- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ ബോർഡ് നാഥനില്ലാക്കളരി; കർഷകനെ സഹായിക്കുന്നതിൽ പരാജയപ്പെട്ടു: ഇൻഫാം
കോട്ടയം: റബർ കർഷകനെ അതിരൂക്ഷമായ പ്രതിസന്ധിയിൽ സഹായിക്കാൻ ഉത്തരവാദിത്വപ്പെട്ട റബർ ബോർഡ് ക്രിയാത്മക ഇടപെടലുകൾ നടത്തുന്നതിൽ പരാജയപ്പെട്ടുവെന്നും നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നുവെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വിസി സെബാസ്റ്റ്യൻ ആരോപിച്ചു. റബർ കിലോഗ്രാമിന് 240 രൂപയിൽ നിന്ന് 90 രൂപയായി വിലയിടിഞ്ഞിട്ട് എന്തു ഇടപെടലാണ് റബർ ബോർഡ് നടത്തിയത്. കേരളത്തിലെ 12 ലക്ഷത്തോളം റബർ കർഷകരുടെ യഥാർത്ഥ സാമ്പത്തിക തകർച്ച കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിൽ റബർ ബോർഡിലെ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിച്ചില്ല. റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതിക്ക് കളമൊരുക്കിയത് റബർ ഉല്പാദനത്തിന്റെയും ഉപയോഗത്തിന്റെയും കൃത്യതയില്ലാത്ത കണക്കുകളും ബോർഡിന്റെ ഉന്നതങ്ങളിലുള്ളവരുടെ വ്യവസായലോബികളോടുള്ള മൃദുസമീപനവുമാണ്. 2014 ഫെബ്രുവരി 28 ന് കാലാവധി പൂർത്തിയാക്കിയ റബർ ബോർഡിന്റെ ഡയറക്ടർ ബോർഡ് ഇതുവരെയും പുനഃസംഘടിപ്പിക്കപ്പെട്ടിട്ടില്ല. പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴും ചെയർമാൻ ഉൾപ്പെടെ ഉത്തരവാദിത്വപ്പെട്ട ഉന്നത ഉദ്യോ
കോട്ടയം: റബർ കർഷകനെ അതിരൂക്ഷമായ പ്രതിസന്ധിയിൽ സഹായിക്കാൻ ഉത്തരവാദിത്വപ്പെട്ട റബർ ബോർഡ് ക്രിയാത്മക ഇടപെടലുകൾ നടത്തുന്നതിൽ പരാജയപ്പെട്ടുവെന്നും നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നുവെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വിസി സെബാസ്റ്റ്യൻ ആരോപിച്ചു.
റബർ കിലോഗ്രാമിന് 240 രൂപയിൽ നിന്ന് 90 രൂപയായി വിലയിടിഞ്ഞിട്ട് എന്തു ഇടപെടലാണ് റബർ ബോർഡ് നടത്തിയത്. കേരളത്തിലെ 12 ലക്ഷത്തോളം റബർ കർഷകരുടെ യഥാർത്ഥ സാമ്പത്തിക തകർച്ച കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിൽ റബർ ബോർഡിലെ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിച്ചില്ല. റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതിക്ക് കളമൊരുക്കിയത് റബർ ഉല്പാദനത്തിന്റെയും ഉപയോഗത്തിന്റെയും കൃത്യതയില്ലാത്ത കണക്കുകളും ബോർഡിന്റെ ഉന്നതങ്ങളിലുള്ളവരുടെ വ്യവസായലോബികളോടുള്ള മൃദുസമീപനവുമാണ്. 2014 ഫെബ്രുവരി 28 ന് കാലാവധി പൂർത്തിയാക്കിയ റബർ ബോർഡിന്റെ ഡയറക്ടർ ബോർഡ് ഇതുവരെയും പുനഃസംഘടിപ്പിക്കപ്പെട്ടിട്ടില്ല. പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴും ചെയർമാൻ ഉൾപ്പെടെ ഉത്തരവാദിത്വപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ കേന്ദ്രസർക്കാർ മുഖംതിരിഞ്ഞുനിൽക്കുകയാണ്. ഗാട്ട് കരാറിൽ റബറിനെ കാർഷികോല്പന്നമാക്കാതെ വ്യവസായിക ആവശ്യങ്ങൾക്കുള്ള അസംസ്‌കൃത വസ്തുവായി നിശ്ചയിച്ചപ്പോഴും ലോകവ്യാപാര സംഘടനയിൽ ഇറക്കുമതിച്ചുങ്കം പരമാവധി 25 ശതമാനമായി നിജപ്പെടുത്തിയപ്പോഴും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള റബർബോർഡ് കർഷകരെ മറന്ന് നിശബ്ദ സേവനം നടത്തുകയായിരുന്നുവെന്ന് വിസി സെബാസ്റ്റ്യൻ പറഞ്ഞു.
റബർ കർഷകരോടുള്ള പ്രതിബദ്ധത മറന്ന് മുഖംതിരിഞ്ഞുനിൽക്കുന്ന വെറുമൊരു കേന്ദ്ര സർക്കാർ സ്ഥാപനമായി റബർ ബോർഡ് അധഃപതിച്ചിരിക്കുകയാണെങ്കിൽ കൂടി ഇന്ത്യയിലെ റബർ ഉല്പാദനത്തിന്റെ 90 ശതമാനവും കേരളത്തിലാണന്നിരിക്കെ റബർ ബോർഡ് ആസ്ഥാനം ഇവിടെനിന്നും മാറ്റാൻ നടത്തുന്ന ചില കേന്ദ്രങ്ങളുടെ ഗൂഢശ്രമങ്ങൾ എതിർക്കപ്പെടണം. ആഗോളപ്രതിഭാസമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിലും വൻവിലത്തകർച്ചയിൽ കർഷകർ ടാപ്പിംഗിൽ നിന്ന് മാറിനിൽക്കുന്നതിനാലും റബറുല്പാദനത്തിൽ ഇടിവുണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ റബർ ബോർഡ് ആസ്ഥാനം കേരളത്തിൽ നിന്നു മാറ്റണമെന്ന് വാശിപിടിക്കുന്നത് നിർഭാഗ്യകരമാണെന്നും വിസി സെബാസ്റ്റ്യൻ സൂചിപ്പിച്ചു.