- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷികമേഖലയുടെ നടുവൊടിച്ചവർ ഇപ്പോൾ സംരക്ഷകരാകുന്നത് അവസരവാദം: ഇൻഫാം
കോട്ടയം: കേന്ദ്രത്തിലും കേരളത്തിലും ഒരേ സമയം അധികാരത്തിലിരുന്നപ്പോൾ റബർ ഉൾപ്പെടെ കാർഷികപ്രശ്‌നങ്ങളിൽ മുഖംതിരിഞ്ഞുനിന്ന് കാർഷികമേഖലയുടെ നടുവൊടിച്ചവർ ഇപ്പോൾ സംരക്ഷകരായി അവതരിച്ചിരിക്കുന്നത് വിചിത്രമാണെന്നും ഇക്കൂട്ടരുടെ അവസരവാദരാഷ്ട്രീയവും കർഷക കപടസ്‌നേഹവും മുതലക്കണ്ണീരും കർഷകർ തിരിച്ചറിയുന്നുവെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു. കോൺഗ്രസ് നേതൃത്വ യുപിഎ സർക്കാരിന്റെ കർഷകവിരുദ്ധ ഭരണനിലപാടുകളും ഇവർ ഏർപ്പെട്ട അന്താരാഷ്ട്ര കരാറുകളുമാണ് റബർ ഉൾപ്പെടെ കാർഷികമേഖലയെ ഇന്നത്തെ വൻപ്രതിസന്ധിയിലെത്തിച്ചതിന്റെ പ്രധാനകാരണം. മോദി സർക്കാർ ഈ തകർച്ചയിൽ നിന്നു കർഷകരെ രക്ഷിക്കുവാൻ ക്രിയാത്മക ഇടപെടലുകൾ നടത്താതെ മാറിനിൽക്കുന്നു. ഇതിനോടകം നടത്തിയ ഇടപെടലുകളാകട്ടെ വിപണിയിൽ ഉയർച്ചയോ കർഷകർക്ക് ഗുണമോ ചെയ്തിട്ടില്ല. ഗാട്ട് കരാറിന്റെ ഉല്പന്നമായ ലോകവ്യാപാരസംഘടനയിൽ കാർഷികോല്പന്നമായ റബറിനെ വ്യവസായ അസംസ്‌കൃതവസ്തുവായി നിർദ്ദേശിച്ചതും, നൂറുശതമാനമായിരുന്ന ഇറക്കുമതിച്ചുങ്കം പരമാവധി 25 ശ
കോട്ടയം: കേന്ദ്രത്തിലും കേരളത്തിലും ഒരേ സമയം അധികാരത്തിലിരുന്നപ്പോൾ റബർ ഉൾപ്പെടെ കാർഷികപ്രശ്‌നങ്ങളിൽ മുഖംതിരിഞ്ഞുനിന്ന് കാർഷികമേഖലയുടെ നടുവൊടിച്ചവർ ഇപ്പോൾ സംരക്ഷകരായി അവതരിച്ചിരിക്കുന്നത് വിചിത്രമാണെന്നും ഇക്കൂട്ടരുടെ അവസരവാദരാഷ്ട്രീയവും കർഷക കപടസ്‌നേഹവും മുതലക്കണ്ണീരും കർഷകർ തിരിച്ചറിയുന്നുവെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
കോൺഗ്രസ് നേതൃത്വ യുപിഎ സർക്കാരിന്റെ കർഷകവിരുദ്ധ ഭരണനിലപാടുകളും ഇവർ ഏർപ്പെട്ട അന്താരാഷ്ട്ര കരാറുകളുമാണ് റബർ ഉൾപ്പെടെ കാർഷികമേഖലയെ ഇന്നത്തെ വൻപ്രതിസന്ധിയിലെത്തിച്ചതിന്റെ പ്രധാനകാരണം. മോദി സർക്കാർ ഈ തകർച്ചയിൽ നിന്നു കർഷകരെ രക്ഷിക്കുവാൻ ക്രിയാത്മക ഇടപെടലുകൾ നടത്താതെ മാറിനിൽക്കുന്നു. ഇതിനോടകം നടത്തിയ ഇടപെടലുകളാകട്ടെ വിപണിയിൽ ഉയർച്ചയോ കർഷകർക്ക് ഗുണമോ ചെയ്തിട്ടില്ല.
