- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ താങ്ങുവില; കേന്ദ്രമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും കർഷകദ്രോഹവും: ഇൻഫാം
കോട്ടയം: റബർ വാണിജ്യവിളയായതുകൊണ്ട് താങ്ങുവില നടപ്പില്ലെന്നും വിലസ്ഥിരതാ ഫണ്ടുൾപ്പെടെ സഹായപദ്ധതികൾക്ക് പരിഗണിക്കാനാവില്ലെന്നുമുള്ള കേന്ദ്ര വാണിജ്യ സഹമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും കർഷക നീതിനിഷേധവുമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു. 1995 ലെ ലോകവ്യാപാരക്കരാറിലൂടെയാണ് കേന്ദ്രസർക്കാർ പ്രകൃതിദത്ത റബറിനെ വാണിജ്യവിളയായി നിർദ്ദേശിച്ച് കർഷകരെ ദ്രോഹിച്ചത്. റബർ ആക്ട് 1947ന്റെ 13-ാം വകുപ്പ് പ്രകാരം റബറിന് കുറഞ്ഞ വിലയും കൂടിയ വിലയും രണ്ടും കൂടിയും നിശ്ചയിക്കുവാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നുണ്ട്. റബർ ആക്ട് 1947, 2009ൽ ഭേദഗതി ചെയ്തത് 2010 ഫെബ്രുവരി 22ന് സർക്കാർ വിജ്ഞാപനത്തിലൂടെ നിലവിൽ വന്നു. ഇതിൻപ്രകാരം അടിയന്തരസാഹചര്യം ബോധ്യപ്പെട്ടാൽ കേന്ദ്രസർക്കാരിന് റബറിന് അടിസ്ഥാനവില നിശ്ചയിക്കാവുന്നതാണ്. മൂന്നാം ഉപവകുപ്പിൽ ഗവൺമെന്റ് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനവില നൽകാതെ റബർ കച്ചവടം ചെയ്താൽ ശിക്ഷാർഹവുമാണ്. കേന്ദ്രവാണിജ്യ മന്ത്രാലയം 1979 ഏപ്രിൽ 17ന് അന്നത്
കോട്ടയം: റബർ വാണിജ്യവിളയായതുകൊണ്ട് താങ്ങുവില നടപ്പില്ലെന്നും വിലസ്ഥിരതാ ഫണ്ടുൾപ്പെടെ സഹായപദ്ധതികൾക്ക് പരിഗണിക്കാനാവില്ലെന്നുമുള്ള കേന്ദ്ര വാണിജ്യ സഹമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും കർഷക നീതിനിഷേധവുമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.
1995 ലെ ലോകവ്യാപാരക്കരാറിലൂടെയാണ് കേന്ദ്രസർക്കാർ പ്രകൃതിദത്ത റബറിനെ വാണിജ്യവിളയായി നിർദ്ദേശിച്ച് കർഷകരെ ദ്രോഹിച്ചത്. റബർ ആക്ട് 1947ന്റെ 13-ാം വകുപ്പ് പ്രകാരം റബറിന് കുറഞ്ഞ വിലയും കൂടിയ വിലയും രണ്ടും കൂടിയും നിശ്ചയിക്കുവാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നുണ്ട്. റബർ ആക്ട് 1947, 2009ൽ ഭേദഗതി ചെയ്തത് 2010 ഫെബ്രുവരി 22ന് സർക്കാർ വിജ്ഞാപനത്തിലൂടെ നിലവിൽ വന്നു. ഇതിൻപ്രകാരം അടിയന്തരസാഹചര്യം ബോധ്യപ്പെട്ടാൽ കേന്ദ്രസർക്കാരിന് റബറിന് അടിസ്ഥാനവില നിശ്ചയിക്കാവുന്നതാണ്. മൂന്നാം ഉപവകുപ്പിൽ ഗവൺമെന്റ് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനവില നൽകാതെ റബർ കച്ചവടം ചെയ്താൽ ശിക്ഷാർഹവുമാണ്. കേന്ദ്രവാണിജ്യ മന്ത്രാലയം 1979 ഏപ്രിൽ 17ന് അന്നത്തെ പ്രത്യേക സാഹചര്യത്തിൽ എസ്.ഒ.211 (ഇ.) പ്രകാരം റബറിന് അടിസ്ഥാനവില നിശ്ചയിച്ചിട്ടുണ്ട്. മുടന്തൻ ന്യായങ്ങളുയർത്തി റബറിന് അടിസ്ഥാനവില നിശ്ചയിക്കുവാൻ പറ്റില്ലെന്നുള്ള നിലപാടും വാദങ്ങളും നിലനിൽക്കുന്ന തല്ലെന്ന് സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
റബർ കർഷകർക്കുള്ള ധനസഹായത്തിന് മതിയായ ഫണ്ട് ലഭ്യമല്ലെന്ന് പാർലമെന്റിൽ നൽകിയ മറുപടിയും നീതികേടാണ്. 2003 ൽ രൂപീകരിച്ച വിലസ്ഥിരതാഫണ്ട് കാപ്പി, തേയില, റബർ കർഷകർക്കുള്ളതാണ്. നബാർഡിന്റെയും കർഷകരുടെയും പങ്കാളിത്തവും സാമ്പത്തിക സംഭാവനയും ഇതിനുണ്ട്. കേന്ദ്രസർക്കാരിന്റെ വിലസ്ഥിരതാഫണ്ട് ട്രസ്റ്റിലാണ് ഈ തുക നിക്ഷിപ്തമായിരിക്കുന്നത്. വിലസ്ഥിരതാഫണ്ടിന് ആരംഭഘട്ടത്തിൽ 10 വർഷത്തെ കാലാവധിയാണ് സൂചിപ്പിച്ചിരിക്കുന്നതെങ്കിലും തുടർന്നും കാലാവധി നീട്ടാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽതന്നെ 2013 മാർച്ച് 31 ന് വിലസ്ഥിരതാഫണ്ടിന്റെ കാലാവധി അവസാനിക്കുന്നില്ല. 2003 ൽ 435.55 കോടിയാണ് ഈ ഫണ്ടിലുണ്ടായിരുന്നത്.
ഇതിൽ 432.88 കോടി സർക്കാരിന്റെയയും 2.67 കോടി കർഷകരുടെയും സംഭാവനയാണ്. 2015 മെയ് 5ന് കേന്ദ്ര വാണിജ്യ സഹമന്ത്രി ലോകസഭയിൽ നൽകിയ വിശദീകരണമനുസരിച്ച് കേന്ദ്ര വിലസ്ഥിരതാഫണ്ടിൽ 2015 മാർച്ച് 31 വരെ 1011.69 കോടി രൂപയുണ്ട്. ഉല്പന്നങ്ങളുടെ വിലത്തകർച്ചയിൽ കർഷകനെ സഹായിക്കാനാണ് ഈ ഫണ്ട് ഉപയോഗിക്കേണ്ടതെന്ന് വ്യക്തമെന്നിരിക്കെ റബർ കർഷകരെ സഹായിക്കാൻ കേന്ദ്രവിലസ്ഥിരതാ ഫണ്ടിൽ നിന്ന് തുക അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിന് മുഖം തിരിഞ്ഞുനിൽക്കുന്ന കേന്ദ്രസർക്കാരിന്റെ നിഷേധനിലപാട് തിരുത്തണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.