കൊച്ചി: വിമാനയാത്രക്കിടെ മലയാളി ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞു മരിച്ചു. തൃശൂർ തൃപ്രയാർ സ്വദേശികളായ ബിനോയ്-അശ്വിനി ദമ്പതികളുടെ മകൾ ഋഷിപ്രിയയാണു മരിച്ചത്. കൊച്ചിയിൽ നിന്നു ബഹറിനിലേക്കു പുറപ്പെട്ട ഗൾഫ് എയർ വിമാനത്തിൽ വച്ചാണ് സംഭവം. തുടർന്ന് വിമാനം അബുദാബിയിൽ അടിയന്തരമായി ഇറക്കി. മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം ഉയരത്തിൽ പറക്കവേ കുഞ്ഞിന് ശ്വാസതടസം നേരിട്ടതെന്നാണ് സൂചന.