ഗാട്ട് കരാറിന്റെ ഉല്പന്നമായ ലോകവ്യാപാരസംഘടനയിൽ കാർഷികോല്പന്നമായ റബറിനെ വ്യവസായ അസംസ്‌കൃതവസ്തുവായി നിർദ്ദേശിച്ചതും, നൂറുശതമാനമായിരുന്ന ഇറക്കുമതിച്ചുങ്കം പരമാവധി 25 ശതമാനം ബൗണ്ട് റേറ്റായി വെട്ടിച്ചുരുക്കിയതും, അനിയന്ത്രിതമായ റബർ ഇറക്കുമതിക്ക് കളമൊരുക്കിയതും യുപിഎ സർക്കാരാണ്. 2001 ൽ റബർമേഖലയിലുണ്ടായ സമാനപ്രതിസന്ധിയുടെ അവസരത്തിൽ വാജ്‌പേയ് സർക്കാർ കൊണ്ടുവന്ന റബർ ഇറക്കുമതിക്കുള്ള തുറമുഖനിയന്ത്രണവും, ഗുണമേന്മ പരിശോധനയും കോടതി നിർദ്ദേശങ്ങൾ പോലും മാനിക്കാതെ എടുത്തുകളഞ്ഞതും ആസിയാൻ കരാറിലൂടെ ഇന്ത്യയുടെ കാർഷികമേഖലയെ സ്വതന്ത്രവ്യാപാരത്തിനായി തുറന്നുകൊടുത്തതും കോൺഗ്രസ് നേതൃത്വ യുപിഎ സർക്കാരാണെന്നുള്ളത് കർഷകർ മറന്നിട്ടില്ലന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
മന്ത്രിസഭയിൽ രണ്ടാമനുൾപ്പെടെ എട്ടുമന്ത്രിമാർ കേരളത്തിൽ നിന്ന് കേന്ദ്രത്തിൽ ഭരണത്തിലിരുന്നിട്ടും റബർ കർഷകർക്കായി ചെറുവിരലനക്കിയില്ലെന്നുമാത്രമല്ല, നിരന്തരം ദ്രോഹിച്ചതിന്റെ ബാക്കിപത്രമാണ് ഇന്നത്തെ കാർഷിക ദുരവസ്ഥ. അധികാരത്തിലിരുന്നപ്പോൾ കർഷകനെ മറന്ന കർഷകപാർട്ടികളും അധികാരനഷ്ടത്തിൽ കർഷകരെ തേടിയെത്തുന്ന രാഷ്ട്രീയ അടവുനയവും കാപഠ്യവും ഇനിയും വിലപ്പോവില്ല.
ഗാട്ട,് ആസിയാൻ കരാറുകൾക്കുശേഷം ഇന്ത്യ ഏർപ്പെടാനൊരുങ്ങുന്ന റീജണൽ സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി അഥവാ റീജണൽ കോപ്രിഹെൻസീവ് എക്കണോമിക്ക് പാർട്ട്ണർഷിപ്പ് വരും നാളുകളിൽ റബറുൾപ്പെടെ കാർഷിക മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കും. 2011ൽ യുപിഎ സർക്കാരാണ് ഈ ഉടമ്പടിചർച്ചകൾക്ക് ആരംഭം കുറിച്ചത്.
പത്താം റൗണ്ട് ചർച്ചകൾ പൂർത്തിയായപ്പോഴാണ് ഭരണം മാറി മോദിസർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്. ഇപ്പോൾ ചൈനയിൽ നടന്നുകൊണ്ടിരിക്കുന്ന പതിനഞ്ചാം റൗണ്ട് ചർച്ചകൾ ഒക്‌ടോബർ 22ന് പൂർത്തിയാകും. ഈ നില തുടർന്നാൽ ഡിസംബറിൽ പുത്തൻ കരാറിൽ ഇന്ത്യ ഒപ്പുവെയ്ക്കുകയും 2017 ജനുവരി മുതൽ തുടർനടപടികളുണ്ടാകുകയും ചെയ്യും. ഇന്ത്യയും പത്ത് ആസിയാൻ രാജ്യങ്ങളുൾപ്പെടെ പതിനാറ് രാജ്യങ്ങളുടെ സ്വതന്ത്രവ്യാപാരമേഖല തുറക്കുമ്പോൾ നിലവിലുള്ള ഇറക്കുമതിച്ചുങ്കങ്ങളെല്ലാം എടുത്തുകളഞ്ഞ് നികുതിരഹിത ഇറക്കുമതി അംഗീകരിക്കപ്പെടുകയും ആഗോളകമ്പോളമായി ഇന്ത്യ മാറുകയും ചെയ്യും. ഇത് തകർച്ചനേരിടുന്ന റബറുൾപ്പെടെ കേരളത്തിന്റെ കാർഷികമേഖയുടെ വൻതകർച്ചയ്ക്കിടയാകുമെന്നും ഇതിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാടെടുക്കണമെന്നും ആർസിഇപി ഉടമ്പടിയുടെ വിശദാംശങ്ങൾ പൊതുസമൂഹത്തിന്റെ ചർച്ചയ്ക്കായി കേന്ദ്രസർക്കാർ പുറത്തുവിടണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.