- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഫാം അഞ്ച് ലക്ഷം അംഗങ്ങളെ ചേർക്കുന്നു; ദേശീയതല അംഗത്വവിതരണ ഉദ്ഘാടനം ഇന്ന് കോഴിക്കോട്ട്
കോഴിക്കോട്: ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ് (ഇൻഫാം)5 ലക്ഷം പുതിയ അംഗങ്ങളെ ചേർത്ത് പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശക്തിപ്പെടുത്തുന്നു. ജൂൺ 30വരെ സമയബന്ധിതമായാണ് അംഗത്വവിതരണം. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോഴിക്കോട് പിഎംഒസിയിൽ വൈകുന്നേരം 6 മണിക്ക് നടക്കും. താമരശ്ശേരി ബിഷപ് മാർ റെമീജിയസ് ഇഞ്ചനാനിയുടെ അദ്ധ്യക്ഷതയിൽ ഇൻഫാം ദേശീയ രക്ഷാധികാരി ബ
കോഴിക്കോട്: ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ് (ഇൻഫാം)5 ലക്ഷം പുതിയ അംഗങ്ങളെ ചേർത്ത് പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശക്തിപ്പെടുത്തുന്നു. ജൂൺ 30വരെ സമയബന്ധിതമായാണ് അംഗത്വവിതരണം. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോഴിക്കോട് പിഎംഒസിയിൽ വൈകുന്നേരം 6 മണിക്ക് നടക്കും.
താമരശ്ശേരി ബിഷപ് മാർ റെമീജിയസ് ഇഞ്ചനാനിയുടെ അദ്ധ്യക്ഷതയിൽ ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ അംഗത്വവിതരണ ഉദ്ഘാടനം നിർവഹിക്കും. ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ, സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, സെക്രട്ടറിമാരായ ജോസഫ് കരിയാങ്കൽ, ബേബി പെരുമാലിൽ, ജില്ലാ പ്രസിഡന്റ് ജെയിംസ് കോട്ടൂർ എന്നിവർ സംസാരിക്കും.
തെലുങ്കാന, സീമാന്ധ്ര, മഹാരാഷ്ട്ര, മേഘാലയ, കർണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേയ്ക്കും ഇൻഫാമിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും കേരളത്തിലെ വിവിധ ഭാഗങ്ങളിലുമായി പ്രവർത്തിക്കുന്ന സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങൾക്ക് ഇൻഫാം ദേശീയസമിതിയിൽ അഫിലിയേഷൻ കൊടുക്കുന്നതാണ്. അംഗത്വവിതരണ പൂർത്തീകരണത്തെ ത്തുടർന്ന് എറണാകുളത്തു ചേരുന്ന നേതൃസമ്മേളനം സമഗ്ര കാർഷിക വികസനരേഖ പ്രഖ്യാപിക്കും.