- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇൻഫാം
കോട്ടയം: മണ്ണിൽ പണിയെടുക്കുകയും മരങ്ങൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കുകയും ചെയ്യുന്ന കർഷകനേയും കാർഷികമേഖലയേയും വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കാനാവില്ലെന്നും കാർഷികമേഖലയെയും നാടിന്റെ വികസനത്തെയും പ്രോത്സാഹിപ്പിച്ചുള്ള പരിസ്ഥിതിസംരക്ഷണമാണ് വേണ്ടതെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. പരിസ്ഥിതി മൗലികവാദികൾ പരിസ്ഥിതി സംരക്ഷണത്തിന് യാതൊരു ക്രിയാത്മക സംഭാവനയും ചെയ്യുന്നില്ല. വിവിധ വിദേശസാമ്പത്തിക ഏജൻസികളുടെ സഹായത്തോടെ പഞ്ചനക്ഷത്രഹോട്ടലുകളിൽ സെമിനാറുകൾ സംഘടിപ്പിച്ചും ചാനൽ ചർച്ചകളിൽ ഗീർവാണം മുഴക്കിയും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി വാദിക്കുന്ന കപടപരിസ്ഥിതിവാദികളുടെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിയണം. കേരളത്തിലെ പല പരിസ്ഥിതി സംഘടനകളും ഒറ്റയാൾ കടലാസ് പ്രസ്ഥാനങ്ങളാണ്. ഇക്കൂട്ടരുടെ രാഷ്ട്രീയ വിദേശബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്ന് വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാ
കോട്ടയം: മണ്ണിൽ പണിയെടുക്കുകയും മരങ്ങൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കുകയും ചെയ്യുന്ന കർഷകനേയും കാർഷികമേഖലയേയും വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കാനാവില്ലെന്നും കാർഷികമേഖലയെയും നാടിന്റെ വികസനത്തെയും പ്രോത്സാഹിപ്പിച്ചുള്ള പരിസ്ഥിതിസംരക്ഷണമാണ് വേണ്ടതെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
പരിസ്ഥിതി മൗലികവാദികൾ പരിസ്ഥിതി സംരക്ഷണത്തിന് യാതൊരു ക്രിയാത്മക സംഭാവനയും ചെയ്യുന്നില്ല. വിവിധ വിദേശസാമ്പത്തിക ഏജൻസികളുടെ സഹായത്തോടെ പഞ്ചനക്ഷത്രഹോട്ടലുകളിൽ സെമിനാറുകൾ സംഘടിപ്പിച്ചും ചാനൽ ചർച്ചകളിൽ ഗീർവാണം മുഴക്കിയും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി വാദിക്കുന്ന കപടപരിസ്ഥിതിവാദികളുടെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിയണം. കേരളത്തിലെ പല പരിസ്ഥിതി സംഘടനകളും ഒറ്റയാൾ കടലാസ് പ്രസ്ഥാനങ്ങളാണ്. ഇക്കൂട്ടരുടെ രാഷ്ട്രീയ വിദേശബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്ന് വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പരിസ്ഥിതിസംരക്ഷണത്തിനായി ലഭിക്കുന്ന കാർബൺ ഫണ്ട് പരിസ്ഥിതി മൗലികവാദികൾക്കല്ല, വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്ന കർഷകർക്കാണ് അവകാശപ്പെട്ടത്. റബർ ഉൾപ്പെടെ വിവിധ കാർഷികമേഖലകൾ വൻ തകർച്ച നേരിടുമ്പോൾ ഇത്തരം സാമ്പത്തിക സഹായങ്ങൾ കർഷകരിലെത്തിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്ന് വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.