- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക പ്രതിസന്ധി- ഇൻഫാം സർവ്വകക്ഷി സമ്മേളനം വിളിച്ചുചേർക്കും; കർഷകപ്രക്ഷോഭം ശക്തമാക്കും
കാർഷികമേഖലയിലെ പ്രതിസന്ധികൾ അതിരൂക്ഷമായിത്തുടരുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രീയ നേതൃത്വങ്ങളെയും കർഷകപ്രസ്ഥാനങ്ങളെയും പങ്കെടുപ്പിച്ചുള്ള സർവ്വകക്ഷി സമ്മേളനം ജൂണിൽ വിളിച്ചുചേർത്ത് ശക്തമായ കർഷകപ്രക്ഷോഭത്തിന് ഇൻഫാം ദേശീയസമിതി തീരുമാനിച്ചു. കാർഷികമേഖലയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിച്ച കർഷകപ്രസ്ഥാനമെന്ന നിലയിൽ കർഷകരോടുള്ള ചരിത്രപരമായ കടമയും ഉത്തരവാദിത്വവുമാണ് ഇൻഫാം എക്കാലവും നിറവേറ്റുന്നത്. സ്വതന്ത്ര രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ഇൻഫാം ശക്തമായി തുടരുന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കുടക്കീഴിലാകുവാൻ ഇൻഫാമിനെ കിട്ടില്ല. അതേസമയം രാഷ്ട്രീയവും മുന്നണിയും വ്യത്യാസമില്ലാതെ കാർഷികവിഷയങ്ങളിൽ ആരുമായും സഹകരിക്കുകയും ചെയ്യും. കാർഷികമേഖലയിലെ പ്രശ്നങ്ങളേയും കർഷക നീതിനിഷേധ പ്രതിഷേധങ്ങളെയും നിസ്സാരവൽക്കരിച്ച് മുഖംതിരിഞ്ഞു നിൽക്കുന്ന സമീപനം ഭരണസംവിധാനങ്ങൾ സ്വീകരിക്കുന്നത് ക്രൂരതയാണ്. കർഷകപ്രസ്ഥാനങ്ങൾ ഒറ്റപ്പെട്ട് പ്രാദേശികമായി നടത്തുന്ന സമരപ്രക്ഷോഭങ്ങൾ ശക്തിചോർന്നുപോകുന്ന
കാർഷികമേഖലയിലെ പ്രതിസന്ധികൾ അതിരൂക്ഷമായിത്തുടരുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രീയ നേതൃത്വങ്ങളെയും കർഷകപ്രസ്ഥാനങ്ങളെയും പങ്കെടുപ്പിച്ചുള്ള സർവ്വകക്ഷി സമ്മേളനം ജൂണിൽ വിളിച്ചുചേർത്ത് ശക്തമായ കർഷകപ്രക്ഷോഭത്തിന് ഇൻഫാം ദേശീയസമിതി തീരുമാനിച്ചു.
കാർഷികമേഖലയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിച്ച കർഷകപ്രസ്ഥാനമെന്ന നിലയിൽ കർഷകരോടുള്ള ചരിത്രപരമായ കടമയും ഉത്തരവാദിത്വവുമാണ് ഇൻഫാം എക്കാലവും നിറവേറ്റുന്നത്. സ്വതന്ത്ര രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ഇൻഫാം ശക്തമായി തുടരുന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കുടക്കീഴിലാകുവാൻ ഇൻഫാമിനെ കിട്ടില്ല. അതേസമയം രാഷ്ട്രീയവും മുന്നണിയും വ്യത്യാസമില്ലാതെ കാർഷികവിഷയങ്ങളിൽ ആരുമായും സഹകരിക്കുകയും ചെയ്യും. കാർഷികമേഖലയിലെ പ്രശ്നങ്ങളേയും കർഷക നീതിനിഷേധ പ്രതിഷേധങ്ങളെയും നിസ്സാരവൽക്കരിച്ച് മുഖംതിരിഞ്ഞു നിൽക്കുന്ന സമീപനം ഭരണസംവിധാനങ്ങൾ സ്വീകരിക്കുന്നത് ക്രൂരതയാണ്.
കർഷകപ്രസ്ഥാനങ്ങൾ ഒറ്റപ്പെട്ട് പ്രാദേശികമായി നടത്തുന്ന സമരപ്രക്ഷോഭങ്ങൾ ശക്തിചോർന്നുപോകുന്നത് കർഷകരും തിരിച്ചറിയണം. കാർഷികസംസ്‌കാരവും ആഭിമുഖ്യവുമുള്ളവർ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുവാൻ മുന്നോട്ടുവരണമെന്നും കർഷകക്ഷേമം ലക്ഷ്യംവെയ്ക്കുന്ന ഇത്തരം മുേറ്റങ്ങളിൽ ഇൻഫാം പങ്കുചേരുമെന്നും ദേശീയസമിതി വ്യക്തമാക്കി.
ആസിയാൻ കരാറിന്റെ ബാക്കിപത്രമായി ഇന്ത്യയുടെ കാർഷിക സമ്പദ്ഘടന തകർടിയുകയാണ്. 2019-നോടുകൂടി ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള കുരുമുളക്, കാപ്പി, തേയില, പാമോയിൽ എന്നിവയുടെ ഇറക്കുമതി നികുതിരഹിതമാകും. റബറിന്റെ ഇറക്കുമതിത്തീരുവയും എടുത്തുകളയുവാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. വാണിജ്യതാല്പര്യങ്ങൾ സംരക്ഷിക്കുവാൻ കർഷകരെ ബലികൊടുക്കുന്ന ദ്രോഹനടപടിയിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും ഇന്ത്യയിലെ ബഹൂഭൂരിപക്ഷം വരുന്ന ചെറുകിട കർഷകരുടെ സംരക്ഷണത്തിനുവേണ്ടി ആസിയാൻ സ്വതന്ത്രവ്യാപാര കരാറിൽനി്ന്ന് ഇന്ത്യ പിന്മാറണമെും ദേശീയസമിതി ആവശ്യപ്പെടുന്നു.
