- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടയം: സർക്കാരിന്റെ അടവുനയം വിലപ്പോവില്ല; കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ: ഇൻഫാം
കോട്ടയം: 1993 ലെ പ്രത്യേക ചട്ടപ്രകാരം പട്ടയഭൂമിയെല്ലാം വനഭൂമിയാണെന്ന് സെപ്റ്റംബർ 25ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത് ചരിത്രരേഖകളും നിയമങ്ങളും മുൻകാല കോടതിവിധികളും അട്ടിമറിച്ചാണെന്നും തുടർന്നും നിരവധി ഉപാധികളോടുകൂടിയ പട്ടയവിതരണവും വിതരണപ്രഖാപനങ്ങളും നടത്തി ജനങ്ങളെ വിഢികളാക്കുന്ന രാഷ്ട്രീയ അടവുന
കോട്ടയം: 1993 ലെ പ്രത്യേക ചട്ടപ്രകാരം പട്ടയഭൂമിയെല്ലാം വനഭൂമിയാണെന്ന് സെപ്റ്റംബർ 25ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത് ചരിത്രരേഖകളും നിയമങ്ങളും മുൻകാല കോടതിവിധികളും അട്ടിമറിച്ചാണെന്നും തുടർന്നും നിരവധി ഉപാധികളോടുകൂടിയ പട്ടയവിതരണവും വിതരണപ്രഖാപനങ്ങളും നടത്തി ജനങ്ങളെ വിഢികളാക്കുന്ന രാഷ്ട്രീയ അടവുനയം വിലപ്പോവില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ.
പട്ടയം സംബന്ധിച്ച് കഴിഞ്ഞ നാളുകളിൽ ജനങ്ങളെ വിഢികളാക്കുവാൻ ഭരണരാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടുകൾക്കായിട്ടുണ്ട്. ഈ വഞ്ചനാപരമായ നയം കർഷകർ തിരിച്ചറിഞ്ഞിട്ടുമുണ്ട്. തെളിവുകളും രേഖകളും സഹിതമാണ് കർഷകർ സംസാരിക്കുന്നത്. ഉപാധിരഹിതപട്ടയമെന്ന് കൊട്ടിഘോഷിച്ചവർ ഇതിനോടകം വിതരണം ചെയ്തത് 16 ഉപാധികളോടുകൂടിയ കൈവശാവകാശരേഖയാണ്. വെറും കടലാസിന്റെ വിലമാത്രമേ ഈ പട്ടയങ്ങൾക്കുള്ളൂവെന്ന യാഥാർത്ഥ്യം കർഷകർ മനസ്സിലാക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ വിദേശ സാമ്പത്തികസഹായം കൈപ്പറ്റുന്ന കപട പരിസ്ഥിതിവാദ സംഘടനകളുടെ ഉപകരണങ്ങളായി സർക്കാർ അധഃപതിക്കുന്നത് കർഷക വഞ്ചനയും ജനാധിപത്യസംവിധാനങ്ങളെത്തന്നെ അട്ടിമറിക്കുന്നതുമാണെന്ന് വി. സി സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
നീതിന്യായ കോടതിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുന്നത് അതീവ ഗൗരവതരമായ കുറ്റമാണ്. 01-01-1977നു മുമ്പുള്ള കുടിയേറ്റങ്ങളെ സാധൂകരിച്ചത് സംസ്ഥാന സർക്കാരാണ്. ഇതിനേത്തുടർന്ന് ഒട്ടേറെ കൈവശാവകാശരേഖകൾ വിതരണം ചെയ്തു. ഇങ്ങനെ കൈവശാവകാശം ലഭിച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭൂമി വനഭൂമിയാണെന്ന് സർക്കാർ സത്യവാങ്മൂലം കൊടുത്തിരിക്കുന്നതിന്റെ പിന്നിൽ നിഗൂഢ അജണ്ടകളുണ്ട്. കാർഡമം ഹിൽ റിസർച്ച് റവന്യൂ ഭൂമിയാണെന്ന് കഴിഞ്ഞ നാളുകളിൽ ആവർത്തിച്ചു പ്രഖ്യാപിച്ചത് ഉമ്മൻ ചാണ്ടിയാണ്. എന്നാൽ ചീഫ് സെക്രട്ടറി കോടതിയിലിത് വനഭൂമിയാണെന്ന് സത്യവാങ്മൂലം നൽകിയിരിക്കുമ്പോൾ ജനാധിപത്യഭരണത്തെ നിർവീര്യമാക്കുന്ന ഉദ്യോഗസ്ഥ ഭരണമാണിവിടെ നടക്കുന്നതെന്ന് ജനങ്ങൾ സംശയിക്കുന്നു. 2001ൽ കാർഡമം ഹിൽ റിസർവ്വ് വനഭൂമിയല്ലെന്ന് സർക്കാർ സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയതാണ്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഇത് വനഭൂമിയാണെന്ന് സത്യവാങ്മൂലം നൽകിയെങ്കിലും പിന്നീടത് പിൻവലിച്ചു. ഇപ്പോൾ വീണ്ടും പട്ടയഭൂമി വനഭൂമിയാണെന്ന് ചീഫ് സെക്രട്ടറി ആവർത്തിക്കുന്നത് അധികാര ദുർവിനിയോഗമാണ്. ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്ന കർഷകദ്രോഹ സത്യവാങ്മൂലം അടിയന്തിരമായി പിൻവലിച്ചില്ലെങ്കിൽ കർഷകപ്രക്ഷോഭസമരങ്ങൾക്ക് ഇൻഫാമും വിവിധ കർഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളും പിന്തുണനൽകുമെന്നും വി. സി സെബാസ്റ്റ്യൻ പ്രഖ്യാപിച്ചു.