- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുവായൂരിലെ മണികണ്ഠനുമായി ഷ്ബനയുടേത് രണ്ടാം വിവാഹം; ഭർതൃവീട്ടിൽ ഗർഭിണിയാണെന്ന് കള്ളം പറഞ്ഞു; ആശ വർക്കർ ബന്ധപ്പെട്ടപ്പോൾ നൽകിയ മറുപടികളും പരസ്പരവിരുദ്ധം; തമിഴ്നാട്ടിൽ വെച്ച് പ്രസവം നടന്നതായി കള്ളം പറഞ്ഞ് ഭർത്താവിനെ പോലും കുഞ്ഞിനെ കാണിച്ചില്ല; ഒടുവിൽ വ്യാജ ഗർഭം സത്യമാക്കാൻ കുട്ടിയെ തട്ടിക്കൊണ്ടു പോകൽ
പാലക്കാട്: പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ടുവന്ന കേസിൽ നടന്നത് സിനിമാക്കഥയെ പോലും വെല്ലുന്ന ട്വിസ്റ്റുകൾ. കൊടുവായൂർ സ്വദേശിനായിയ ഷബ്‌നയാണ് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായത്. ഇവരുടെ പേരിലും സംശയങ്ങൾ ഉണ്ടായിട്ടുണ്ട്. പൊലീസിനോട് ജമീല എന്നാണ് യുവതി പറഞ്ഞിരുന്നത്. ഭർത്താവിനോട് പോലും ഇവലർ കള്ളം പറഞ്ഞിരുന്നു എന്നാണ് സൂചനകൾ. ഈ കള്ളം മറയ്ക്കാൻ വേണ്ടിയാണ് നവജാത ശിശുവിനെ യുവതി തട്ടിക്കൊണ്ടു പോയത്.
ഞായറാഴ്ച രാവിലെയാണ് ഷബ്ന പൊള്ളാച്ചിയിലെ ആശുപത്രിയിൽനിന്ന് നാലുദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തത്. തുടർന്ന് ട്രെയിൻ മാർഗം പാലക്കാട് കൊടുവായൂരിലെ ഭർതൃവീട്ടിലേക്ക് വരികയായിരുന്നു. ഇവിടെനിന്നാണ് പൊലീസ് യുവതിയെ പിടികൂടിയത്. തുടർന്ന് കുഞ്ഞിനെ പൊള്ളാച്ചിയിൽ എത്തിച്ച് മാതാപിതാക്കൾക്ക് കൈമാറി.
കൊടുവായൂർ സ്വദേശിയായ മണികണ്ഠനാണ് ഷബ്നയുടെ ഭർത്താവ്. യുവതിയുടെ രണ്ടാംവിവാഹമാണിത്. നേരത്തെ ഭർതൃവീട്ടിലും അയൽക്കാരോടും താൻ ഗർഭിണിയാണെന്ന് യുവതി കള്ളം പറഞ്ഞിരുന്നു. ഈ കള്ളം സത്യമാണെന്ന് വരുത്താൻ വേണ്ടിയായിരുന്നു യുവതി കള്ളക്കളി മുഴുവൻ നടത്തിയത്. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞ് പ്രദേശത്തെ ആശ വർക്കർ ഇവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുമ്പോൾ പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചിരുന്നത്.
ഒടുവിൽ തമിഴ്‌നാട്ടിൽവെച്ച് പ്രസവം നടന്നതായി യുവതി ഭർതൃവീട്ടിൽ അറിയിച്ചു. എന്നാൽ കുഞ്ഞ് ഐ.സി.യുവിലാണെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ഭർത്താവിനെ പോലും കുഞ്ഞിനെ കാണിച്ചിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ഭർത്താവും ഭർതൃവീട്ടുകാരുമെല്ലാം കുഞ്ഞിനെ കാണാനായി തമിഴ്‌നാട്ടിലെ ആശുപത്രിയിൽ എത്തിയപ്പോളും കുഞ്ഞ് ഐ.സി.യുവിലാണെന്ന് പറഞ്ഞ് തിരികെ അയക്കുകയായിരുന്നു.
തുടർന്നാണ് കഴിഞ്ഞദിവസം രാവിലെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ തട്ടിയെടുത്തത് പാലക്കാട്ടെ വീട്ടിലേക്ക് വന്നത്. ഞായറാഴ്ച രാവിലെ ആശുപത്രിയിൽനിന്ന് കുഞ്ഞിനെ കാണാതായതോടെ പൊള്ളാച്ചി പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽനിന്നാണ് കുഞ്ഞിനെ തട്ടിയെടുത്ത യുവതി ആശുപത്രിയിൽനിന്ന് പൊള്ളാച്ചി ബസ് സ്റ്റാൻഡിലും തുടർന്ന് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലും എത്തിയതായി കണ്ടെത്തിയത്.
യുവതിക്കൊപ്പം മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതോടെ കുഞ്ഞുമായി യുവതി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതായും കണ്ടെത്തി. തുടർന്നാണ് തിങ്കളാഴ്ച പുലർച്ചെ പാലക്കാട് പൊലീസും പൊള്ളാച്ചി പൊലീസും നടത്തിയ സംയുക്ത അന്വേഷണത്തിൽ കൊടുവായൂരിലെ വീട്ടിൽനിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിനെ പൊലീസ് സംഘം തിരികെ പൊള്ളാച്ചിയിൽ എത്തിച്ച് മാതാപിതാക്കൾക്ക് കൈമാറി. ഷബ്നയ്ക്കൊപ്പം ഭർത്താവ് മണികണ്ഠനെയും പൊലീസ് സംഘം പൊള്ളാച്ചിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. എന്നാൽ ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.
ആദ്യവിവാഹത്തിൽ യുവതിക്ക് രണ്ട് മക്കളുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമ്പോൾ ഷബ്നയ്ക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടി ആദ്യവിവാഹത്തിലെ മകളാണെന്നാണ് നിഗമനം. എന്നാൽ ഈ പെൺകുട്ടിയെക്കുറിച്ച് മണികണ്ഠനോ വീട്ടുകാർക്കോ അറിവില്ല. മാത്രമല്ല, ഷബ്ന എന്ന പേരിലാണ് യുവതി മണികണ്ഠനെ വിവാഹം കഴിച്ചതെങ്കിലും പൊലീസിന്റെ പിടിയിലായപ്പോൾ ജമീല എന്ന പേരാണ് പറഞ്ഞിരിക്കുന്നത്. ഇതുസംബന്ധിച്ചും ദുരൂഹതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