- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക പ്രശ്നം പരിഹരിക്കാൻ പുതിയ നയം വേണം: മാർ അറയ്ക്കൽ
മൂവാറ്റുപുഴ: കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ പുതിയ നയം രൂപീകരിക്കണമെന്ന് ഇൻഫാം രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ. കാർഷിക മേഖലയിലെ പതനവും അതിജീവന സാധ്യതകളും എന്ന സെമിനാർ മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇൻഫാമിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കാർഷികമേളയുടെ ഭാഗമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷികോത്പന്നങ്ങൾക്കു ന്യായവില ലഭിക്കാതെ കർഷകൻ ദുരിതത്തിലാണ്. കാർഷിക മേഖലയിൽ നിലവിലുള്ള സ്ഥിതിക്കു മാറ്റം വരണമെന്നു മാർ മാത്യു അറയ്ക്കൽ പറഞ്ഞു. കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം, രോഗകീട പ്രതിരോധ പ്രവർത്തനങ്ങൾ, നടീൽ വസ്തുക്കളുടെ ഉത്പാദനവും വിതരണവും തുടങ്ങിയ കാര്യങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ സാധിക്കണമെന്നു നാളികേര വികസന ബോർഡ് ചെയർമാൻ ടികെ ജോസ് സൂചിപ്പിച്ചു. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ സെക്രട്ടറി ഫാ. ജോർജ് പൊട്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ഇൻഫാം ദേശീയ ട്രസ്റ്റി ഡോ. എംസി ജോർജ്, സംസ്ഥാന കൺവ
മൂവാറ്റുപുഴ: കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ പുതിയ നയം രൂപീകരിക്കണമെന്ന് ഇൻഫാം രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ. കാർഷിക മേഖലയിലെ പതനവും അതിജീവന സാധ്യതകളും എന്ന സെമിനാർ മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇൻഫാമിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കാർഷികമേളയുടെ ഭാഗമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷികോത്പന്നങ്ങൾക്കു ന്യായവില ലഭിക്കാതെ കർഷകൻ ദുരിതത്തിലാണ്. കാർഷിക മേഖലയിൽ നിലവിലുള്ള സ്ഥിതിക്കു മാറ്റം വരണമെന്നു മാർ മാത്യു അറയ്ക്കൽ പറഞ്ഞു.
കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം, രോഗകീട പ്രതിരോധ പ്രവർത്തനങ്ങൾ, നടീൽ വസ്തുക്കളുടെ ഉത്പാദനവും വിതരണവും തുടങ്ങിയ കാര്യങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ സാധിക്കണമെന്നു നാളികേര വികസന ബോർഡ് ചെയർമാൻ ടികെ ജോസ് സൂചിപ്പിച്ചു.
ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ സെക്രട്ടറി ഫാ. ജോർജ് പൊട്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ഇൻഫാം ദേശീയ ട്രസ്റ്റി ഡോ. എംസി ജോർജ്, സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട്, ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, ദേശീയ വൈസ്‌ചെയർമാൻ കെ മൈതീൻഹാജി, ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി, ഇൻഫാം കോട്ടയം ജില്ലാ പ്രസിഡന്റ് കെഎസ് മാത്യു എന്നിവർ പ്രസംഗിച്ചു.