഇപി രാജ്യാന്തര കരാറുകളിലൂടെ നികുതിരഹിതവും നിയന്ത്രണമില്ലാത്തതുമായ റബർ ഇറക്കുമതിയുണ്ടാകും. ഇത് വരുംനാളുകളിൽ ആഭ്യന്തരവിപണിയെ കൂടുതൽ ദുർബലമാക്കും. അതുകൊണ്ട് ദീർഘകാല ബദൽസംവിധാനം അടിയന്തരമാണെന്ന് വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.