- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് റബറൈസേഷൻ അട്ടിമറി; അന്വേഷണവും നടപടിയും വേണം: ഇൻഫാം
കോട്ടയം: റബറിന്റെ വിലയിടിവുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിലെ ലക്ഷക്കണക്കിന് കർഷകർക്ക് പ്രതീക്ഷയേകി യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച് നടപ്പിലാക്കാതെപോയ റോഡ് റബറൈസേഷൻ പദ്ധതി അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ച് സമഗ്രമായ അന്വേഷണവും നടപടിയും വേണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. റോഡ് റബറൈസേഷൻ ദേശീയ നയമാക്കണമെന്ന് കേന്ദ്രസർക്കാരിൽ നിവേദനം സമർപ്പിച്ച് ആവശ്യപ്പെട്ടവർ തന്നെ ഇത് അട്ടിമറിച്ചത് റബർ കർഷകരോടുള്ള ക്രൂരതയും വഞ്ചനയുമാണ്. റോഡ് റബറൈസേഷൻ ചെയ്യുക എന്നത് യുഡിഎഫ് സർക്കാരിന്റെ നയവും തീരുമാനവുമായിരുന്നുവെന്നും എന്നാൽ കരാറുകാരും ഉദ്യോഗസ്ഥരുമാണ് ഇത് അട്ടിമറിച്ചതെന്നുമുള്ള മുൻ ധനകാര്യ മന്ത്രി കെ.എം.മാണിയുടെ പ്രസ്ഥാവന മുഖവിലയ്‌ക്കെടുക്കേണ്ടതാണ്. യുഡിഎഫിൽ ചില ചർച്ചകൾ നടന്നുവെന്നതല്ലാതെ അങ്ങനെയൊരു തീരുമാനവും നയവുമില്ലെന്നുള്ള മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുട്ടിയുടെ വിരുദ്ധ പ്രസ്ഥാവനയും കൂട്ടിവായിക
കോട്ടയം: റബറിന്റെ വിലയിടിവുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിലെ ലക്ഷക്കണക്കിന് കർഷകർക്ക് പ്രതീക്ഷയേകി യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച് നടപ്പിലാക്കാതെപോയ റോഡ് റബറൈസേഷൻ പദ്ധതി അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ച് സമഗ്രമായ അന്വേഷണവും നടപടിയും വേണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
റോഡ് റബറൈസേഷൻ ദേശീയ നയമാക്കണമെന്ന് കേന്ദ്രസർക്കാരിൽ നിവേദനം സമർപ്പിച്ച് ആവശ്യപ്പെട്ടവർ തന്നെ ഇത് അട്ടിമറിച്ചത് റബർ കർഷകരോടുള്ള ക്രൂരതയും വഞ്ചനയുമാണ്. റോഡ് റബറൈസേഷൻ ചെയ്യുക എന്നത് യുഡിഎഫ് സർക്കാരിന്റെ നയവും തീരുമാനവുമായിരുന്നുവെന്നും എന്നാൽ കരാറുകാരും ഉദ്യോഗസ്ഥരുമാണ് ഇത് അട്ടിമറിച്ചതെന്നുമുള്ള മുൻ ധനകാര്യ മന്ത്രി കെ.എം.മാണിയുടെ പ്രസ്ഥാവന മുഖവിലയ്‌ക്കെടുക്കേണ്ടതാണ്. യുഡിഎഫിൽ ചില ചർച്ചകൾ നടന്നുവെന്നതല്ലാതെ അങ്ങനെയൊരു തീരുമാനവും നയവുമില്ലെന്നുള്ള മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുട്ടിയുടെ വിരുദ്ധ പ്രസ്ഥാവനയും കൂട്ടിവായിക്കേണ്ടതാണ്.
റബർ വിലയിടിവിന്റെ പശ്ചാത്തലത്തിൽ റോഡ്പണിക്ക് റബർ ചേർന്ന ടാർമിശ്രിതം ഉപയോഗിക്കാൻ 2014 ഒക്‌ടോബറിൽ ചേർന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനം നടപ്പിലാക്കാതെ അട്ടിമറിക്കാൻ പ്രവർത്തിച്ച രാഷ്ട്രീയ, ഉദ്യോഗസ്ഥ, കരാറുകാരെയും, വൻ അഴിമതിക്കു കൂട്ടുനിന്നവരേയും വെളിച്ചത്തുകൊണ്ടുവരുവാൻ എൽഡിഎഫ് സർക്കാർ തയ്യാറാകണമെന്നും വിലത്തകർച്ചമൂലം ബുദ്ധിമുട്ടുന്ന റബർ കർഷകരുടെ രക്ഷയ്ക്കായുള്ള സംസ്ഥാന സർക്കാരിന്റെ ക്രിയാത്മക പദ്ധതികളും തുടർനടപടികളും പ്രഖ്യാപിക്കണമെന്നും വി സിസെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.