- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ സബ്‌സിഡി-കർഷകരെ വാഗ്ദാനം നൽകി വഞ്ചിച്ചാൽ ശക്തമായി തിരിച്ചടിക്കും: ഇൻഫാം
കോട്ടയം: ഒരു റബർ കർഷകൻ വിൽക്കുന്ന പരമാവധി 3600 കിലോ റബറിന് വരെ സബ്‌സിഡിയെന്ന പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പുറകോട്ടുപോയാൽ ശക്തമായി പ്രതികരിക്കുമെന്നും റബർ ഉത്തേജനപദ്ധതി ഉയർത്തിക്കാട്ടി കർഷക സമരങ്ങളെ നിർവീര്യമാക്കി അനിയന്ത്രിതമായ ഇറക്കുമതിക്ക് സർക്കാർ പിന്തുണയോടെ കളമൊരുങ്ങിയിരിക്കുകയാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവല
കോട്ടയം: ഒരു റബർ കർഷകൻ വിൽക്കുന്ന പരമാവധി 3600 കിലോ റബറിന് വരെ സബ്‌സിഡിയെന്ന പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പുറകോട്ടുപോയാൽ ശക്തമായി പ്രതികരിക്കുമെന്നും റബർ ഉത്തേജനപദ്ധതി ഉയർത്തിക്കാട്ടി കർഷക സമരങ്ങളെ നിർവീര്യമാക്കി അനിയന്ത്രിതമായ ഇറക്കുമതിക്ക് സർക്കാർ പിന്തുണയോടെ കളമൊരുങ്ങിയിരിക്കുകയാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.
റബർ സബ്‌സിഡി പദ്ധതിയിൽ 1.15 ലക്ഷം കർഷകർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഓഗസ്റ്റ് 17 ആകുമ്പോഴേയ്ക്കും മൂന്നു ലക്ഷത്തോളമാകും. ലാറ്റക്‌സ് ഉല്പാദകർക്കും സഹായധനം പ്രഖ്യാപിച്ചിട്ടുള്ളപ്പോൾ വരുംദിവസങ്ങളിൽ കൂടുതൽ റബർ കർഷകർ സഹായധനപദ്ധതിയിൽ രജിസ്റ്റർ ചെയ്യും. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 300 കോടി വിതരണം ചെയ്യുമ്പോൾ പരമാവധി 100 കിലോ റബറിനു മാത്രമേ സഹായധനം ലഭിക്കുകയുള്ളൂവെന്നത് വ്യക്തമാണ്. അതേസമയം ലാറ്റക്‌സ് ഉല്പാദകരുൾപ്പെടെ അഞ്ചുലക്ഷം പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ വർദ്ധിപ്പിച്ച ഭൂനികുതിയിനത്തിൽ 500 കോടി രൂപയാണ് സർക്കാർ ഖജനാവിലേയ്ക്ക് എത്തിച്ചേരുക. മഴമൂലം ടാപ്പിംഗിൽ നിന്ന് കർഷകർ മാറിനിൽക്കുകയാണിപ്പോൾ. ഉല്പാദനം വളരെയേറെ കുറഞ്ഞിട്ടും വിലയിടിവ് അതിരൂക്ഷമായി തുടരുന്നു. വൻകിട റബർ വ്യാപാരികൾ വിപണിയിൽ നിന്ന് മാറിനിൽക്കുന്നതുകൊണ്ട് ചെറുകിട റബർ വ്യാപാരികളും കർഷകരിൽ നിന്ന് റബർ സ്വീകരിക്കാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേന്ദ്രസർക്കാർ ഇറക്കുമതി നിയന്ത്രിക്കുകയും സംസ്ഥാന സർക്കാർ റബർ നേരിട്ട് സംഭരിക്കുകയും ചെയ്യാതെ ഇന്നത്തെ പ്രതിസന്ധിക്ക് താല്ക്കാലികമായിട്ടുപോലും പരിഹാരമാവില്ലെന്നും വരാൻ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സഹായധന പദ്ധതി വലിച്ചുനീട്ടുന്ന രാഷ്ട്രീയതന്ത്രം കർഷകർ തിരിച്ചറിയുന്നുവെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.