- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നണികളുടെ പ്രകടനപത്രികയ്ക്ക് ഇൻഫാം ബദൽ കാർഷിക മാർഗ്ഗരേഖ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ മുന്നണികൾ പുറത്തിറക്കിയ പ്രകടനപത്രികകൾ സ്ഥിരം പല്ലവിയ്ക്കപ്പുറം കർഷകരേയും കാർഷികപ്രശ്നങ്ങളേയും പ്രകൃതിയേയും മറന്നുകൊണ്ടുള്ളതാണെന്നും കാർഷികമേഖലയിലെ വിലയിടിവിന്റെയും വൻ സാമ്പത്തിക തകർച്ചയുടെയും പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന മുന്നണികൾ കർഷകരക്ഷയ്ക്കുതകുന്ന ഫലപ്രദമായ നിർദ്ദേശങ്ങളൊന്നും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇൻഫാം ദേശീയ സമിതി.ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളിൽ, സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട്, റീജണൽ ഡയറക്ടർ ഫാ.ജോസ് തറപ്പേൽ, ഫാ.ജോസ് കാവനാടി, ദേശീയ വൈസ് ചെയർമാൻ മൈതീൻ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്ജ്. ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി, സണ്ണി അഗസ്റ്റിൻ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ മുന്നണികൾ പുറത്തിറക്കിയ പ്രകടനപത്രികകൾ സ്ഥിരം പല്ലവിയ്ക്കപ്പുറം കർഷകരേയും കാർഷികപ്രശ്നങ്ങളേയും പ്രകൃതിയേയും മറന്നുകൊണ്ടുള്ളതാണെന്നും കാർഷികമേഖലയിലെ വിലയിടിവിന്റെയും വൻ സാമ്പത്തിക തകർച്ചയുടെയും പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന മുന്നണികൾ കർഷകരക്ഷയ്ക്കുതകുന്ന ഫലപ്രദമായ നിർദ്ദേശങ്ങളൊന്നും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇൻഫാം ദേശീയ സമിതി.
ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളിൽ, സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട്, റീജണൽ ഡയറക്ടർ ഫാ.ജോസ് തറപ്പേൽ, ഫാ.ജോസ് കാവനാടി, ദേശീയ വൈസ് ചെയർമാൻ മൈതീൻ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്ജ്. ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി, സണ്ണി അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുരയിൽ, ചെറിയാൻ കുന്നപ്പള്ളിൽ, തോമസ് കൊച്ചിക്കുന്നേൽ, ഒ.എം.ജോർജ്, ഷൈൻ ജെ.മാങ്ങഴ, ജെയ്സൺ ജോസഫ് വാലുമ്മേൽ എന്നിവർ അവലോകന ചർച്ചകൾക്ക് നേതൃത്വം നൽകി.
കാർഷികമേഖലയിലെ ഉത്പാദന സംഭരണ വിപണന മേഖലയ്ക്കാവശ്യമായ ബദൽ മാർഗ്ഗരേഖ ഇൻഫാം പുറത്തിറക്കി.
ദൈനംദിന ഭക്ഷണപാനീയങ്ങളിൽ പോലും മാരകതോതിൽ വിഷംകലർന്ന് ഗുരുതരരോഗങ്ങളിൽ മനുഷ്യസമൂഹം വീണുപോകുമ്പോഴും ഇതിനെതിരെ പ്രതികരിക്കുവാൻ പൊതുപ്രവർത്തകരും മുന്നണികളും തയ്യാറാകുന്നില്ല. ഭക്ഷ്യപദാർത്ഥങ്ങളിൽ ചേരുന്ന രാസവിഷ ഉല്പാദനം തന്നെ നിയന്ത്രിക്കുകയോ നിർത്തലാക്കുകയോ ചെയ്യണം. ൈജവകൃഷിക്ക് പ്രോത്സാഹനം നൽകി ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണ്.
പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളുടെ ഉല്പാദനം പരിമിതപ്പെടുത്തുകയും പ്രകൃതിക്കിണങ്ങിയ ബദൽ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് നിയമനിർമ്മാണസഭയുടെ ഉത്തരവാദിത്വമായി കണക്കാക്കുകയും വേണമെന്ന് മാർഗ്ഗരേഖയിൽ പറയുന്നു.
കാർഷിക വിളകളുടെ വിലസ്ഥിരതയ്ക്കായി ശീതീകരണ സംവിധാനം പ്രധാന കർഷകകേന്ദ്രങ്ങളിൽഅടിയന്തരമായി ആരംഭിക്കണം. വിളവെടുപ്പുകാലത്ത് കുറഞ്ഞവിലയ്ക്ക് ഉല്പന്നങ്ങൾ വിറ്റൊഴിവാക്കാൻ കർഷകർ നിർബന്ധിക്കപ്പെടുന്നു. പിന്നീട് ഇതേ ഉല്പന്നങ്ങൾ അമിതവില നൽകി പൂഴ്ത്തിവയ്പ്പുകാരിൽ നിന്ന് വാങ്ങേണ്ട ഗതികേടും ഉപഭോക്താക്കൾക്കുണ്ടാകുന്നു. ശീതീകരണ സംവിധാനം ഏർപ്പെടുത്തിയാൽ ഇതിന് ഒരു പരിഹാരമുണ്ടാകുമെന്നും ഇൻഫാം മാർഗ്ഗരേഖയിൽ പറയുന്നു.