ഇന്ത്യ ഒപ്പിടാനൊരുങ്ങുന്ന ആർസിഇപി സാമ്പത്തിക കരാറും കാർഷികമേഖലയ്ക്ക് വെല്ലുവിളിയാണ്. 2017 ജൂലൈയിൽ ഡൽഹിയിലാണ് അവസാനറൗണ്ട് ചർച്ച. വിവിധ രാജ്യാന്തര കരാറുകളിലൂടെ കാർഷികമേഖലയ്ക്ക് വൻവെല്ലുവിളിയുയരുമ്പോൾ കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ച് പ്രക്ഷോഭം നടത്തുവാൻ മുന്നോട്ടുവരണമെന്ന് ദേശീയസമിതി അഭ്യർത്ഥിച്ചു.
റബറിന്റെ ആഭ്യന്തരവില 162 രൂപയിൽ നിന്ന് 140ലേയ്ക്ക് ഇടിഞ്ഞിരിക്കുന്നു. റബറുല്പാദനം ഏറ്റവും കുറഞ്ഞിരിക്കുന്ന നാളുകളിലെ ഈ സ്ഥിതിവിശേഷം വരുംദിവസങ്ങളിൽ ആശങ്കയുണർത്തുന്നു. സംസ്ഥാനസർക്കാരിന്റെ 500 കോടിയുടെ വിലസ്ഥിരതാപദ്ധതിയും നിർജ്ജീവമാണ്. ആസിയാൻ കരാറിന്റെ അടിസ്ഥാനത്തിൽ ഇറക്കുമതിച്ചുങ്കം 100 ശതമാനത്തിൽ നിന്ന് 60 ശതമാനമായി വെട്ടിക്കുറച്ച് വിയറ്റ്നാമിൽ നിന്നുള്ള കുരുമുളകിന്റെ അനിയന്ത്രിത ഇറക്കുമതി കുരുമുളക് വിപണിക്കും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള അടയ്ക്കായുടെയും ഇഞ്ചിയുടെയും നികുതിരഹിത ഇറക്കുമതി തുടരുകയാണ്. ശ്രീലങ്കയിൽ നിന്നുള്ള കുരുമുളക് ഇറക്കുമതിക്ക് 8 ശതമാനം മാത്രമായി ചുങ്കം വെട്ടിച്ചുരുക്കിയിരിക്കുന്നു.
നെൽ സംഭരണത്തിൽ 100 കിലോ നെല്ലിന് 7 കിലോ അധികം നൽകണമെന്ന നിബന്ധന കർഷക ചൂഷണമാണ്. സംഭരിച്ച നെല്ലിന്റെ പണം കൃത്യമായി ലഭിക്കുന്ന സാഹചര്യവുമില്ല. ഇതിനെതിരെയുള്ള കർഷകപ്രതിഷേധത്തെത്തുടർന്ന് നെല്ല് സംഭരണവും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇടനിലക്കാരും സ്വകാര്യ മില്ലുടമകളും ചേർന്ന് നാളികേരവിപണിയും അട്ടിമറിച്ചിരിക്കുന്നു. കേരഫെഡ് വഴിയുണ്ടായിരുന്ന തേങ്ങ സംഭരണത്തിൽ നിന്ന് 2016 അവസാനം സർക്കാർ പിന്മാറി. നാളികേര വിളവ് കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കൂടിയതും നാളികേരത്തിന്റെ കേരളവിപണിക്കും വെല്ലുവിളിയുയരുന്നു.
ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടിനെത്തുടർന്നുള്ള അന്തിമവിജ്ഞാപനവും പരിസ്ഥിതിലോലപ്രശ്നവും പരിഹരിക്കപ്പെടാതെ തുടരുന്നത് ആശങ്കാജനകമാണ്. 2017 മാർച്ച് 2ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മൂന്നാം കരടുവിജ്ഞാപനത്തിന്മേൽ പൊതുസമൂഹത്തിനു നിർദ്ദേശം സമർപ്പിക്കുവാനുള്ള കാലാവധി ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുന്നു. 2017 ഫെബ്രുവരി 23ന് സംരക്ഷിത വനഭൂമി മാത്രമേ പരിസ്ഥിതിലോലമാക്കാവൂയെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചിരിക്കുന്ന നിർദ്ദേശത്തെ ഇൻഫാം സ്വാഗതം ചെയ്യുന്നു. ഈ നിർദ്ദേശം നടപ്പിലാക്കുവാൻ എല്ലാ രാഷ്ട്രീയ കക്ഷികളും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ദേശീയസമിതി അഭ്യർത്ഥിക്കുന്നു.
കൈവശഭൂമിക്ക് അർഹതയുള്ള കുടിയേറ്റക്കാരായ എല്ലാ കർഷകർക്കും ഉപാധിരഹിത പട്ടയം നൽകുന്ന നടപടി ത്വരിതപ്പെടുത്തണമെന്നും വന്യജീവികളുടെ ഭീഷണിയിൽ നിന്നും കൃഷിയേയും കർഷകരേയും പൊതുസമൂഹത്തേയും സംരക്ഷിക്കുതിനുള്ള നടപടിയുണ്ടാകണമെന്നും ദേശീയസമിതി ആവശ്യപ്പെട്ടു.