- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക മേഖലയിൽ വിദേശനിക്ഷേപം കർഷകന്റെ നടുവൊടിക്കും: ഇൻഫാം
കൊച്ചി: കാർഷിക മേഖല ഒന്നടങ്കം വിദേശനിക്ഷേപത്തിനായി തുറന്നുകൊടുക്കുവാനുള്ള കേന്ദ്രസർക്കാർ നീക്കം ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകസമൂഹത്തിന്റെ ജീവിതത്തെ വൻ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നും കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കുവാൻ തയ്യാറാകണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ.കഴിഞ്ഞ
കൊച്ചി: കാർഷിക മേഖല ഒന്നടങ്കം വിദേശനിക്ഷേപത്തിനായി തുറന്നുകൊടുക്കുവാനുള്ള കേന്ദ്രസർക്കാർ നീക്കം ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകസമൂഹത്തിന്റെ ജീവിതത്തെ വൻ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നും കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കുവാൻ തയ്യാറാകണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ.
കഴിഞ്ഞ നാളുകളിൽ കേന്ദ്രസർക്കാർ ഏർപ്പെട്ട ആസിയാൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കരാറുകളെത്തുടർന്നും വിവിധ ഉൽപന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതിയിലൂടെയും കാർഷിക വിളകളുടെ വിലയിടിഞ്ഞ് ഈ മേഖലയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ഈയവസരത്തിൽ വൻകിട വിദേശ കോർപ്പറേറ്റുകൾക്ക് നിക്ഷേപത്തിനായി ഇന്ത്യയുടെ കാർഷിക മേഖല തുറന്നുകൊടുക്കുന്നത് സാധാരണ കർഷകന് ഇരുട്ടടിയാണ്. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും കർഷകനെ സംരക്ഷിക്കുവാനുമുള്ള ക്രിയാത്മക പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ മുൻഗണന നൽകേണ്ടത്.
ഖനനം, വ്യോമയാനം, ബാങ്കിങ് മേഖലകൾ എന്നിവയ്ക്ക് തുല്യമായി കാർഷിക മേഖലയെ കാണുന്നത് ശരിയായ രീതിയല്ല. റബർ, ഏലം ഉൾപ്പെടെ വിവിധ കാർഷിക നാണ്യവിളകളുടെ വിലത്തകർച്ചമൂലമുള്ള വൻ ജീവിത പ്രതിസന്ധിയിൽ ക്രിയാത്മക നടപടികൾക്കുപോലും തയ്യാറാകാതെ കേന്ദ്രസർക്കാർ മുഖം തിരിഞ്ഞുനിൽക്കുമ്പോൾ ഈ മേഖലയിൽ വിദേശനിക്ഷേപത്തിനായി വാതിൽ തുറന്നുകൊടുക്കുന്നത് ആത്മഹത്യാപരമാണെന്നും വിസി സെബാസ്റ്റ്യൻ സൂചിപ്പിച്ചു.