കൊച്ചി: ഇൻഫാം നാഷണൽ കൗൺസിൽ 14ന് (ശനി) കൊച്ചി പാലാരിവട്ടം പി.ഒ.സി.യിൽ ചേരുന്നു.  രാവിലെ 10:30 ന് ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും.  ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും.  തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര, മാഹാരാഷ്ട്ര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ കർഷക പ്രസ്ഥാനങ്ങളുമായി ഇൻഫാം സഹകരിച്ചു പ്രവർത്തിക്കുന്നതിന്റെയും കേരളത്തിലെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെയും കർമ്മപരിപാടികൾക്ക് സമ്മേളനം രൂപം നൽകും.  ഇൻഫാം ദേശീയ ഉപദേശകസമിതിയും രുപീകരിക്കുന്നതാണ്.

11:30 ന് ആരംഭിക്കുന്ന കേന്ദ്ര-സംസ്ഥാന ജറ്റ് അവലോകനത്തിൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ മോഡറേറ്ററായിരിക്കും.  ഇൻഫാം ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്ജ് എന്നിവർ അവലോകന പ്രന്ധങ്ങൾ അവതരിപ്പിക്കും. കേന്ദ്ര-സംസ്ഥാന ജറ്റുകൾ സംന്ധിച്ചുള്ള കാർഷിക മേഖലയുടെ വിലയിരുത്തലുകളും നിലപാടുകളും സമ്മേളനത്തിലുണ്ടാകും.  കേരളത്തിലെ വിവിധ കർഷക പ്രസ്ഥാനങ്ങളുടെ പൊതുവേദിയായ ''ദ പീപ്പിൾ''ന് ദേശീയ സമിതി ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിക്കും.

ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, കെ.മൈതീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ.ജോസ് മോനിപ്പള്ളി, ഫാ.ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ.ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ.എസ്.മാത്യു മാമ്പറമ്പിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.