ഇതര സംസ്ഥാനങ്ങളിലേപ്പോലെ കാർഷികമേഖലയ്ക്കാവശ്യമായ വൈദ്യുതി, ജലസേചന സംവിധാനങ്ങൾ പൂർണ്ണമായും സൗജന്യമാക്കണം. പലിശരഹിത കാർഷിക വായ്പകൾ യഥാർത്ഥ കർഷകന് ലഭ്യമാക്കണം. ഇപ്രകാരം എടുക്കുന്ന വായ്പകൾ കാർഷികമേഖലയിൽ വിനിയോഗിക്കപ്പെടുന്നുണ്ടോയെന്ന് അധികൃതർ നേരിൽ ബോധ്യപ്പെടണം. കർഷകരുടെ കുട്ടികളുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പലിശരഹിത വായ്പകൾ അനുവദിക്കുകയും തിരിച്ചടവ് കാലാവധി ആനുപാതികമായി വർദ്ധിപ്പിക്കുകയും വേണം.
എം.പി.. എം.എൽ.എ. മുതൽ പഞ്ചായത്തംഗം വരെയുള്ള ജനപ്രതിനിധികൾക്ക് ലഭിക്കുന്ന വേതനത്തിന് പലതവണ വർദ്ധനവു വരുത്തിയപ്പോഴും ഇവർ സൗകര്യപൂർവ്വം കർഷകരെ മറന്നു. ദിവസേന 20 രൂപ നിരക്കിൽ ലഭിക്കുന്ന നാമമാത്ര പെൻഷൻതുക പോലും കൃത്യമായി ലഭിക്കുന്നില്ല. ജനപ്രതിനിധികൾക്കുലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങൾക്ക് ആനുപാതികമായുള്ള പെൻഷൻ തുക കർഷകർക്ക് നൽകാനുള്ള സാമാന്യ മര്യാദ നിയമനിർമ്മാതാക്കൾ കാണിക്കണമെന്നും മാർഗ്ഗരേഖയിൽ ശക്തമായി ആവശ്യപ്പെടുന്നു.
ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടും നിഷേധനിലപാടുകളും അന്താരാഷ്ട്ര കരാറുകളും മൂലം കാർഷികമേഖലയിലുണ്ടായ വിലത്തകർച്ചയ്ക്ക് ആര് പരിഹാരം കാണുമെന്ന ചോദ്യവും ഇൻഫാം ഉന്നയിക്കുന്നു. ഇപ്രകാരമുണ്ടായ വിലത്തകർച്ചയാൽ കാർഷികമേഖലയിലുണ്ടായ കാർഷിക കടം പൂർണ്ണമായും കർഷകരിൽ നിന്ന് ഒഴിവാക്കണം.
പരിസ്ഥിതിയുടെ സംരക്ഷകർ എക്കാലവും കർഷകരാണ്. എന്നാൽ പരിസ്ഥിതിയുടെ മറവിൽ വിദേശ ഏജൻസികളിൽ നിന്ന് വൻ തുകകൾ കൈപ്പറ്റുന്ന ഇന്ത്യയിലെ കപട പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷണവിധേയമാക്കുകയും കേന്ദ്രസർക്കാർ കൈപ്പറ്റുന്ന കാർബൺ ഫണ്ട് കർഷകർക്ക് ലഭ്യമാക്കണമെന്നും മാർഗ്ഗരേഖ സൂചിപ്പിക്കുന്നു.
കാർഷികവിള ഇൻഷുറൻസ് കൃഷിച്ചെലവിന് ആനുപാതികമായി നിജപ്പെടുത്തുകയും സമയബന്ധിതമായി ലഭ്യമാക്കുകയും ഇൻഷുറൻസ് പ്രീമിയം സർക്കാർ നൽകുകയും വേണം.
ഗാട്ട്, ലോകവ്യാപാരസംഘടന, ആസിയാൻ തുടങ്ങിയ അന്താരാഷ്ട്ര കരാറുകൾ കാർഷികമേഖലയുടെ തകർച്ചയ്ക്ക് വഴിതെളിച്ചു. ഈ കരാറുകളുടെയും ഇതര സ്വതന്ത്രവ്യാപാരക്കരാറുകളുടെയും അനന്തരഫലമാണ് ഇന്ന് കാർഷികോല്പന്നങ്ങളുടെ വിലയിടിവിന്റെ പ്രധാനകാരണം. കേന്ദ്രസർക്കാർ 2016 സെപ്റ്റംബറിൽ ഒപ്പിടാനൊരുങ്ങുന്ന തെക്കുകിഴക്കൻ സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി കാർഷികമേഖലയുടെ തകർച്ചയുടെ തുടർച്ചയാകും. ഇറക്കുമതിച്ചുങ്കം പരിപൂർണമായി എടുത്തുകളഞ്ഞുള്ള ഈ സ്വതന്ത്രവ്യാപാരക്കരാറിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും ഇൻഫാം ബദൽ കാർഷികമാർഗ്ഗരേഖയിൽ ആവശ്യപ്പെട്ടു.
കാർഷികമേഖലയെ അനുഭാവപൂർവ്വം പരിഗണിക്കുന്ന വ്യക്തികളേയും മുന്നണിയേയും വിജയിപ്പിക്കുന്നതിന് കർഷകസമൂഹം തയ്യാറാകണമെന്നും "കർഷകരെ സംരക്ഷിക്കുന്നവരെ സഹായിക്കുക കർഷകരെ സഹായിക്കുന്നവരെ സംരക്ഷിക്കുക' എന്നതാണ് ഇൻഫാമിന്റെ നിലപാടെന്നും നേതൃസമ്മേളനം വ്യക്തമാക്കി.