- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരദേശ നിയന്ത്രണ വിജ്ഞാപനത്തിലെ ജനവിരുദ്ധ നിർദ്ദേശങ്ങൾ പിൻവലിക്കുക: ഇൻഫാം ദേശീയസമിതി
കൊച്ചി: കേന്ദ്ര സർക്കാരിന്റെ തീരദേശ നിയന്ത്രണവിജ്ഞാപനം 2011 ന്റെ മറവിൽ തീരദേശവാസികളായ ജനസമൂഹത്തിന്റെ ജീവിതത്തിന് വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നും ഭൂമിശാസ്ത്രമായ പ്രത്യേകതയും തീരത്തെ ജനസാന്ദ്രതയും പരിഗണിച്ച് വിജ്ഞാപനത്തിലെ ഭവനനിർമ്മാണത്തിനായുള
കൊച്ചി: കേന്ദ്ര സർക്കാരിന്റെ തീരദേശ നിയന്ത്രണവിജ്ഞാപനം 2011 ന്റെ മറവിൽ തീരദേശവാസികളായ ജനസമൂഹത്തിന്റെ ജീവിതത്തിന് വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നും ഭൂമിശാസ്ത്രമായ പ്രത്യേകതയും തീരത്തെ ജനസാന്ദ്രതയും പരിഗണിച്ച് വിജ്ഞാപനത്തിലെ ഭവനനിർമ്മാണത്തിനായുള്ള ദൂരപരിധി നിയന്ത്രണം പൂർണ്ണമായും ഒഴിവാക്കണമെന്നും ഇൻഫാം ദേശീയസമിതി ആവശ്യപ്പെട്ടു.
തീരദേശ നിയന്ത്രണവിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കുമെന്ന സർക്കാർ ഉറപ്പ് ഇതുവരെയും പാലിക്കപ്പെടാത്തത് ദുഃഖകരമാണ്. ഈ വിജ്ഞാപനം മൂലം തീരദേശവാസികൾക്ക് വീടുകൾ പുതുക്കി പണിയുന്നതിനോ പുതിയ വീടുകൾ നിർമ്മിക്കുന്നതിനോ സാധ്യമല്ല. സ്വന്തമായിട്ടുള്ള ഭൂമിയിൽ പോലും ജീവിക്കുവാനായി ഭവനം പണിയുവാൻ സാധിക്കാത്ത രീതിയിൽ നിയമക്കുരുക്കുകൾ സൃഷ്ടിക്കുന്നതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും പൗരാവകാശത്തിനോടുള്ള വെല്ലുവിളിയാണ്. പാർപ്പിടം ഒരു പൗരന്റെ ജന്മാവകാശമാണ്. അതു നിഷേധിക്കുന്ന ഭരണ ഉദ്യോഗസ്ഥ നേതൃത്വങ്ങളുടെ ധിക്കാരപരമായ നിലപാടിനെ ഒരിക്കലും അംഗീകരിച്ചുകൊടുക്കാനാവില്ലെന്നും ശക്തമായി എതിർക്കുമെന്നും ഇൻഫാം ദേശീയസമിതി സൂചിപ്പിച്ചു.
തീരദേശത്തെയും മലയോരങ്ങളിലെയും ജനങ്ങളുടെ സംരക്ഷണം ജനാധിപത്യസർക്കാർ ഉറപ്പാക്കണം. പരിസ്ഥിതിസംരക്ഷണത്തോടൊപ്പം മനുഷ്യന്റെ ജീവനും സ്വത്തിനും കിടപ്പാടത്തിനും സുരക്ഷിതത്വമേകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. ജനിച്ചുവീണ മണ്ണിൽ അന്യനേപ്പോലെകഴിയേണ്ടിവരുന്ന മലയോര വാസികളുടെയും സ്വന്തം സ്ഥലത്ത് നിയമനിയന്ത്രണത്തിലൂടെ വീടുവയ്ക്കാൻ സാധിക്കാത്ത തീരദേശജനതകളുടെയും ജീവിതസാഹചര്യങ്ങൾക്ക് സമാനതകളുണ്ട്. ഇരുകൂട്ടരുടെയും ജീവിക്കാൻ വേണ്ടിയള്ള പോരാട്ടസമരങ്ങൾക്ക് ഇൻഫാം നേതൃത്വവും പിന്തുണയും കൊടുക്കുമെന്ന് ദേശീയസമിതി പ്രഖ്യാപിച്ചു.
ഇൻഫാം രക്ഷാധികാരി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ ദേശീയ സമിതി ഉദ്ഘാടനം ചെയ്തു. ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പിസി സിറിയക്, ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ, ദേശീയ ട്രസ്റ്റി ഡോ. എം സി ജോർജ്ജ്, കെ മൊയ്തീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ എന്നിവർ സംസാരിച്ചു. ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെഎസ് മാത്യു മാമ്പറമ്പിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.