- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷികപ്രതിസന്ധി: ഇൻഫാം ദേശീയസമിതി നാളെ കൊച്ചിയിൽ
കൊച്ചി: കാർഷികമേഖലയിലെ പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇൻഫാം ദേശീയ സമിതിയുടെ അടിയന്തരസമ്മേളനം ആറിന് രാവിലെ 10.30 ന് കൊച്ചിയിൽ ചേരുന്നു. പാലാരിവട്ടം പിഒസിയിൽ ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയിൽ മൂവാറ്റുപുഴ ബിഷപ്പ് എബ്രഹാം മാർ ജൂലിയോസ് ഉദ്ഘാടനം ചെയ്യും. കാർഷികമേഖലയിലെ ആനുകാലിക പ്രശ്നങ്ങ
കൊച്ചി: കാർഷികമേഖലയിലെ പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇൻഫാം ദേശീയ സമിതിയുടെ അടിയന്തരസമ്മേളനം ആറിന് രാവിലെ 10.30 ന് കൊച്ചിയിൽ ചേരുന്നു. പാലാരിവട്ടം പിഒസിയിൽ ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയിൽ മൂവാറ്റുപുഴ ബിഷപ്പ് എബ്രഹാം മാർ ജൂലിയോസ് ഉദ്ഘാടനം ചെയ്യും. കാർഷികമേഖലയിലെ ആനുകാലിക പ്രശ്‌നങ്ങളെക്കുറിച്ച് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ വിഷയാവതരണവും കാർഷിക പ്രതിസന്ധിയിലെ ബദൽ സംവിധാനങ്ങളെക്കുറിച്ച് നാളികേര ബോർഡ് ചെയർമാൻ ടികെ ജോസ് ഐഎഎസ് മുഖ്യപ്രഭാഷണവും നടത്തും.
ഇൻഫാം ദേശീയ പ്രസിഡന്റ് പിസി സിറിയക്, കെ െമെതീൻ ഹാജി, ഫാ. ആന്റണി കൊഴുവനാൽ, ഡോ. എംസി ജോർജ്, ഫാ. ജോസ് മോനിപ്പള്ളി. ഫാ. ജോസ് പൊട്ടയ്ക്കൽ, ജോയി തെങ്ങുംകുടി, ജോസ് എടപ്പാട്ട്, ജോസഫ് കാരിയാങ്കൽ, ബേബി പെരുമാലിൽ തുടങ്ങിയവർ സംസാരിക്കും. ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ സമാപനസന്ദേശം നൽകും. കാർഷിക പ്രശ്‌നങ്ങളിന്മേലുള്ള തുടർപ്രക്ഷോഭങ്ങൾക്കും കർഷകനിലപാടുകൾക്കും സമ്മേളനം രൂപരേഖ തയ്യാറാക്കും. ജനുവരി 15 ന് ഇൻഫാം കർഷകദിനമായി സംസ്ഥാനവ്യാപകമായി ആചരിക്കും.